AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tovino Thomas : ടോവിനോ എന്ന സ്റ്റാര്‍ സിനിമയ്ക്ക് ബാധ്യത, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ബാലനിലെ പ്രതീക്ഷ പങ്കുവച്ച് താരം

Tovino Thomas about Balan the Boy : മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പാന്‍ ഇന്ത്യന്‍ സക്‌സസ് ചിത്രത്തിന്റെ സംവിധായകനായ ചിദംബരം ഒരുക്കിയ ബാലന്‍ ദി ബോയ് എന്ന ചിത്രം എന്ന തിയേറ്ററുകളില്‍ റിലീസിന് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പ്രമുഖ താരം ടോവിനോ തോമസിന്റെ സാന്നിധ്യം. സിനിമയുമായി ബന്ധപ്പെട്ട് അവസാന ഘട്ടത്തില്‍ ഇറങ്ങിയ ചുരുക്കം ചില അഭിമുഖങ്ങളില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

Tovino Thomas : ടോവിനോ എന്ന സ്റ്റാര്‍ സിനിമയ്ക്ക് ബാധ്യത, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ബാലനിലെ പ്രതീക്ഷ പങ്കുവച്ച് താരം
ടോവിനോ തോമസ്, ബാലന്‍ സിനിമ
Amal KV
Amal KV | Published: 19 Jun 2026 | 09:49 AM

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പാന്‍ ഇന്ത്യന്‍ സക്‌സസ് ചിത്രത്തിന്റെ സംവിധായകനായ ചിദംബരം ഒരുക്കിയ ബാലന്‍ ദി ബോയ് എന്ന ചിത്രം എന്ന തിയേറ്ററുകളില്‍ റിലീസിന് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പ്രമുഖ താരം ടോവിനോ തോമസിന്റെ സാന്നിധ്യം. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മാത്രമാണ് ബാലനില്‍ ടോവിനോ ഉണ്ട് എന്ന വിവരം പുറത്തറിയുന്നത്. അന്നുമുതലേ ടോവിനോയുടെ കഥാപാത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നും താരം പങ്കെടുത്തതും ഇല്ല. അതുകൊണ്ടുതന്നെ ആകാംക്ഷ ഇരട്ടിയാക്കി.

സിനിമയുമായി ബന്ധപ്പെട്ട് അവസാന ഘട്ടത്തില്‍ ഇറങ്ങിയ ചില അഭിമുഖങ്ങളില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. അത്തരത്തില്‍ ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാനിലെ തന്റെ റോളിനെ കുറിച്ച് ടോവിനോ വെളിപ്പെടുത്തിയത്. ഒരു സ്റ്റാര്‍ എന്ന നിലയില്‍ ടോവിനോ തോമസ് ബാലന്‍ എന്ന സിനിമയ്ക്ക് ബാധ്യത ആയിരിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രമോഷന് ഒന്നും തന്നെ കാണാതിരുന്നത്. ഒരു താരമായല്ല മറിച്ച് നല്ലൊരു കഥാപാത്രമായാണ് ചിത്രത്തില്‍ താന്‍ ഉള്ളത്. ശരിക്കും ചിത്രത്തില്‍ തന്റെ ഉള്‍പ്പെടെയുള്ള റോളുകള്‍ ബാലനായി അഭിനയിച്ചിരിക്കുന്ന കുട്ടിക്കും ബാലന്റെ അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കലിനും താഴെയാണ് വരിക. ബാക്കിയുള്ളവര്‍ ശരിക്കും സപ്പോര്‍ട്ടിംഗ് ക്യാരക്ടേഴ്‌സ് ആണെന്നും ടോവിനോ പറഞ്ഞു.

Also Read : എമ്പുരാനില്‍ നിര്‍ത്തില്ല, ലൂസിഫറിന് മൂന്നാം ഭാഗമുണ്ട് ; ഉറപ്പിച്ച് മുരളി ഗോപി

ഈ സിനിമ ചെയ്യാനായി എന്നെ ചിദംബരം വിളിച്ചത് ഒരു ആദരവായാണ് തോന്നിയത്. സിനിമയുടെ പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ താന്‍ ഞെട്ടിയിരുന്നു. അത്രയ്ക്കും മനോഹരമായിരുന്നു അത്. ചിദംബരത്തോട് തനിക്കുള്ള ബഹുമാനം എന്തെന്നാല്‍, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ഒരു വലിയ ചിത്രം ചെയ്തിട്ടും അടുത്ത സിനിമ അതിനുമുകളില്‍ ചെയ്യണമെന്ന തോന്നല്‍ ഉണ്ടാകാതെ ബാലന്‍ പോലൊരു സബ്‌ജെക്ട് തിരഞ്ഞെടുത്തു എന്നതാണ്. അതായത് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വലിയ വിജയം അടുത്ത ഒരു ചെറിയ സിനിമ ചെയ്യാന്‍ അവര്‍ക്ക് തടസ്സമായില്ല എന്നുള്ളതാണ്. ചിദംബരത്തെ പോലെ തന്നെയാണ് ജിത്തു മാധവന്റെ കാര്യവും, ആവേശത്തിന് ശേഷമാണ് ജിത്തു തിരക്കഥയുമായി ബാലനിലേക്ക് വരുന്നത്.

തന്നെ സംബന്ധിച്ചെടുത്തോളം ഏത് വേഷവും ചെയ്യതുന്നതിന് മടിയില്ല. ചെറുതോ, വലുതോ, നായകനോ, പ്രതിനായകനോ ആയുളള എല്ലാവിധ വേഷങ്ങളും ചെയ്യാനുള്ള പചോദനം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ടോവിനോ ഈ മറുപടി നല്‍കിയത്. താന്‍ എല്ലാ തരം റോളുകളും ചെയ്യുന്നതുകൊണ്ട് മിക്ക സിനിമകളിലും തന്റെ കഥാപാത്രത്തെ കുറിച്ച് ഒരു അണ്‍പ്രഡിക്റ്റബിലിറ്റി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് ഏറെ അത് ഗുണം ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.

English Summary

Balan the Boy, directed by Chidambaram, the director of the pan-Indian success film Manjummal Boys, has hit the theatres. One of the main attractions of the film is the presence of prominent actor Tovino Thomas. The actor appeared only in a few interviews related to the film. He is not a star but a good character in the film.

Follow Us