AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayalam Movies 2026: ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ മുതൽ ‘ജോർജുകുട്ടിയുടെ ദൃശ്യം 3 വരെ; 2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ!

Malayalam Upcoming Movies in 2026: ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും, യുവതാരങ്ങളുടെ വേറിട്ട പരീക്ഷണങ്ങളും ഇടംപിടിച്ചിട്ടുണ്ട്. 2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Malayalam Movies 2026: ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ മുതൽ ‘ജോർജുകുട്ടിയുടെ ദൃശ്യം 3 വരെ; 2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ!
2026 Malayalam Movies
Sarika KP
Sarika KP | Updated On: 27 Dec 2025 | 03:31 PM

2026 മലയാള സിനിമാ ലോകത്തിനും പ്രേക്ഷകർക്കും വലിയ പ്രതീക്ഷകളുടെ വർഷമാണ്. ബി​ഗ് ബജറ്റ് സൂപ്പർതാരങ്ങളുടെ ചിത്രങ്ങളാണ് അടുത്ത വർഷം തീയറ്ററുകളിൽ എത്താൻ പോകുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണ്‍ ചിത്രം പേട്രിയറ്റ് മുതൽ മോഹൻലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം’ മൂന്ന് വരെ 2026-ൽ പ്രേക്ഷകരെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. പട്ടികയിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും, യുവതാരങ്ങളുടെ വേറിട്ട പരീക്ഷണങ്ങളും ഇടംപിടിച്ചിട്ടുണ്ട്. 2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പേട്രിയറ്റ്

2026-ൽ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’. ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നുവെന്നത് തന്നെയാണ് ഇതിനു പ്രധാന കാരണം.നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2026 വിഷുവിനാണ് ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന.

ദൃശ്യം 3

മലയാള സിനിമ പ്രേമികൾ എല്ലാം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ജോർജ്കുട്ടിയെയും കുടുംബത്തിനെയും കാത്തിരിക്കുന്ന പുതിയ പരീക്ഷണങ്ങൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Also Read:2025-ൽ ഹിറ്റ് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട്; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!

ഐ ആം ദ ഗെയിം

ദുൽഖർ സൽമാൻ നായകനാകുന്ന വമ്പൻ പ്രോജക്റ്റുകളിൽ ഒന്നാണ് ഐ ആം ദ ഗെയിം. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാളം റിലീസുകളിൽ ഒന്നായി ഇത് മാറും.നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും വലിയ സ്വീകാര്യതെയാണ് നേടിയത്.

ഐ, നോബഡി

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ, നോബഡി . മമ്മൂട്ടിയുടെ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ഈ സിനിമ ഒരു സോഷ്യോ-പൊളിറ്റിക്കൽ ഹൈസ്റ്റ് മൂവിയായിരിക്കും. സോഷ്യോ പൊളിറ്റിക്കൽ ചിത്രമാണിത്. പേരിലെ കൗതുകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

ഖലീഫ

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുക. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജി പാപ്പനും സംഘവും വീണ്ടും എത്തുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ത്രീഡിയിൽ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകൾ.ഇതിനു പുറമെ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ബേസിൽ എന്നിവരുടെ ഹൈ-ബജറ്റ് ചിത്രങ്ങളും അടുത്ത വർഷം എത്തുമെന്നാണ് സൂചന.