AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kavya Madhavan Salim Kumar: എനിക്ക് ശത്രുക്കൾ ഉണ്ടാകും എന്നാലും ഞാൻ പറയും! കാവ്യ മാധവനെക്കുറിച്ച് സലിംകുമാർ

Salim Kumar about Kavya Madhavan:ഇപ്പോഴിതാ കാവ്യാമാധവന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സലിംകുമാർ. മലയാള സിനിമയിൽ താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള നടി കാവ്യയാണ് എന്നാണ് അദ്ദേഹം പറയുന്നത്. മേക്കപ്പ് ഒന്നും ഇല്ലാതെതന്നെ സുന്ദരിയായ നടി ആരാണ് എന്നായിരുന്നു സലിംകുമാറിനോട് അവതാരകയുടെ ചോദ്യം. ചോദ്യത്തിന് ഉത്തരമായി ആദ്യം തന്നെ പറഞ്ഞത് ഇതിന് താൻ ഉത്തരം പറഞ്ഞാൽ തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്നാണ്.

Kavya Madhavan Salim Kumar: എനിക്ക് ശത്രുക്കൾ ഉണ്ടാകും എന്നാലും ഞാൻ പറയും! കാവ്യ മാധവനെക്കുറിച്ച് സലിംകുമാർ
Salim Kumar, Kavya Madhavan Image Credit source: Instagram
Ashli C
Ashli C | Published: 06 Apr 2026 | 01:59 PM

മലയാളത്തനിമ നിറഞ്ഞ സൗന്ദര്യത്തിന് ശ്രദ്ധ നേടിയ നടിയാണ് കാവ്യ മാധവൻ. വട്ടത്തിലുള്ള മുഖവും ഇടതൂർന്ന നീളൻ മുടിയും വലിയ കണ്ണുകളുമാണ് കാവ്യയുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുന്നവർക്ക് പറയാനുണ്ടാവുക. ഇപ്പോഴിതാ കാവ്യാമാധവന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സലിംകുമാർ. മലയാള സിനിമയിൽ താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള നടി കാവ്യയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

മേക്കപ്പ് ഒന്നും ഇല്ലാതെതന്നെ സുന്ദരിയായ നടി ആരാണ് എന്നായിരുന്നു സലിംകുമാറിനോട് അവതാരകയുടെ ചോദ്യം. ചോദ്യത്തിന് ഉത്തരമായി ആദ്യം തന്നെ പറഞ്ഞത് ഇതിന് താൻ ഉത്തരം പറഞ്ഞാൽ തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്നാണ്. എന്നാലും താൻ അതിനുള്ള ഉത്തരം പറയും, അത് കാവ്യാമാധവൻ ആണെന്നാണ് സലിം കുമാർ പറയുന്നത്.

ALSO READ:രമേശ് പിഷാരിയുടെ ഈ വാക്കുകളാണ് എന്നെ ആകാംക്ഷയിൽ ആക്കുന്നത് ; തെസ്നി ഖാൻ

കാവ്യാമാധവൻ ഒരു സുന്ദരി കോതയാണെന്നാണ് സലിംകുമാർ പറയുന്നത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ച പലരും എത്തുന്നുണ്ട്. സലിംകുമാർ പറഞ്ഞത് ശരിയാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ മറ്റു ചിലർ പറയുന്നു ശ്രീവിദ്യ, ജയഭാരതി, ഉണ്ണിമേരി, വിജയശ്രീ ഇവരൊക്കെ കഴിഞ്ഞിട്ടേ ഒള്ളു കാവ്യാ എന്നാണ്. അതിൽ ഉണ്ണിമേരിയും വിജയശ്രീയും കട്ടയ്ക് നിൽക്കും എന്നാണ് അഭിപ്രായപ്പെടുന്നത്.

ബാലതാരമായി ആണ് കാവ്യാമാധവൻ സിനിമയിലേക്ക് എത്തുന്നത്. കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി ആണ് ആദ്യ സിനിമ. തുടർന്ന് അഴകിയ രാവണനിലും കുട്ടി താരമായി എത്തി. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിലാണ് ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് മീശ മാധവൻ, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, പെരുമഴക്കാലം തുടങ്ങിയ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ കാവ്യ അഭിനയിച്ചു.

Follow Us