Rotten Society: മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ പ്രൊഢ​ഗംഭീരമായി റോട്ടൻ സൊസൈറ്റി

Rotten Society: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്...

Rotten Society: മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ പ്രൊഢ​ഗംഭീരമായി റോട്ടൻ സൊസൈറ്റി

Rotten Socirty

Published: 

27 Dec 2025 | 12:54 PM

മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി. മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. നമ്മുടെ രാജ്യത്തിന്റെ സമകാലികമായ പ്രശ്നങ്ങളെ നർമ്മത്തിൽ ചാലിച്ച് ചിത്രീകരിച്ച സിനിമയുടെ സംവിധാനം നിർവഹിച്ചത് എസ് എസ് ജിഷ്ണു ദേവ് ആണ്.

കൂടാതെ 130 പരം ഇന്റർനാഷണൽ ഫിലിം അവാർഡുകൾ ഇതിനോടകം തന്നെ റോട്ടൻ സൊസൈറ്റിക്ക് നേടാൻ സാധിച്ചു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്. സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണ് റോട്ടൻ സൊസൈറ്റിയെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ ചിത്രത്തിന് സൃഷ്ടിക്കുവാൻ സാധിച്ചുവെന്നും ജൂറി അഭിപ്രായപ്പെട്ടു.

ഒരു റിപ്പോർട്ടറുടെ പക്കലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു മാനസിക നില തെറ്റിയ വ്യക്തിയുടെ കയ്യിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളും അയാളോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ പശ്ചാത്തലം. ഇൻഡിപെൻഡൻസ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ഈ സിനിമ പുതുവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്.
ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

Related Stories
RJ Bincy: ‘ഒരു മാസത്തോളം മാനസികമായി തളർന്നു; ആരോടും സംസാരിക്കാതെ അവസ്ഥയായി’; പോസ്റ്റുമായി ബിൻസി
Malayalam Movies 2026: ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ മുതൽ ‘ജോർജുകുട്ടിയുടെ ദൃശ്യം 3 വരെ; 2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ!
Dileep: ‘മനപൂർവം ആരെയും കരിവാരിതേച്ചിട്ടില്ല… ആ സീൻ വിവാദമായത് വിഷമമുണ്ടാക്കി’; ദിലീപ്
Actor Sreenivasan: ‘ഡ്രൈവറായിരുന്നില്ല, മകനായിരുന്നു, ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനമാണ് ആ വീട്’; ഷിനോജ് പറയുന്നു
Shilpa Shetty Deepfake Photos: ‘വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു’; ശിൽപാ ഷെട്ടിയുടെ AI ചിത്രങ്ങൾ നീക്കംചെയ്യണമെന്ന് കോടതി
Shylaja P Ambu: പറയാതെ തന്നെ നമ്മുടെ മനസ്സിൽ കയറി ഇരിക്കും; അനിൽ നെടുമങ്ങാടിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ശൈലജ പി.അംബു
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ