Renu Sudhi: കുട്ടിയെ കൂടി അഭിനയം പഠിപ്പിച്ചു, ഇതുപോലെയുള്ള വീഡിയോ ഇടരുത്; രോഗശയ്യയിലും രേണുവിനെ വിടാതെ വിമർശനങ്ങൾ
Renu Sudhi facing criticism:ഇപ്പോൾ പൂർവാധികം ശക്തിയോടെ വീണ്ടും ഓരോ പോസ്റ്റിനു താഴെയും നെഗറ്റീവ് പറഞ്ഞ ഒരാളെ തളർത്തുക എന്ന ലക്ഷ്യത്തോടെ മാത്രം ആളുകൾ കമന്റുകളുമായി എത്തുന്നു.അത്തരത്തിൽ മണിക്കൂറുകൾക്കു മുമ്പ് മകന്റെ ഒപ്പം പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ എത്തിയിരിക്കുന്നത്...........
രോഗശയ്യയിലും രേണുവിനെ വിടാതെ വിമർശനങ്ങൾ. ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചു എന്ന് ഉറപ്പായത്തിൽ പിന്നെ തന്നെ വിമർശിക്കുന്നവരുടെ എണ്ണത്തിൽ രേണുവിന് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടായിരുന്നു. തലവട്ടം കണ്ടാൽ ഉടനെ തന്നെ തെറിവിളികളുമായി എത്തിക്കൊണ്ടിരുന്നവരെല്ലാം രേണുവിന്റെ രോഗം മാറി പഴയതുപോലെ തിരിച്ചുവരണമെന്ന് പ്രാർത്ഥിച്ച ഒരു സമയത്തുനിന്നും ഇപ്പോൾ വീണ്ടും പല രീതിയിലുള്ള വിമർശനങ്ങളുമായാണ് ആളുകളെത്തുന്നത്.
എന്നാൽ ഒരു വ്യക്തിയുടെ ഈ അവസ്ഥയിലും ഈ രീതിയിൽ അതിഭീകരമായി മലയാളികൾക്ക് സംസാരിക്കാൻ അല്ലെങ്കിൽ ഒരു മനുഷ്യനെ ഈ രീതിയിൽ പ്രതികരിക്കാൻ ആകുമോ എന്ന് തോന്നത്തക്ക വിധമുള്ള കമന്റുകൾ ആണ് ഇപ്പോഴും രേണു സുധിയുടെ പോസ്റ്റുകൾക്ക് താഴെ എത്തുന്നത്.
ALSO READ:എന്താവശ്യത്തിനാണ്? സലിമേട്ടന്റെ പേരിൽ സ്മാരകം പണിയുന്നതിൽ യോജിപ്പില്ല; പ്രിയങ്ക അനൂപ്
വീണ്ടും നെഗറ്റീവ് കമന്റുകൾ തലപൊക്കി തുടങ്ങി
കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കീമോ ചെയ്യുവാനായി പോകുന്നതിനെക്കുറിച്ച് രേണു ഒരു വീഡിയോ പങ്കുവെച്ചിരുന്നു അതിന്റെ താഴെയായിരുന്നു ഏറെ ദിവസങ്ങൾക്ക് ശേഷം വീണ്ടും നെഗറ്റീവ് കമന്റുകൾ തലപൊക്കി തുടങ്ങിയത്. ഇപ്പോൾ പൂർവാധികം ശക്തിയോടെ വീണ്ടും ഓരോ പോസ്റ്റിനു താഴെയും നെഗറ്റീവ് പറഞ്ഞ ഒരാളെ തളർത്തുക എന്ന ലക്ഷ്യത്തോടെ മാത്രം ആളുകൾ കമന്റുകളുമായി എത്തുന്നു.
അത്തരത്തിൽ മണിക്കൂറുകൾക്കു മുമ്പ് മകന്റെ ഒപ്പം പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ എത്തിയിരിക്കുന്നത്. റിതുൽ എന്ന റിഥപ്പൻ അമ്മയെ കാണാൻ വന്നപ്പോൾ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്. റിതപ്പൻ എന്നെ കാണാൻ വന്നപ്പോൾ എന്നാണ് രേണു വീഡിയോയ്ക്ക് ക്യാപ്ഷൻ ആയി നൽകിയത്.
ഇതാണ് ഇപ്പോൾ ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഡയമണ്ട് കേസിലെ ഒരു സോങ് ബാഗ്രൗണ്ട് ആയി വെച്ചുകൊണ്ട് വീഡിയോ പങ്കിട്ടതോടെ ആളുകൾ വലിയ രീതിയിൽ വിമർശിക്കുന്നു. മകനെയും അഭിനയിക്കാൻ പഠിപ്പിച്ചുവോ എന്നാണ് ഒരാൾ ചോദിക്കുന്നത്. നീ എന്തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോകൾ എല്ലാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. എത്രയോ പാവപ്പെട്ടവർ ക്യാൻസർ ആയി കിടക്കുന്നു ആരും തുണയില്ലാതെ തിരിഞ്ഞു നോക്കാനില്ലാതെ നീ എന്തിനാണ് എല്ലാത്തിനും ഇങ്ങനെ പോസ്റ്റ് ഇടുന്നത്.. മറ്റു ചിലർ മകനെ വെച്ച് ഇത്തരത്തിൽ വീഡിയോ ചെയ്യല്ലേ ചേച്ചി സഹിക്കാൻ പറ്റുന്നില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഒരാൾ അസുഖം ബാധിച്ചു കിടക്കുമ്പോൾ ഇത്തരത്തിൽ കമന്റ് ഇടുന്നവരെയും ആളുകൾ കുറ്റം പറയുന്നുണ്ട്.
തന്റെ വേദന മറക്കുവാൻ വേണ്ടിയാണ് താൻ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നത് എന്ന് ഒടുവിലത്തെ വീഡിയോയിലും രേണു ഓർമ്മിപ്പിച്ചതാണ്. ഈ സാഹചര്യത്തിലും മലയാളികൾ ഇത്രയും ദുഷ്ടത നിറഞ്ഞ മനസ്സാണോ എന്നാണ് ഒരു വ്യക്തി ചോദിക്കുന്നത് കമന്റ് നോക്കിയാൽ അറിയാം പാവം വേണുവിന്റെ ഒന്നുമറിയാത്ത കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല ദുഷ്ട ജന്മങ്ങൾ എന്നും ഒരാൾ കമന്റ് ചെയ്തു. മറ്റുള്ളവർ ഇത്തരത്തിൽ കുത്തി മുറിവേൽപ്പിക്കുമ്പോൾ എല്ലാം കാണുന്ന സർവ്വശക്തൻ നിങ്ങൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി തരും എന്നും ചിലർ കമന്റ് ചെയ്യുന്നു.
അതേ സമയം ദിവസങ്ങൾക്കു മുമ്പാണ് തനിക്ക് ബ്രെസ്റ്റ് ക്യാൻസർ ആണ് എന്ന് സ്ഥിരീകരിച്ചത്.സ്തനത്തിൽ 15 വയസ്സായപ്പോൾ ഉണ്ടായ ഒരു ചെറിയ മുഴയാണ് ഇപ്പോൾ ക്യാൻസർ വില്ലനായി മാറിയിരിക്കുന്നത്. തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ തന്നെ എല്ലാ പെൺകുട്ടികളോടും തങ്ങളുടെ ശരീരത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നും എല്ലാ രോഗങ്ങൾക്കും ഇന്നത്തെ കാലത്ത് ചികിത്സയുണ്ട് എല്ലാ ക്യാൻസർ രോഗികൾക്കും താനൊരു മാതൃകയാകും എന്ന രീതിയിൽ വളരെ പോസിറ്റീവായ ആണ് രേണു തന്റെ രോഗത്തോട് പ്രതികരിച്ചത്.
ENGLISH SUMMARY
Criticisms continued to plague Renu even in her sickbed. After it was confirmed that she had breast cancer, the number of people criticizing her had decreased slightly. People who used to come to her with shouts as soon as they saw her face turned red, now people are coming back with various types of criticisms, from a time when Renu’s illness would end and she would return to her old self.