AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ആ സിനിമയുടെ സെറ്റിൽ വച്ചാണ് ബിജു ചേട്ടനെ ആദ്യമായി കാണുന്നത്, അന്ന് പക്ഷേ…”, മനസ്സുതുറന്ന് സംയുക്ത വർമ്മ

Samyuktha Varma gets nostalgic, reveals what exactly happened when she first met Biju Menon: മഴ നനയാൻ പറ്റില്ലാ എന്ന് പറഞ്ഞ് ഞാൻ മാറി നിൽക്കുകയായിരുന്നു. അന്ന് അദ്ദേഹം എൻ്റെ അടുത്ത് വന്ന് സംസാരിച്ചു ‘ഇത്രയും ആളുകൾ സംയുക്തക്ക് വേണ്ടിയാണ് കത്തിരിക്കുന്നത്. ഞാനുൾപ്പടെ എല്ലാവരും മഴ നനഞ്ഞാണ് നിൽക്കുന്നത്. എനിക്ക് മഴ നനയാൻ പറ്റില്ല, ഈ വേഷമിടാൻ പറ്റില്ല എന്നൊക്കെ പറയുന്നത് വളരെ ചീപ്പായിട്ടാണ് തോന്നുന്നത്. നമ്മുടെ ജോലി നമ്മൾ ചെയ്യണം. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളു’ എന്ന് മുഖത്തടിച്ചപോലെ പറഞ്ഞു

“ആ സിനിമയുടെ സെറ്റിൽ വച്ചാണ് ബിജു ചേട്ടനെ ആദ്യമായി കാണുന്നത്, അന്ന് പക്ഷേ…”, മനസ്സുതുറന്ന് സംയുക്ത വർമ്മ
ബിജു മേനോനും സംയുക്ത വർമ്മയുംImage Credit source: Facebook Biju Menon
Sumeesh T Unneen
Sumeesh T Unneen | Published: 19 Jun 2026 | 07:54 PM

സിനിമയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, എന്നിട്ടും മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ചില മുഖങ്ങളുണ്ട്; അതിലൊന്നാണ് സംയുക്ത വർമ്മയുടേത്. അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണെങ്കിലും, ഇന്നും മലയാളികൾക്ക് സംയുക്തയോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. വിവാഹശേഷം വെള്ളിത്തിരയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണെങ്കിലും, പ്രിയതാരത്തിൻ്റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം തൻ്റെ ജീവിതവിശേഷങ്ങളും ഓർമ്മകളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംയുക്ത.

ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിലാണ് തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും ബിജു മേനോനുമായുള്ള പ്രണയത്തെക്കുറിച്ചുമെല്ലാം താരം മനസ്സുതുറന്നത്. താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് അച്ഛനുൾപ്പെടെ വീട്ടിൽ ആർക്കും അന്ന് വലിയ താല്പര്യമുണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. എന്നാൽ അന്ന് ചെറിയമ്മ നൽകിയ വലിയ പിന്തുണകൊണ്ടാണ് താൻ സിനിമാലോകത്തേക്ക് എത്തിയതെന്നും സംയുക്ത വ്യക്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് ബിജു മേനോനെ ആദ്യമായി കാണുന്നത്. എന്നാൽ അന്ന് പരസ്പരം കാര്യമായൊന്നും സംസാരിച്ചിരുന്നില്ലെന്നും പഴയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു. 

Also Read: Tovino Thomas : ടോവിനോ എന്ന സ്റ്റാര്‍ സിനിമയ്ക്ക് ബാധ്യത, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ബാലനിലെ പ്രതീക്ഷ പങ്കുവച്ച് താരം

“ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ സെറ്റിൽ മൈസൂരിൽ വച്ചാണ് ബിജു ചേട്ടനെ ആദ്യമായി കാണുന്നത്. സിനിമയുടെ ക്ലൈമാക്സ് സീനാണ് ആദ്യം എടുത്തത്. ഒരു അമ്പലത്തിൽ വച്ചായിരുന്നു ചിത്രീകരണം. അവിടെ വച്ചാണ് ആദ്യമായി കാണുന്നത്. അന്ന് കാര്യമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല. അത് എൻ്റെ രണ്ടാമത്തെ സിനിമയായിരുന്നു. അന്ന് പക്ഷേ അദ്ദേഹം എൻ്റെ ജീവിതത്തിൻ്റെ ഭാഗമാകും എന്ന് ചിന്തിച്ചിട്ടേയില്ല. പക്ഷേ മൈസൂർ എനിക്ക് ഏറെ അടുപ്പമുള്ള സ്ഥലമാണ്. എൻ്റെ അച്ഛനും അമ്മയും മൈസൂരിലായിരുന്നു. ഞാൻ അഞ്ച് വയസ് വരെ അവിടെയാണ് പഠിച്ചത്. പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ സിനിമ ചെയ്തതും. എൻ്റെ ജീവിത പങ്കാളിയെ ആദ്യമായി കണ്ടുമുട്ടിയും മൈസൂരിൽ വച്ചിട്ടാണ്.” സംയുക്ത പറഞ്ഞു.

മഴ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബിജു മേനോൻ കാര്യമായി ഉപദേശിച്ച കഥയും താരം വെളിപ്പെടുത്തി, അന്ന് അദ്ദേഹവുമായി സൗഹൃദം പോലും ഉണ്ടായിരുന്നില്ല എന്ന് സംയുക്ത ഓർത്ത് പറയുന്നു. “മഴ നനയാൻ പറ്റില്ലാ എന്ന് പറഞ്ഞ് ഞാൻ മാറി നിൽക്കുകയായിരുന്നു. അന്ന് അദ്ദേഹം എൻ്റെ അടുത്ത് വന്ന് സംസാരിച്ചു ‘ഇത്രയും ആളുകൾ സംയുക്തക്ക് വേണ്ടിയാണ് കത്തിരിക്കുന്നത്. ഞാനുൾപ്പടെ എല്ലാവരും മഴ നനഞ്ഞാണ് നിൽക്കുന്നത്. എനിക്ക് മഴ നനയാൻ പറ്റില്ല, ഈ വേഷമിടാൻ പറ്റില്ല എന്നൊക്കെ പറയുന്നത് വളരെ ചീപ്പായിട്ടാണ് തോന്നുന്നത്. നമ്മുടെ ജോലി നമ്മൾ ചെയ്യണം. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളു’ എന്ന് മുഖത്തടിച്ചപോലെ പറഞ്ഞു” എന്ന് സംയുക്ത ഓർത്തെടുക്കുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം തൻ്റേത് തന്നെയായിരുന്നു എന്നും കുടുംബ ജീവിതം താൻ ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കി.  

English Summary 

In a recent interview with Dhanya Varma, former Malayalam actress Samyuktha Varma opened up about her acting journey and her love story with her husband, actor Biju Menon. She revealed that her family, especially her father, was initially against her acting, but her aunt’s strong support helped her enter the industry. Samyuktha also recalled seeing Biju Menon for the first time on the sets of Chandranudikkunna Dikkil, noting that they hardly spoke to each other back then.

Follow Us