Renu Sudhi: എന്റെ മോനെ വെച്ച് ആരും റീച്ച് ഉണ്ടാക്കാൻ ഇനി വരണ്ട! എന്റെ മരണം വരെ റിഥപ്പൻ എന്റേതുമാത്രം; രേണു സുധി
Renu Sudhi against Kichu:രേണുവിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധയാകുന്നത്. രേണുവിന്റെ ഭർത്താവ് അന്തരിച്ച കലാകാരനായ സുധി തന്റെ മകനെ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ രേണു പങ്കിട്ടിരിക്കുന്നത്. എന്റെ മോനാണ് റിതപ്പൻ മോന്റെ ആവശ്യം അമ്മയ്ക്ക് മാത്രമായിരിക്കും........................
സ്ഥനാർബുധം സ്ഥിരീകരിച്ചതോടെ സോഷ്യൽ മീഡിയയിലെ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെടുന്ന വ്യക്തിയാണ് രേണു സുധി. ഒരുകാലത്ത് എല്ലാവരെയും വെറുപ്പിച്ചും എല്ലാവരുടെയും ശാപവാക്കുകൾക്കും ഇരയായ രേണു ഇപ്പോൾ തന്നെ രോഗം മാറുവാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ അതിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താനും. വേദനകൾ മറക്കുവാനും ഇപ്പോഴും താൻ പഴയതുപോലെ ആണെന്ന് ചിന്തിക്കുവാനും വേണ്ടി സോഷ്യൽ മീഡിയയിൽ അതേപോലെതന്നെ സജീവം ആവാനുള്ള ശ്രമത്തിലാണ്.
എന്നാൽ രോഗാവസ്ഥയിൽ പോലും ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെ പലരും ചീത്ത വാക്കുകളും നെഗറ്റീവായ കമ്മന്റുകളും ഇട്ട് രേണുവിന് തകർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാൽ എല്ലായിപ്പോഴും പോലെ തന്നെ നിലപാടുകൾ തുറന്നു പറഞ്ഞു ആർക്കും കൂസാതെയും രോഗത്തോടും മല്ലിട്ടുകൊണ്ട് രേണു സുധി ഓരോ ദിവസവും വിജയിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പോഴിതാ രേണുവിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധയാകുന്നത്. രേണുവിന്റെ ഭർത്താവ് അന്തരിച്ച കലാകാരനായ സുധി തന്റെ മകനെ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ രേണു പങ്കിട്ടിരിക്കുന്നത്. എന്റെ മോനാണ് റിതപ്പൻ മോന്റെ ആവശ്യം അമ്മയ്ക്ക് മാത്രമായിരിക്കും. എന്റെ മരണം വരെ എന്റെ റിഥപ്പനെ ആർക്കും വിട്ടുകൊടുക്കില്ല. അവൻ എന്റേത് മാത്രമായിരിക്കും എന്റെ മരണം വരെ. അവന്റെ പേരിൽ ആരും റീച്ച് ഉണ്ടാക്കാനോ സെന്റിമെന്റൽ ഗെയിം വർക്ക്ഔട്ട് ചെയ്യാനോ ഇങ്ങോട്ട് വരണ്ട. തരില്ല എന്റെ മോനേ എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
ALSO READ:മലപ്പുറത്തെ കാശ്മീർ ആക്കാൻ കാത്തിരിക്കുന്നു!ബിജെപിയോട് അയിത്തമില്ല എന്നാൽ..! മാലാ പാർവ്വതി
എന്നാൽ ഇത് ആർക്കുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കിച്ചുവിനെതിരെയാണ് പോസ്റ്റ് എന്നാണ് ഒരുപറ്റം ആളുകളുടെ അനുമാനം. ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണു സുധിയെ കാണുവാൻ വേണ്ടി കിച്ചു എന്ന രാഹുൽ ദാസ് അവിടെ എത്തിയിരുന്നത്. പിന്നാലെ കുഞ്ഞനിയനപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതായിരിക്കാം ഉദ്ദേശിച്ചത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം രേണു സുധിയുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്തെന്ന് കിച്ചു പങ്കുവെച്ചിരുന്നു. സംസ്ക്രിപ്ഷൻ തുടങ്ങിയതിനുശേഷം രേണു പങ്കുവെച്ച് ചില വീഡിയോകളാണ് തന്നെ അവർക്ക് മടുപ്പിച്ചു പോയത് എന്നാണ് കിച്ചു അഭിപ്രായപ്പെടുന്നത്.
ആവശ്യത്തിന് പ്രശസ്തിയും പണവും ഉണ്ടായിട്ടും പിന്നെ എന്തിനുവേണ്ടിയാണ് സബ്സ്ക്രിപ്ഷൻ ചാനലിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കുന്നത് എന്ന് അമ്മയോട് താൻ ചോദിച്ചപ്പോൾ എനിക്ക് അതിന് രണ്ടര മൂന്നു ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചു എന്നാണ് അമ്മ മറുപടി പറഞ്ഞത് അതോടുകൂടി താൻ അത് അവസാനിപ്പിച്ചു എന്ന് കിച്ചു പ്രതികരിച്ചു.അതേസമയം ഇതിനും മറുപടിയായും രേണു സുധി എത്തിയിരുന്നു. കിച്ചു സമ്മതിച്ചിട്ടാണ് താൻ സംസ്ക്രിപ്ഷൻ തുടങ്ങിയത് എന്നോ അതിന്റെ ഒരു വലിയ പങ്ക് നീ തന്നെയാണ് എടുത്തിട്ടുള്ളത് എന്നുമായിരുന്നു രേണുവിന്റെ പ്രതികരണം.
ENGLISH SUMMARY
Renu’s latest post is drawing attention. Renu shared a photo on social media of her late husband, artist Sudhi, holding their son.