P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ

P Jayachandran Demise:പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ നടക്കും. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വച്ച് ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ

പി. ജയചന്ദ്രൻ

Updated On: 

09 Jan 2025 | 11:52 PM

തൃശൂർ: മലയാളികളുടെ പ്രിയ ഭാ​വ​ഗായകൻ പി ജയചന്ദ്രന് വിട. വ്യാഴാഴ്‌ച രാത്രി 7-54 ഓടെ തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അർബുദ ​രോ​ഗത്ത തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒൻപത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വിട്ടിലേക്ക് തിരിച്ചത്.

പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ നടക്കും. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വച്ച് ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും.ഇവിടെ നിന്ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.

Also Read: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

അതേസമയം ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് നിരവധി പ്രമുഖർ രം​ഗത്തെത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മന്ത്രി കെ.ബി. ഗണേഷ് കുമാർ, മന്ത്രി വി.എൻ. വാസവൻ, അനുശോചിച്ചു. ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പി. ജയചന്ദ്രന്‍ മറയുമ്പോഴും ആ പ്രതിഭാസം സൃഷ്ടിച്ച അഗാതമായ ശബ്ദസാഗരം നമുക്ക് ചുറ്റും എപ്പോഴുമുണ്ടാകും. അത് വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വാർത്ത കുറിപ്പിൽ പറഞ്ഞു.

ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തിൽ 5 ഭാഷകളിലായി പതിനായിരത്തിൽ അധികം ഗാനങ്ങളാണ് പി ജയചന്ദ്രൻ ആസ്വാദകർക്ക് സമ്മാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓരോ ഗാനവും നമ്മുടെ മനസുകളിൽ അനുഭൂതികളുടെ വസന്തം തീർക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു. അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീർത്ത പി.ജയചന്ദ്രന് ആ​ദരഞ്ജലികൾ നേരുന്നുവെന്നാണ് മന്ത്രി വി.എൻ. വാസവൻ കുറിച്ചത്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി