Reneesha Rahman: ന്റെ പൊന്നാങ്ങളമാരെ ഇങ്ങളൊന്നടങ്ങി… റെനിഷ പൊങ്കാലയിട്ടാൽ ഇങ്ങക്കെന്താ? മതേതരത്വം എന്തെന്ന് വ്യക്തമാക്കി ഉസ്താദ് അൻസാരി
Reneesha Rahman Attukal Pongala Controversy: ഈ വർത്തമാനകാലത്തും മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപം ഒരുപറ്റം ഫേസ്ബുക്ക് ആങ്ങളമാരാണ്. ഇക്കൂട്ടർ ഇൻസ്റ്റാഗ്രാമിലും അരങ്ങുവാഴുന്നവരാണ്. ഇക്കൂട്ടരുടെ മെയിൻ പ്രശ്നം എന്ന് പറഞ്ഞാൽ ഉടുക്കാത്ത വരെ ഉടുപ്പിക്കുക തട്ടമിടാത്തവരെ തട്ടമിടിപ്പിക്കുക നിസ്കരിക്കാത്ത വരെ നിസ്കരിപ്പിക്കുക എന്നതൊക്കെയാണ്.....
ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും പൊങ്കാലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒരു അവസാനവും ഇല്ല. സെലിബ്രിറ്റികളാണ് മെയിൻ വിഷയം. ഒരുഭാഗത്ത് സെലിബ്രിറ്റികൾ ശരീരപ്രകടനം നടത്താൻ വേണ്ടിയാണ് പൊങ്കാലയിടാൻ വന്നത് എന്ന് പറഞ്ഞു ഒരുപറ്റം ആളുകൾ ചർച്ചകളും ട്രോളുകളുമായി പുളകം കൊള്ളുമ്പോൾ, ഇപ്പുറത്ത് മതേതരത്വത്തെ കുറിച്ചാണ് ചർച്ച. അതിന് ഇത്തവണ തിരികൊളുത്തിയത് നടിയും ബിഗ് ബോസ് താരവുമായ റെനീഷ റഹ്മാനും. നാമെല്ലാവരും കണ്ടതാണ് റെനീഷ റഹ്മാൻ നോമ്പ് എടുത്തു കൊണ്ട് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമാകുവാനായി എത്തിയത്.
താൻ ആദ്യമായാണ് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത് എന്ന് പറഞ്ഞ് റെനീഷ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഒരുപറ്റം ആളുകൾ റെനീഷയെ വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തു. റമദാൻ മാസത്തിൽ ഇതിന്റെ ആവശ്യമില്ലായിരുന്നു. നീ ഒരു മുസ്ലിം പെണ്ണല്ലേ എന്നൊക്കെ തരത്തിൽ വലിയ വിമർശനമാണ് നടി നേരിടേണ്ടി വന്നത്.
ഇതിനെതിരെ താരം തന്നെ രംഗത്തെത്തി കഴിഞ്ഞദിവസം മറുപടിയും നൽകിയതാണ്. താൻ ആരെയും കൊല്ലാനോ പിടിച്ചു പറിക്കാനോ പോയതല്ല. തനിക്കെതിരെ 2 വിഭാഗമായാണ് ആളുകൾ വിമർശനം നടത്തുന്നത്. ഹിന്ദു സ്ത്രീ നോമ്പെടുത്തപ്പോൾ എല്ലാവരും പിന്തുണച്ചു എന്നാൽ മുസ്ലിമായ ഞാൻ പൊങ്കാലയിട്ടപ്പോൾ എന്തിന് ഇത്ര വിമർശനം എന്നൊക്കെ പറഞ്ഞുകൊണ്ട് റെനീഷ് തന്നെ രംഗത്ത് എത്തിയിരുന്നു.
ALSO READ: 2 തരം ആളുകളാണ് എനിക്കെതിരെ നെഗറ്റീവുകൾ പരത്തുന്നത്! പൊങ്കാലയിട്ടതിലെ വിമർശനങ്ങൾക്കെതിരെ റെനീഷ
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ ഉസ്താദ് അൻസാരി സുഹ്റി. റെനീഷയുടെ പൊങ്കാല വീഡിയോയ്ക്ക് താഴെ ഉപദേശങ്ങളും കുറ്റംപറച്ചിലുമായി എത്തിയിരിക്കുന്ന സോഷ്യൽ മീഡിയ ആങ്ങളമാർക്കാണ് അദ്ദേഹം മറുപടി നൽകിയത്. റനീഷ റഹ്മാൻ പൊങ്കാലയിട്ടാൽ നിങ്ങൾക്ക് എന്താണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ വർത്തമാനകാലത്തും മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപം ഒരുപറ്റം ഫേസ്ബുക്ക് ആങ്ങളമാരാണ്. ഇക്കൂട്ടർ ഇൻസ്റ്റാഗ്രാമിലും അരങ്ങുവാഴുന്നവരാണ്. ഇക്കൂട്ടരുടെ മെയിൻ പ്രശ്നം എന്ന് പറഞ്ഞാൽ ഉടുക്കാത്ത വരെ ഉടുപ്പിക്കുക തട്ടമിടാത്തവരെ തട്ടമിടിപ്പിക്കുക നിസ്കരിക്കാത്ത വരെ നിസ്കരിപ്പിക്കുക എന്നതൊക്കെയാണ്.
ഇവർക്ക് മതമെന്നു പറഞ്ഞാൽ ഒരു വികാരം മാത്രമാണ് ദയവായി നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോയി നിന്റെയൊക്കെ വീട്ടിലെ അമ്മയും പെങ്ങളും ഇതെല്ലാം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു. റെനീഷ ഒരു സിനി ആർട്ടിസ്റ്റ് ആണ് അവർക്ക് ഒരുപക്ഷേ അവരുടെ പ്രൊഫഷന്റെ ഭാഗമായി ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരാം അല്ലായിരിക്കാം. പക്ഷേ ഇതൊന്നും മറ്റുള്ള ആരെയും ബാധിക്കുന്നില്ല. റെനീഷ ഒരു വ്ലോഗർ ആണ്. അവരുടെ ജീവിതത്തിന്റെ ഭാഗമായി അവർക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരാം. ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്?
ഈ ഇന്ത്യ മഹാരാജ്യത്ത് ഒരാൾക്ക് അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാനുള്ള എല്ലാവിധ അവകാശങ്ങളും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മതേതരത്വം എന്താണ് എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്… “നാം നമ്മുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ആദരിക്കുകയും അവരെ അവഹേളിക്കാതെ അവരുടെ മതസ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് മതേതരത്വം. എന്നാൽ ഇന്നത്തെ കാലത്ത് കാപട്യ മതേതരത്വമാണ് എന്നും ഒരു മുസലിയാർ അമ്പലത്തിൽ പോയാലോ അമ്പലത്തിലുള്ള പൂജാരി പള്ളിയിൽ വന്നാലോ അല്ലെങ്കിൽ ചർച്ചിൽ പോയാലോ തിരിച്ചു വന്നാലോ ഒന്നുമല്ല മതേതരത്വം ഉണ്ടാകുന്നത്.
നമ്മുടെ സഹോദര സമുദായത്തിൽ പെട്ടവന് ഓണം വന്നാൽ വിഷു വന്നാൽ ക്രിസ്മസ് വന്നാൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക . അവർക്കൊപ്പം ചേർന്നുനിൽക്കുക. ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ വിലങ്ങുതടി ആക്കരുത്. വിശ്വാസങ്ങളും ആചാരങ്ങളും പങ്കുവെക്കൽ അല്ല മതേതരത്വം എന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു. അതിനാൽ തന്നെ റെനീഷ് റഹ്മാന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. അവരെ നന്നാക്കാൻ പോകാനുള്ള യാതൊരു ബാധ്യതയും ഇക്കൂട്ടർക്ക് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.അല്ലാതെ അവരുടെ പോസ്റ്റിനു താഴെ പോയാൽ ഇത്തരത്തിൽ മോശമായ കമന്റുകൾ ഇടുന്നതൊന്നും അത്ര വലിയ കാര്യമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.