Vijay: ദളപതിയുടെ വിവാഹ ജീവിതത്തിന് വേണ്ടി പ്രാർത്ഥന, വേളാങ്കണയിൽ മുട്ടിലിഴഞ്ഞ് വിജയ് ആരാധകൻ
Vijay Fan Prays at Velankanni Church: താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും പുതിയ സിനിമകളുടെ തിരക്കും ചർച്ചയാകുന്നതിനിടയിലാണ് ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. ഇപ്പോഴിതാ, വിജയ്‌യുടെ കുടുംബജീവിതത്തിലെ സമാധാനത്തിനായി പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് ഒരു കടുത്ത ആരാധകൻ.
തമിഴ് സൂപ്പർ താരം വിജയ്യുടെ വിവാഹമോചന വാർത്ത സിനിമാ ലോകത്തെ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും പുതിയ സിനിമകളുടെ തിരക്കും ചർച്ചയാകുന്നതിനിടയിലാണ് ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. 2021 ഏപ്രില്‍ മുതല്‍ വിജയ്‍ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഇപ്പോഴിതാ, വിജയ്‌യുടെ കുടുംബജീവിതത്തിലെ സമാധാനത്തിനായി പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് ഒരു കടുത്ത ആരാധകൻ. താരത്തിന്റെ വിവാഹജീവിതത്തില്‍ സമാധാനം ലഭിക്കാനായി ഒരു ആരാധകന്‍ വേളാങ്കണ്ണിയില്‍ നടത്തുന്ന പ്രാര്‍ഥനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ALSO READ: വിജയും തൃഷയും ചെയ്തത് ശരിയോ? ഭാര്യയെ അവഗണിക്കരുതെന്ന് സനം ഷെട്ടി
വിശ്വ എന്ന ആരാധകനാണ് വേളാങ്കണിയിൽ നേർച്ച നടത്തിയത്. വിജയ്‍യുടെയും സംഗീതയുടെയും പഴയ ചിത്രം കൈയിലേന്തി മുട്ടില്‍ ഇഴയുന്ന വിശ്വയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യ മീനാക്ഷിയുമുണ്ട്. എന്നാല്‍ വിഡിയോയ്ക്ക് കൂടുതലും നെഗറ്റീവ് കമന്‍റുകളുമാണ് ലഭിക്കുന്നത്.
While Anna is enjoying his life with his kalla kadhal his loyal fans are kneeling to save his marriage… how pity @TVKVijayHQ @trishtrashers pic.twitter.com/CqwcYFzZ2k
— (@Riyashaishere) March 6, 2026
വിജയ് ആരാധകരുടെ നിലവാരത്തകര്‍ച്ച എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. താരത്തിന്റെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ആരാധകര്‍ വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തിയതും വാര്‍ത്തയായിരുന്നു.