Renu Sudhi: ‘കുറ്റം പറയുന്നവർക്കറിയില്ലല്ലോ, ഞാനും കൂടിയാണ് ഞങ്ങളുടെ മകനെ വളർത്തിയതെന്ന്’; കുറിപ്പുമായി രേണു സുധി

Renu Sudhi: ചിത്രം പങ്ക് വച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി പേർ രേണുവിന് ആശ്വാസ വാക്കുകളുമായി രം​ഗത്തെത്തിയിരുന്നു. ആരാധകരുടെ കമന്റുകൾക്കുള്ള രേണുവിന്റെ മറുപടിയും ശ്ര​ദ്ധേയമാവുകയാണ്.

Renu Sudhi: കുറ്റം പറയുന്നവർക്കറിയില്ലല്ലോ, ഞാനും കൂടിയാണ് ഞങ്ങളുടെ മകനെ വളർത്തിയതെന്ന്; കുറിപ്പുമായി രേണു സുധി
Published: 

29 May 2025 14:18 PM

സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. ഏറെ നെ​ഗറ്റീവ് കമന്റുകളും രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് കൊണ്ടുള്ള രേണു സുധിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്.

എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്ര ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാണ് ഞങ്ങളുടെ മകനെ വളർത്തിയതെന്ന്. നെ​ഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. പിന്തുണകൾക്ക് നന്ദി. ചിത്രം പങ്ക് വച്ച് കൊണ്ട് രേണു സുധി കുറിച്ചു. ഇതിനോടൊപ്പം തന്നെ സുധിയും മക്കളുമായുള്ള മറ്റൊരു ചിത്രവും പങ്ക് വച്ചിട്ടുണ്ട്. എന്തു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം. എല്ലാം ഒരൊറ്റ ആക്‌സിഡന്റിൽ തീർന്നു’ രേണു കുറിച്ചു.

അതേസമയം ആരാധകരുടെ കമന്റുകൾക്കുള്ള രേണുവിന്റെ മറുപടിയും ശ്ര​ദ്ധേയമാവുകയാണ്. ചിത്രം പങ്ക് വച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി പേർ രേണുവിന് ആശ്വാസ വാക്കുകളുമായി രം​ഗത്തെത്തിയിരുന്നു. ‘ഈ ഫോട്ടോയിൽ കാണാൻ എന്തു ഭംഗിയാ. സത്യത്തിൽ പല്ലിനു പ്രശ്നം ഉള്ളതായി ഇതിൽ തോന്നുക പോലും ഇല്ല. ഇപ്പോൾ മുഖം ക്ഷീണിച്ചുവെന്ന’ കമന്റിന് ‘രണ്ട് വർഷമായി എല്ലാം കൂടെ ഇട്ടു കൊല്ലാ കൊല ചെയ്യുകയല്ലേ, മുഖമല്ല എല്ലാം ക്ഷീണിക്കും, സാരമില്ല. പിന്തുണയ്ക്ക് നന്ദി’ എന്നായിരുന്നു രേണുവിന്റെ മറുപടി.

രേണുവുമായിട്ട് കൊല്ലം സുധിയുടെ രണ്ടാം വിവാഹമാണ്. കിച്ചുവിന് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് രേണുവുമായുള്ള വിവാഹം. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പലപ്പോഴും പറഞ്ഞിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ