Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി

Sabarimala Gold Theft Case: തന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട ഉപകാരപ്രദമായി എന്തെങ്കിലും ഒരു കാര്യം ലഭിക്കുകയാണെങ്കിൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിന് വേണ്ടിയാണ് തന്നെയും ഇഡി വിളിപ്പിച്ചത്...

Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി

Jayaram (4)

Published: 

17 Feb 2026 | 12:45 PM

ശബരിമല സ്വർണ്ണ മോഷണ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിനുവേണ്ടി നടൻ ജയറാം കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ് അവിടേക്ക് പോകാറുണ്ടെന്നും അത്തരത്തിലാണ് ശബരിമലയിലെ ഈ കാര്യത്തിനും പോയതെന്നാണ് ജയറാമിന്റെ പ്രതികരണം. ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ കോടതിയും അതുമായി ബന്ധപ്പെട്ട ആളുകളും ഉണ്ട്.

തന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട ഉപകാരപ്രദമായി എന്തെങ്കിലും ഒരു കാര്യം ലഭിക്കുകയാണെങ്കിൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിന് വേണ്ടിയാണ് തന്നെയും ഇഡി വിളിപ്പിച്ചത് എന്നും ജയറാം പ്രതികരിച്ചു. സ്വർണ്ണക്കൊള്ള കേസിൽ ആരെങ്കിലും ഇനിയും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ എന്നും കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്ന ഒരു വ്യക്തിയാണ് താൻ സത്യം വെളിച്ചത്തു കൊണ്ടുവരേണ്ടത് തന്റെ കൂടെ കടമയാണെന്നും പറയാനുള്ളതെല്ലാം ഇഡിക്കു മുന്നിൽ പറയും എന്നും ജയറാം.

മലയാളികളെ സംബന്ധിച്ച് ശബരിമല ഒരു വികാരമാണെന്നും എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയരെ സംബന്ധിച്ച് പുണ്യമായ ഒരു സ്ഥലമാണ് ഇത്തരം തട്ടിപ്പ് അവിടെ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സത്യം 100% വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.. ഇതുമായി ബന്ധപ്പെട്ടവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ് ആ മലയാളികളുടെ കൂട്ടത്തിൽപ്പെട്ട ഒരു വ്യക്തിയാണ് താനും എന്നും ജയറാം. അതേസമയം സാക്ഷി എന്ന നിലയിലാണ് ജയറാമിനെ ചോദ്യം ചെയ്യുക.

ശബരിമല സ്വർണ്ണം മോഷണം കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട് എന്നതിലാണ് പാചകമായും അന്വേഷണം നടക്കുന്നത്. ഇതിനുമുമ്പേ ജയറാമിൽ നിന്നും പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ആരാഞ്ഞിരുന്നു.. എന്നാൽ ഉണ്ണികൃഷ്ണ പോറ്റിയുമായി ദീർഘകാലമായുള്ള സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഒരു രൂപയുടെ പോലും പണം ഇടപാടില്ലെന്ന് ആണ് എസ്ഐടിക്ക് മുന്നിൽ ജയറാം മൊഴി നൽകിയത് . കൂടാതെ ഇടനിലക്കാരനായ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

Follow Us
Related Stories
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ