Saniya Iyappan:സിനിമയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ: “ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നത് ഇൻസ്റ്റഗ്രാമിൽ നിന്ന്”; വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

Saniya Iyappan: Actress Opens Up About Cyberbullying, Travel, and Personal Life: സാരിയെന്തെങ്കിലും ഉടുത്താൽ അമ്മച്ചിക്ക് പ്രായമായി എന്ന് പറയും. ബീച്ചിലിരിക്കുമ്പോൾ ബിക്കിനിയിട്ടാൽ സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്ന് കളിയാക്കും. ഇപ്പോ ഞാൻ ഫോട്ടോ ഷുട്ട്സ് ഒന്നും അധികം ചെയ്യാറില്ല. കാരണം എൻ്റെ മെൻ്റൽ ഹെൽത്തിനെ ഇത്തരം കമൻ്റുകൾ ബാധിക്കാൻ തുടങ്ങി

Saniya Iyappan:സിനിമയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ: “ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നത് ഇൻസ്റ്റഗ്രാമിൽ നിന്ന്”; വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ

Published: 

23 Jun 2026 | 01:54 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെന്നതിലുപരി ഒരു ഡാൻസറായും വലിയൊരു യാത്രാപ്രേമിയായും സാനിയയെ നമുക്കറിയാം. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നടിമാരിൽ ഒരാൾ കൂടിയാണ് സാനിയ. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെക്കുറിച്ചും, സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. വനിതൽക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

എന്ത് ചെയ്താലും നെഗറ്റീവായി ആളുകൾ കാണാൻ തുടങ്ങി എന്നും തന്നെ ഒരു നെഗറ്റീവ് ആളാക്കി മുദ്രകുത്തി എന്നും താരം അഭിമുഖത്തിൽ പറയുന്നു. വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സാനിയ തുറന്നുപറയുന്നുണ്ട്. എങ്ങനെയാണ് ഇത്രയധികം യാത്ര ചെയ്യാൻ സാധിക്കുന്നത്, എവിടെ നിന്നുമാണ് പണം ലഭിക്കുന്നത് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യങ്ങൾക്കും താരം മറുപടി പറയുന്നു.

“ചേച്ചിയെ പോലെ ട്രാവൽ ചെയ്യാൻ ആഗ്രഹമുണ്ട്, എന്ന് കുറേ പേർ മെസേജ് അയക്കാറുണ്ട്, എവിടുന്നാണ് ഇത്രയും പൈസ യത്ര ചെയ്യാൻ എന്നും ചിലർ ചോദിക്കും. അതൊരു സ്ഥിരം ചോദ്യമാണ്. സിനിമയേക്കാൾ കൂടുതൽ ഞാൻ പൈസയുണ്ടാക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. ഞാൻ നിരവധ് ബ്രാൻഡ് കൊളാബറേഷൻസ് ചെയ്യാറുണ്ട്. എൻ്റെ ചില യാത്രകൾ പൂർണമായും സ്പോൺസേർഡ് ആയിരിക്കും” 16 രാജ്യങ്ങളിലെങ്കിലും പോയിട്ടുണ്ടാകും എന്നും താരം പറയുന്നു.

Also Read: Uyir Movie Trailer: കൊടുവള്ളിയിലെ ദുരൂഹമരണം, ചുരുളഴിക്കാൻ കാക്കിയിൽ റോഷൻ മാത്യു; സസ്പെൻസ് നിറച്ച് ‘ഉയിർ’ ട്രെയിലർ!

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങണം എന്ന ആഗ്രഹവും സാനിയ പങ്കുവച്ചു. “ ആദ്യമൊക്കെ അവസരങ്ങൾ ചോദിക്കാൻ എനിക്ക് മടിയായിരുന്നു. കഴിഞ്ഞ വർഷം തൊട്ട് ഞാൻ ഓഡിഷനുകളെ കുറിച്ചെല്ലാം ചോദിച്ചറിയാറുണ്ട്. കാലം നമുക്ക് തരുന്ന തിരിച്ചറുവുകളാണ് അതെല്ലാം, ചോദിച്ചാൽ മത്രമേ നമ്മുടെ അടുത്തേക്ക് എന്തെങ്കിലുമൊക്കെ തിരിച്ചുവരൂ. അങ്ങനെ കുറെ ശ്രമങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്.” നടിമാർക്ക് പ്രാധാന്യമുള്ള സിനിമകൾ ഇപ്പോഴും മലയാളത്തിൽ കുറവാണ് എന്നും സാനിയ തുറന്നുപറയുന്നു.

വിവാഹത്തെ കുറിച്ചും താരം മനസ്സുതുറന്നു. “കഴിഞ്ഞ ദിവസം എൻ്റെ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കല്യാണം പറഞ്ഞ് വിളിച്ചപ്പോൾ എനിക്കും കല്യാണ പ്രായമായി എന്ന് ഞാൻ അമ്മയോട് തമാശയായി പറഞ്ഞു. കല്യാണം കഴിക്കില്ല എന്നല്ല, എനിക്കിഷ്ടമാണ് പക്ഷേ ഉടനെ ഒന്നും വിവാഹം ഉണ്ടാകില്ല. അതിന് ഇനിയും ഒരുപാട് സമയമുണ്ട്.” താരം വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാമിൽ നേരിടുന്ന നെഗറ്റീവ് കമറ്റുകൾ തന്നെ ഏറെ ബാധിക്കുന്നുണ്ട് എന്ന് സാനിയ പറയുന്നു. “സാരിയെന്തെങ്കിലും ഉടുത്താൽ അമ്മച്ചിക്ക് പ്രായമായി എന്ന് പറയും. ബീച്ചിലിരിക്കുമ്പോൾ ബിക്കിനിയിട്ടാൽ സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്ന് കളിയാക്കും. ഇപ്പോ ഞാൻ ഫോട്ടോ ഷുട്ട്സ് ഒന്നും അധികം ചെയ്യാറില്ല. കാരണം എൻ്റെ മെൻ്റൽ ഹെൽത്തിനെ ഇത്തരം കമൻ്റുകൾ ബാധിക്കാൻ തുടങ്ങി.” തന്നെ ഒരു നെഗറ്റീവ് ആളായി മുദ്രകുത്തി എന്നും സാനിയ പറഞ്ഞു

English Summary

Malayalam actress Saniya Iyappan opened up about her passion for travel, personal life, and how she deals with online negativity. Addressing the constant cyberbullying and harsh social media comments.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം