Sarvam Maya: നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്; സർവം മായ നൂറ് കോടിയിലേക്ക്
Sarvam Maya Box Office: സർവം മായ നൂറ് കോടി ക്ലബിലേക്ക്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് സർവം മായ.

സർവം മായ
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി സർവം മായ. അഞ്ച് ദിവസം കൊണ്ട് 50 കോടി പിന്നിട്ട സിനിമ 10ആം ദിവസം നൂറ് കോടിയിലേക്ക് കുതിയ്ക്കുകയാണെന്ന് ട്രാക്കർമാർ പറയുന്നു. ആദ്യ ദിവസം മുതൽ ഗംഭീര പ്രതികരണങ്ങൾ ലഭിച്ച സിനിമ രണ്ടാമത്തെ ആഴ്ചയിലും നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
എട്ടാം ദിവസം തന്നെ നിവിൻ പോളിയുടെ ഏറ്റവും വലിയ ഹിറ്റ് ആയി സർവം മായ മാറിയിരുന്നു. നിവിൻ്റെ കരിയർ തന്നെ മാറ്റിമറിച്ച പ്രേമം ആയിരുന്നു ഇതുവരെ താരത്തിൻ്റെ ഏറ്റവും വലിയ ഹിറ്റ്. 2015ൽ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 72 കോടി രൂപ നേടി. എന്നാൽ, എട്ടാം ദിവസം 75 കോടി ക്ലബിലെത്തിയ സർവം മായ ഈ നേട്ടം തിരുത്തിക്കുറിച്ചു. 9ആം ദിവസം കേരളത്തിലെ മാത്രം കളക്ഷൻ അഞ്ച് കോടി രൂപയോളമായിരുന്നു. 10ആം ദിവസമായ ഇന്ന് ആഭ്യന്തര മാർക്കറ്റിൽ നിന്ന് സിനിമ നാല് കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്തു. ആഗോള തലത്തിൽ സിനിമ 85 കോടി രൂപയ്ക്ക് മുകളിൽ നേടിക്കഴിഞ്ഞു.
Also Read: Sarvam Maya Box Office: രേഖാചിത്രത്തെ പിന്നിലാക്കി സർവം മായ; ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ എട്ടാമത്
അഖിൽ സത്യൻ അണിയിച്ചൊരുക്കിയ ഹൊറർ കോമഡി സിനിമയാണ് സർവം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ശരൺ വേലായുധൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സംവിധായകനായ അഖിൽ സത്യൻ തന്നെയാണ് എഡിറ്റർ. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.