Renu Sudhi: 6 മാസത്തിനുള്ളിൽ പുതിയ വീട് വാങ്ങും; ദൈവം സഹായിക്കണമെന്ന് രേണു സുധി

Renu Sudhi New Home:വീടുമായി ബന്ധപ്പെട്ട് എന്നും രേണു വിവാദത്തിലും ആണ്. വീടുമായി ബന്ധപ്പെട്ട രേണുവും നിർമ്മാതാക്കളായ കെ.എച്ച്.ഡി.ഇ.സിയും ഇടയ്ക്കിടെ വാദങ്ങളും പ്രതിവാദങ്ങളുമായി എത്താറുണ്ട്. എന്നാൽ അത് തനിക്ക് തന്ന വീടല്ല എന്നും സുധി ചേട്ടന്റെ മക്കൾക്ക് നൽകിയ വീടാണ് ആ വീട് ആയി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന് പറയാറുണ്ട്. ഈ ആരോപണങ്ങൾ എല്ലാം നിലനിൽക്കെയാണ്....

Renu Sudhi: 6 മാസത്തിനുള്ളിൽ പുതിയ വീട് വാങ്ങും; ദൈവം സഹായിക്കണമെന്ന് രേണു സുധി

Renu Sudh

Updated On: 

06 Apr 2026 | 01:34 PM

പല വിഷയങ്ങളിലായി എന്നും വിവാദങ്ങൾക്ക് വിധേയയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വീടുമായി ബന്ധപ്പെട്ടത്. കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ മക്കളുടെ പേരിൽ ബിഷപ്പ് നോബിൾ ഫിലിപ്പ് സ്ഥലം നൽകിയിരുന്നു. തുടർന്ന് കെ.എച്ച്.ഡി.ഇ.സി എന്ന സംഘടന വീട് നിർമ്മിച്ച് നൽകുകയും ചെയ്തു. സുധിലയം എന്നാണ് വീടിന്റെ പേര്.

എന്നാൽ ഈ വീടുമായി ബന്ധപ്പെട്ട് എന്നും രേണു വിവാദത്തിലും ആണ്.  രേണുവും നിർമ്മാതാക്കളായ കെ.എച്ച്.ഡി.ഇ.സിയും ഇടയ്ക്കിടെ വാദങ്ങളും പ്രതിവാദങ്ങളുമായി എത്താറുണ്ട്. എന്നാൽ അത് തനിക്ക് തന്ന വീടല്ല എന്നും സുധി ചേട്ടന്റെ മക്കൾക്ക് നൽകിയ വീടാണ് ആ വീടുമായി ആയി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് പറയാറുണ്ട്. ഈ ആരോപണങ്ങൾ എല്ലാം നിലനിൽക്കെയാണ് താൻ ഒരു പുതിയ വീട് വാങ്ങിക്കുന്നുവാൻ ഒരുങ്ങുകയാണെന്ന് രേണു വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ:കിച്ചുവിന്റെ പേരിൽ സുധി ചേട്ടനോട് തർക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

ദൈവം സഹായിക്കുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ താൻ സ്വന്തമായി ഒരു വീട് വാങ്ങിക്കും എന്നാണ് രേണു പറയുന്നത്. എന്നാൽ എവിടെയെന്നോ എങ്ങനെയുള്ള വീടാണ് എന്ന കാര്യങ്ങളൊന്നും അവർ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ രേണുവിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടും പരിഹസിച്ചു കൊണ്ടുമാണ് പലരും പ്രതികരണം നടത്തുന്നത്.ആ വീട്ടിൽ താമസിക്കണ്ട രേണു വാടകക്ക് ഒരു കൊച്ചു വീടെടുത്ത് റീൽസു ഒക്കെ ചെയ്തു ജീവിക്ക്.

ആരുടെയും അടിമ ആവാൻ ഇനിയും നിൽക്കരുത്. നിങ്ങളോട് ഇഷ്ടം മാത്രം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വരുന്നവരും പോകുന്നവരും താമസിക്കുന്നു എന്ന് കുറ്റം പറയുന്നവർ ഒന്നു ഓർത്താൽ കൊള്ളാം. രേണു നിന്റെയൊന്നും വീട്ടിലേക്കല്ല മാതാപിതാക്കളെയും, അവരുടെ ബന്ധുക്കളും കൊണ്ടു വരുന്നത്. അവർക്കു അർഹതപ്പെട്ട വീട്ടിൽ തന്നെയാ അവർ താമസിക്കുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു.

വീടിനുമുകളിൽ ഷീറ്റ് പാകിയതിന്റെ അശാസ്ത്രീയത കാരണം വീട്ടിൽ ചൂട് കൂടുതലാണെന്നും മഴയത്ത് ചോരാറുണ്ടെന്നും ഒരിക്കൽ രേണു ആരോപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ നിർമ്മാതാക്കളും ബിഷപ്പും എല്ലാം രേണുവിനെതിരെ തിരിഞ്ഞത്. എന്നാൽ അതൊന്നും മുഖവിലക്ക് എടുക്കാത്ത രേണു ഇപ്പോൾ താൻ സ്വന്തമായി ഒരു വീട് വാങ്ങിക്കും എന്ന് ഉറച്ച വിശ്വാസത്തിലാണ്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ