AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Ayyappan Devotional Song: മണ്ഡലമാസ പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ… നാലു പതിറ്റാണ്ടായി വൃശ്ചികമാസത്തെ വരവേൽക്കുന്ന പാട്ട്

Mandala Masa Pulakal Pookkum: മധ്യമാവതി രാ​ഗത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ​ഗാനം. ശബരിമലയുടെ പരിശുദ്ധമായ അന്തരീക്ഷം ഗാനത്തിൽ അതിമനോഹരമായി പകർത്തിയിരിക്കുന്നു. വർഷങ്ങൾ ഏറെ കടന്നുപോയെങ്കിലും, 'മണ്ഡലമാസ പുലരികൾ പൂക്കും' ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്.

Sabarimala Ayyappan Devotional Song: മണ്ഡലമാസ പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ… നാലു പതിറ്റാണ്ടായി വൃശ്ചികമാസത്തെ വരവേൽക്കുന്ന പാട്ട്
Sabarimala Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 Nov 2025 | 05:45 PM

വൃശ്ചക മാസത്തിന്റെ ഭക്തിയും മകരത്തിലെ കുളിരും ഒത്തു ചേർന്നപോലൊരു ​ഗാനം… ഇവിടെ അയ്യപ്പനും പമ്പയുമല്ല വിഷയം, അയ്യപ്പന്റെ മലയും കാടും അമ്പലവും പൊന്നമ്പലമേടുമെല്ലാമാണ്. ഭക്തി എന്നാൽ ഈശ്വരൻ മാത്രമല്ല പ്രകൃതി കൂടിയാണെന്നു പറഞ്ഞു തന്ന ഒരു പാട്ടാണ് മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ എന്നത്. നാലു പതിറ്റാണ്ടായി നമ്മുടെ ഒപ്പമുള്ള, ഇന്നത്തെ തലമുറയും പഴയ തലമുറയും നെഞ്ചിലേറ്റി പാടുന്ന ഭക്തിയുടെ പരമപൂജയാണ് ഈ ​ഗാനം. 1976-ൽ പുറത്തിറങ്ങിയ ഈ ഗാനം, നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ശബരിമല തീർത്ഥാടന കാലത്തെ വരവേൽക്കുന്നതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നു.

 

പിറവിയും ശിൽപ്പികളും

 

ഈ നിത്യഹരിത ഗാനം പിറന്നത് ‘ശരണം അയ്യപ്പാ’ (1976) എന്ന ഭക്തിഗാന ആൽബത്തിലാണ്. മലയാള സിനിമയിലെയും സംഗീത ലോകത്തെയും അതുല്യ പ്രതിഭകളുടെ കൈയ്യൊപ്പ് ഈ ഗാനത്തിലുണ്ട്. അർജ്ജുനൻ മാസ്റ്ററുടെ സം​ഗീതവും പി. കുഞ്ഞിരാമൻ നായരുടെ വരികളും പി. ജയചന്ദ്രന്റെ ആലാപനവുമെല്ലാം ഇതിനെ അതുല്യമാക്കി.

Also read – സോജപ്പനാണിപ്പോൾ താരം… പച്ചവെള്ളം തച്ചിന് പാട്ടും പൃഥ്വിയുടെ എക്സ്പ്രഷനും മെയിൻ

മധ്യമാവതി രാ​ഗത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ​ഗാനം. ശബരിമലയുടെ പരിശുദ്ധമായ അന്തരീക്ഷം ഗാനത്തിൽ അതിമനോഹരമായി പകർത്തിയിരിക്കുന്നു. വർഷങ്ങൾ ഏറെ കടന്നുപോയെങ്കിലും, ‘മണ്ഡലമാസ പുലരികൾ പൂക്കും’ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്.

അതിലൊന്ന് ശബരിമല തീർത്ഥാടനത്തിൻ്റെ പ്രധാന കാലഘട്ടം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതൽ ഈ ഗാനം കേരളത്തിലെ വീടുകളിലും വാഹനങ്ങളിലും ക്ഷേത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുന്നു എന്നതാണ്. ഗാനത്തിലെ ഭക്തിയും ശാന്തതയും ഭക്തരെ വേഗത്തിൽ തീർത്ഥാടനത്തിൻ്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് പിറന്നതെങ്കിലും, ഈ ഗാനത്തിൻ്റെ ഈണത്തിനോ വരികൾക്കോ കാലഹരണപ്പെട്ടിട്ടില്ല. ക്ലാസിക്കൽ ഭക്തിഗാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഇതിൻ്റെ ലാളിത്യം പുതിയ തലമുറയെയും ആകർഷിക്കുന്നു. യുട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഗാനം ഉയർന്ന നിലവാരത്തിൽ ലഭ്യമാണ്. ഇത് യുവാക്കളടക്കമുള്ള ഭക്തർക്കിടയിൽ ഗാനം കൂടുതൽ പ്രചരിക്കാൻ സഹായിക്കുന്നു. ആധുനിക കാലത്തെ കവറുകളും റീമിക്സുകളും ഗാനത്തിൻ്റെ പ്രസക്തി നിലനിർത്തുന്നു.

Follow Us