AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal – Sandra Thomas: ‘മോഹൻലാലിനോട് അടുത്തുനിൽക്കുന്നവർ പൂർണപിന്തുണ പ്രഖ്യാപിച്ചു’; അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് സാന്ദ്ര തോമസ്

Sandra Thomas About Mohanlal: പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നത്തിൽ തനിക്ക് മോഹൻലാലിൻ്റെ പിന്തുണയുണ്ടെന്ന് കരുതുന്നതായി സാന്ദ്ര തോമസ്. മോഹൻലാലിനോട് അടുത്തുനിൽക്കുന്നവർ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Mohanlal – Sandra Thomas: ‘മോഹൻലാലിനോട് അടുത്തുനിൽക്കുന്നവർ പൂർണപിന്തുണ പ്രഖ്യാപിച്ചു’; അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് സാന്ദ്ര തോമസ്
മോഹൻലാൽ, സാന്ദ്ര തോമസ്Image Credit source: Mohanlal, Sandra Thoma s Facebook
abdul-basith
Abdul Basith | Published: 06 Aug 2025 10:16 AM

മോഹൻലാലുമായി അടുത്തുനിൽക്കുന്നവർ തനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സാന്ദ്ര തോമസ്. അദ്ദേഹം തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും അടുത്തുനിൽക്കുന്നവരുടെ നിലപാട് കാരണം അദ്ദേഹത്തിൻ്റെ പിന്തുണ ഉണ്ടെന്നാണ് കരുതുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോടായിരുന്നു പ്രതികരണം.

“ലാലേട്ടൻ എന്നോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് ചുറ്റും നിൽക്കുന്ന ആളുകൾ സംസാരിച്ചിട്ടുണ്ട്. അവരൊക്കെ പൂർണ പിന്തുണ തന്നിട്ടുണ്ട്. എൻ്റെ ഒപ്പം തന്നെയാണെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അദ്ദേഹവുമായി ഏറ്റവും അടുത്തുനിൽക്കുന്നയാളുകൾ സംസാരിക്കുമ്പോൾ അതിൽ നിന്ന് ഞാൻ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിൻ്റെ പിന്തുണ ഉണ്ടെന്നല്ലേ.”- സാന്ദ്ര ചോദിച്ചു.

Also Read: Mammootty: മമ്മൂക്ക വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ സിനിമയിൽ നിന്ന് പിന്മാറി: സാന്ദ്ര തോമസ്

മമ്മൂട്ടി വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. മുക്കാൽ മണിക്കൂറോളം സംസാരിച്ചെന്നും കേസുമായി മുന്നോട്ടുപോകരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. എന്നാൽ, താൻ അദ്ദേഹത്തോട് ചോദിച്ച കാര്യം മമ്മൂക്കയുടെ മകൾക്കാണ് ഈ സിറ്റുവേഷൻ വന്നിരുന്നതെങ്കിലോ എന്നാണ്. അപ്പോൾ സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും ഞാൻ പറയുന്നില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. പക്ഷേ, അദ്ദേഹം കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്ന് പിന്മാറി. തന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ താൻ ഇവിടെത്തന്നെയുണ്ടാവുമെന്ന് മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടിയുടെ വീട്ടുപണി എടുക്കുന്നയാളാണ് ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ പ്രസിഡൻ്റ് എന്നും അദ്ദേഹം പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. വരണാധികാരിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും താൻ മത്സരിക്കാൻ യോഗ്യയാണെന്നും ഹർജിയിൽ സാന്ദ്ര തോമസ് പറഞ്ഞിരുന്നു.