AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: രേണു സുധി വിവാഹിതയാകുന്നു? വീഡിയോയുമായി താരം! ആശംസകളുമായി സോഷ്യൽ മീഡിയ

Renu Sudhi Share Video Goes Viral: ഒരു കല്യാണം അങ്ങ് കഴിച്ചാലോ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ നാണത്തോടെയിരിക്കുന്ന രേണുവാണ് വീഡിയോയിലുള്ളത്.

Renu Sudhi: രേണു സുധി വിവാഹിതയാകുന്നു? വീഡിയോയുമായി താരം! ആശംസകളുമായി സോഷ്യൽ മീഡിയ
Renu Sudhi Image Credit source: instagram
sarika-kp
Sarika KP | Updated On: 11 Nov 2025 17:10 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരവും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ രേണു സുധി. ബി​ഗ് ബോസ് സീസൺ ഏഴിൽ മുപ്പത്തിയഞ്ച് ദിവസത്തോളം നിന്ന രേണു പിന്നീട് വാക്കൗട്ട് ചെയ്ത് പുറത്തു പോകുകയായിരുന്നു. എന്നാൽ ഇതിനു ശേഷം വിദേശരാജ്യങ്ങളിലടക്കം നിരവധി ഉദ്ഘാടന ഷോകളിൽ പങ്കെടുക്കാൻ താരത്തിന് സാധിച്ചു.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം നേടാൻ രേണുവിന് ഇതിനകം സാധിച്ചു. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നു പല വിമർശനങ്ങളെയും വിവാദങ്ങളെയും അതിജീവിച്ചാണ് രേണു ഇത് വരെ എത്തിയത്. ഇപ്പോൾ ഒരു ടെലിവിഷൻ സിനിമ താരത്തിന് കിട്ടുന്ന പ്രിവിലേജ് രേണുവിന്‌ ഉണ്ട്.

Also Read:‘പിആർ കൊണ്ട് മാത്രം കപ്പ് എടുക്കാൻ പറ്റില്ല, എന്റെ മനസിൽ അനീഷേട്ടനാണ് ജയിച്ചത്’; നെവിൻ

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു കല്യാണം അങ്ങ് കഴിച്ചാലോ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ നാണത്തോടെയിരിക്കുന്ന രേണുവാണ് വീഡിയോയിലുള്ളത്. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘പെണ്ണേ, പെണ്ണേ നിൻ കല്യാണമായി’- എന്ന പാട്ടും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.

ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് രം​ഗത്ത് എത്തുന്നത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്. ചേച്ചിയുടെ തീരുമാനം അതാണെങ്കിൽ ആരോടും ചോദിക്കേണ്ടെന്നും. ഇപ്പോൾ ആരോടും ചോദിക്കാതെ എന്തും ചെയ്യാം’, ‘ നല്ല ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിക്കു, തീർച്ചയായും രേണുവിനെ സ്‌നേഹിക്കാനും രേണുവിന് സ്‌നേഹിക്കാനും ഒരാൾ ഉണ്ടാവട്ടെ തുടങ്ങി നീളുന്നു കമന്റ്. എന്നാൽ മറ്റ് ചിലർ വിവാഹം വേണ്ടെന്നും പറയുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Renu sudhi (@renu_sudhi)