AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: ‘മനപൂർവം ആരെയും കരിവാരിതേച്ചിട്ടില്ല… ആ സീൻ വിവാദമായത് വിഷമമുണ്ടാക്കി’; ദിലീപ്

Dileep About Bha Bha Ba Controversies: മനപൂർവം ആരെയും ദ്രോഹിക്കുന്ന ഒരു കാര്യവും ഈ സിനിമയിൽ ചെയ്തിട്ടില്ല. ചില സീനുകൾ വിവാദമായത് വിഷമമുണ്ടാക്കിയെന്നും ദിലീപ് പറഞ്ഞു.

Dileep: ‘മനപൂർവം ആരെയും കരിവാരിതേച്ചിട്ടില്ല… ആ സീൻ വിവാദമായത് വിഷമമുണ്ടാക്കി’; ദിലീപ്
Dileep Image Credit source: social media
Sarika KP
Sarika KP | Published: 27 Dec 2025 | 02:44 PM

ഒരിടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് ഭഭബ. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നുണ്ട്. എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു ശേഷം വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയർന്നത്. പ്രധാനമായും സിനിമയിലെ ചില സീനുകളും അശ്ലീലം കലർന്ന ഡയലോ​ഗുകളും ചൂണ്ടികാട്ടിയാണ് ചർച്ചകൾ നടന്നത്. ഇതിനു പുറമെ ബോക്സോഫീസിലും വേണ്ട സ്വീകാര്യത ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് നടൻ ദിലീപ്. തന്റെ സിനിമയെ നിശിതതമായി വിമർശിക്കുക എന്നത് കുറേക്കാലമായി നടക്കുന്ന ഒന്നാണെന്നും വിമർശനമല്ല വ്യക്തിഹത്യയാണ് നടക്കുന്നതെന്നും നടൻ പറഞ്ഞു. ഈ പരിപാടി തുടങ്ങിയിട്ട് കുറേ കാലമായെന്നും തന്റെ സിനിമ ഇറങ്ങി കഴിഞ്ഞാൽ ഇത് പതിവാണെന്നും ദിലീപ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.

Also Read:സിനിമയെ സിനിമയായി കാണുക; ആരെയും വേദനിപ്പിക്കാൻ എഴുതിയിട്ടില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക’; ഫാഹിമും നൂറിനും

ഭഭബയ്ക്ക് മുമ്പ് തന്റെ സിനിമ പ്രിൻസ് ആന്റ് ഫാമിലിയായിരുന്നു റിലീസായത്. ആ സിനിമയ്ക്ക് സംഭവിച്ചത് നിങ്ങൾ എല്ലാവരും കണ്ടതാണ്. ഭഭബ ഒരു ലോജിക്കും ഇല്ലാത്തതാണ്. ഇത് വെറുതെ ആഘോഷിക്കാനുള്ളതാണ് ഇതിൽ മഹത്തരമായ കഥയില്ല. എന്നെല്ലാം പറഞ്ഞിട്ട് തന്നെയാണ് തങ്ങൾ സിനിമ ഇറക്കിയിതെന്നും എന്നിട്ടും അതിനു റിവ്യു പറഞ്ഞത് എന്തിനാണെന്ന് ‌‌തനിക്ക് മനസിലായിട്ടില്ലെന്നും ദിലീപ് പറയുന്നു. ക്രിട്ടിസിസം കണ്ടാൽ നമുക്ക് മനസിലാകും. പക്ഷെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും എന്നാൽ മാത്രമേ അവർക്ക് പൈസ കിട്ടുകയുള്ളുവെന്നാണ് നടൻ പറയുന്നത്.

അത് കാണാൻ ആളുകളുണ്ടാകുമെന്നും ഈ സിനിമ കൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. താൻ കണ്ടിട്ടുള്ളതിൽ സംവിധായകന് ഏറ്റവും വാല്യു കൊടുക്കുന്ന ഒരാൾ ലാലേട്ടനാണ്. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാറില്ല. സംവിധായകന് വേണ്ടത് അദ്ദേഹം ചെയ്യുമെന്നാണ് ദിലീപ് പറയുന്നത്. സിനിമ ചെയ്യുന്ന സമയത്ത് ആരെയും വേദനിപ്പിക്കാത്ത തരത്തിൽ തന്നെയാണ് സിനിമയുടെ അണിയറപ്രവർത്തകർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ആരെയും ഈ സിനിമയുടെ പേരിൽ മനപൂർവം കരിവാരിതേച്ചിട്ടില്ലെന്നാണ് ദിലീപ് പറയുന്നത്. മനപൂർവം ആരെയും ദ്രോഹിക്കുന്ന ഒരു കാര്യവും ഈ സിനിമയിൽ ചെയ്തിട്ടില്ല. ചില സീനുകൾ വിവാദമായത് വിഷമമുണ്ടാക്കിയെന്നും ദിലീപ് പറഞ്ഞു.