AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അന്നത്തെ പരിപാടിയില്‍ അധ്യക്ഷന്‍ മണിയാശാന്‍, ആകെ വെപ്രാളമായി! ഒടുവില്‍ അത് സംഭവിച്ചു, തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

Indrans about MM Mani: മലയാളി പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ച ഒരു സിനിമ ഫ്രാഞ്ചൈസായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട്. സിനിമയില്‍ ഒരുപാട് തമാശ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഇന്ദ്രന്‍സ് ചെയ്ത പി.പി ശശി എന്ന രാഷ്ട്രീയ നേതാവിന്റെ റോള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം മണിയെ അനുകരിച്ചു കൊണ്ടുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു അത്.

അന്നത്തെ പരിപാടിയില്‍ അധ്യക്ഷന്‍ മണിയാശാന്‍, ആകെ വെപ്രാളമായി! ഒടുവില്‍ അത് സംഭവിച്ചു, തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ്, എം.എം മണിImage Credit source: Facebook / Indrans, MM Mani
Amal KV
Amal KV | Published: 05 Jul 2026 | 11:59 AM

മലയാളി പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ച ഒരു സിനിമ ഫ്രാഞ്ചൈസായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട്. സിനിമയില്‍ ഒരുപാട് തമാശ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഇന്ദ്രന്‍സ് ചെയ്ത പി.പി ശശി എന്ന രാഷ്ട്രീയ നേതാവിന്റെ റോള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. കാരണം മറ്റൊന്നുമല്ല സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം മണിയെ അനുകരിച്ചു കൊണ്ടുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു അത്. എം.എം മണി നടത്തിയ ഏറ്റവും വിവാദപരമായ പരാമര്‍ശങ്ങള്‍ വരെ വളരെ രസകരമായ രീതിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അന്ന് ആദ്യമായി ഈ റോള്‍ ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവവും തുടര്‍ന്ന് എംഎം മണിയെ നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ വിഷമ സാഹചര്യവും ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ് ഇപ്പോള്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ രസകരമായ സംഭവങ്ങള്‍ ഇന്ദ്രന്‍സ് വിവരിച്ചത്. സിനിമയുടെ ചിത്രീകരണം എംഎം മണിയുടെ നാടായ ഇടുക്കിയിലാണ് നടക്കുന്നത്. സിനിമയ്ക്ക് ആവശ്യമായ ലൊക്കേഷനുകളെല്ലാം ക്രമീകരിച്ച് നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ്. അവരുടെ സാന്നിധ്യത്തിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നതും. അത്തരം ഒരു സാഹചര്യത്തില്‍ എംഎം മണിയെ അനുകരിച്ചു കൊണ്ടുള്ള സീന്‍ എടുക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രശ്‌നമാകുമല്ലോ എന്ന് കരുതി ഡയലോഗുകള്‍ പറയണ്ട അതിനുപകരം ചുണ്ടനില്‍ മതിയെന്ന് സമികനായ മിഥുന്‍ മാനുവല്‍ തോമസ് തന്നോട് പറഞ്ഞിരുന്നു.

Also Read: പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

തന്നെ സംബന്ധിച്ചിടത്തോളം പേടിയുള്ള ഒരു അനുഭവമായിരുന്നു. സിനിമയ്ക്ക് ശേഷം എംഎം മണി പങ്കെടുക്കുന്ന നിരവധി പരിപാടികളില്‍ തനിക്ക് ക്ഷണം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ ഫെയ്‌സ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ആ പരിപാടികളെല്ലാം ഒഴിവാക്കി വിടുകയാണ് ചെയ്തത്. പക്ഷേ അവസാനം കട്ടപ്പനയില്‍ അവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കേണ്ടതായി വന്നു. തനിക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങായിരുന്നു അത്. അവിടുത്തെ നോട്ടീസ് എടുത്തു നോക്കുമ്പോള്‍ ആണ് മനസ്സിലാക്കുന്നത് പരിപാടിയുടെ അധ്യക്ഷന്‍ എം.എം മണി ആണെന്ന്. അപ്പോള്‍ തനിക്ക് ആകെ പരിഭ്രമവും വെപ്രാളവും ഒക്കെ തോന്നി.

അവസാനം പരിപാടി തുടങ്ങാറായപ്പോള്‍ എം.എം മണി വേദിയിലേക്ക് എത്തി. ആദ്യം തന്നെ അദ്ദേഹം കെട്ടിപ്പിടിക്കുകയാണ് ഉണ്ടായത്. അതോടെ പേടി പകുതി മാറി. ഞാന്‍ സിനിമ കണ്ടു ഏറെ ഇഷ്ടമായി എന്നും പറഞ്ഞു, അപ്പോള്‍ പൂര്‍ണമായും ആശ്വാസമായി. പിന്നെ ഞങ്ങള്‍ തമ്മില്‍ വലിയ കൂട്ടായി. ഇടയ്ക്കിടയ്ക്ക് വിളിക്കും, സൗകര്യമുള്ളപ്പോള്‍ നേരില്‍ നേരില്‍ കാണാറുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഞാന്‍ നേരത്തെ എം എം മണിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ സിനിമ കണ്ടെന്നും അതിലെന്തസിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും തങ്ങള്‍ തമ്മില്‍ സൗഹൃദത്തില്‍ ആണെന്ന് ആണ് അദ്ദേഹം പറഞ്ഞത്.

English Summary

The Aadu film franchise, created by Midhun Manuel Thomas, was a huge hit with Malayali audiences. While the films featured numerous comic characters, the role of the politician P.P. Sasi played by Indrans stood out for its unique qualities; the character was modeled after CPM leader and former minister M.M. Mani.

Follow Us