RJ Bincy: ‘ഒരു മാസത്തോളം മാനസികമായി തളർന്നു; ആരോടും സംസാരിക്കാതെ അവസ്ഥയായി’; പോസ്റ്റുമായി ബിൻസി
RJ Bincy Shares New Update After Bigg Boss Season 7: ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്നുവെന്നും ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് എത്തിയെന്നുമാണ് ബിൻസി പോസ്റ്റിൽ പറയുന്നത്.

Rj Bincy
ബിഗ് ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ആർജെ ബിൻസി. എന്നാൽ അധികം വൈകാതെ ബിഗ് ബോസിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് ബിൻസിക്കെതിരെ ഉയർന്നത്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ താരം യൂട്യൂബിൽ ൾ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇപ്പോഴിതാ ഇതിന്റെ സന്തോഷം പങ്കുവച്ച് ബിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്നുവെന്നും ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് എത്തിയെന്നുമാണ് ബിൻസി പോസ്റ്റിൽ പറയുന്നത്. എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്നു കരുതിയിടത്ത് നിന്നാണ് ഇപ്പോൾ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
Also Read: ‘മനപൂർവം ആരെയും കരിവാരിതേച്ചിട്ടില്ല… ആ സീൻ വിവാദമായത് വിഷമമുണ്ടാക്കി’; ദിലീപ്
പോസ്റ്റിന്റെ പൂർണ രൂപം
ജീവിതത്തിലെ എല്ലാ പ്രതീഷയും അവസാനിച്ചു എന്ന് കരുതിയ സമയതാണ് ഞാൻ ഒരു യുട്യൂബ് ചാനൽതുടങ്ങുന്നത്! കൃത്യമായി പറഞ്ഞാൽ, ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ഞാൻ 1 മാസം ആരോടും സംസാരിക്കാതെ (എന്റെ അമ്മ ഓൺലൈൻ മീഡിയാസിനോട് പറഞ്ഞപോലെ) വിഷമിച്ചും, കരഞ്ഞും ഇരിക്കുവായിരുന്നു! 2024 ൽ എന്നെ @mariah_biju__ ഒരുപാട് പ്രേരിപ്പിച്ചിട്ടുണ്ട് ഒരു യുട്യൂബ് തുടങ്ങാൻ അന്ന് ,പല ഒഴിക്കുകഴിവുകളും ഞാൻ പറഞ്ഞിട്ടുണ്ട്! പക്ഷെ ഈ പ്രാവശ്യം, അതായത് 5 മാസം മുൻപ് ഞാൻ എന്റെ വീട്ടുക്കാരുടെ വാക്കുകൾ കേട്ടു! ലാസ്റ്റ് ഹോപ്പ് എന്നൊക്കെ പറയില്ലേ,അങ്ങനെ ആണ് ഞാൻ ആ ചാനലിൽ വീഡിയോസ് ചെയ്തത്! ഒട്ടും ഓക്കേ അല്ലാതെ ഇരിക്കുന്ന സമയത്തും, എങ്ങനെയോ കഷ്ടപ്പെട്ട് വോയ്‌സ് ഓവർ ഒക്കെ കൊടുത്തു ഷോർട് വീഡിയോസ് ഇടാൻ തുടങ്ങി.
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ ശബ്ദം അടിപൊളി ആണ് എന്ന് കുറെ ആളുകൾ പറയുന്നത്. പിന്നീട് അവർ തന്ന സപ്പോർട്ട് എനിക്ക് ഓരോ വിഡിയോയും ചെയ്യാൻ ഒള്ള മോട്ടിവേഷൻ ആയി. ഇപ്പോളും എന്നെ അറിയാവുന്ന കുറച്ചു പേർക്കൊക്കെ അറിയില്ല ,എനിക്ക് യൂട്യൂബ് ഉണ്ട് എന്ന്! അതായത്, എന്റെ യൂട്യൂബ് സബ്സ്ക്രൈബേർസ്, എന്നെ ഒരുപരിചയവും ഇല്ലാതെ, വീഡിയോസ് ഒക്കെ കണ്ട് കൂടെ കൂടിയവർ ആണ്! സപ്പോർട്ട് ചെയ്യാൻ ആളുകൾ മാത്രം ഉള്ളിടത്തുന്നു തുടങ്ങിയ ഈ യാത്രയിൽ ,എനിക്ക് ഇപ്പോ കുറേ ആളുകളെ കിട്ടി… ഒരു ഫാമിലിപോലെ ആണ് എനിക്ക് ഇപ്പോ ഫീൽ ചെയുന്നത്! എന്തായാലും എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം.