AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan Trailer Controversy: സൂക്ഷിച്ചൊന്ന് നോക്കിക്കേ കാണാം ആ വിവരക്കേട്; ജനനായകൻ ട്രെയിലറിന് ട്രോളോട് ട്രോൾ

Jana Nayagan Trailer Controversy: സൂക്ഷ്മദർശിനി വെച്ച് ട്രെയിലർ കണ്ട ചില ആരാധകരാണ് ട്രെയിലറിൽ മറഞ്ഞിരിക്കുന്ന ഈ കള്ളത്തരം കണ്ടുപിടിച്ചത്....

Jana Nayagan Trailer Controversy: സൂക്ഷിച്ചൊന്ന് നോക്കിക്കേ കാണാം ആ വിവരക്കേട്; ജനനായകൻ ട്രെയിലറിന് ട്രോളോട് ട്രോൾ
Jana Nayagan (1)Image Credit source: youtube screen grab
Ashli C
Ashli C | Published: 04 Jan 2026 | 09:15 AM

ദളപതി വിജയുടെ അവസാന ചിത്രമായ ജനനായകൻ ട്രെയിലർ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ട്രോളുകളും എത്തിത്തുടങ്ങി. ജനങ്ങളെ സേവിക്കാൻ ഇതിനോടകം തന്നെ മുന്നിട്ടിറങ്ങിയ നേതാവ് കൂടിയായ വിജയുടെ ജനനായകന്റെ ട്രെയിലർ മൈക്രോസ്കോപ്പ് കണ്ണുകളിലൂടെയാണ് ആളുകൾ കണ്ടത്. അതുകൊണ്ടാണല്ലോ ഒളിഞ്ഞിരിക്കുന്ന ആ അശ്രദ്ധ ആരാധകർ കണ്ടെത്തിയതും ഇപ്പോൾ വിമർശിക്കുന്നതും. കഴിഞ്ഞദിവസമാണ് ജനനായകന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിൽ ദളപതി വിജയുടെ വില്ലനായി എത്തുന്നത് ബോബി ഡിയോൾ ആണ്.

മാത്രമല്ല മലയാളികളുടെ സ്വന്തം മമിത ബൈജു വിജയുടെ സഹോദരി വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ ജനനായകൻ വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കും. പുറത്തിറങ്ങി മണിക്കൂറുകൾ തന്നെ നിരവധി ആളുകൾ ആണ് ഇത് കണ്ടിരിക്കുന്നത്. അതിൽ സൂക്ഷ്മദർശിനി വെച്ച് ട്രെയിലർ കണ്ട ചില ആരാധകരാണ് ട്രെയിലറിൽ മറഞ്ഞിരിക്കുന്ന ഈ കള്ളത്തരം കണ്ടുപിടിച്ചത്. മറ്റൊന്നുമല്ല ഒരു ഷോട്ടിൽ ജെമിനി വാട്ടർമാർക്ക് ട്രെയിലറിലെ പിന്നണിക്കാർ നീക്കം ചെയ്തിട്ടില്ല.

ട്രെയിലറിൽ 00:23 ന് ഈ പ്രശ്നം കാണാൻ കഴിയും. ഹ്രസ്വ ദൃശ്യത്തിൽ, മെഷീൻ ഗൺ പിടിച്ചിരിക്കുന്ന ഒരു മനുഷ്യൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ, താഴെ വലത് കോണിൽ ജെമിനി AI ലോഗോ വ്യക്തമായി കാണാം. പ്രത്യേകിച്ച് സിനിമയുടെ സ്കെയിലും സ്റ്റാർ വാല്യൂവും കണക്കിലെടുക്കുമ്പോൾ, ഇത് ഒരു അടിസ്ഥാനപരമായ ശ്രദ്ധ ഇല്ലായ്മ തന്നെയാണെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. എന്നാൽ ഇതിനും പിന്തുണയ്ക്കാനും ആളുകളുണ്ട്. വിജയ് ആരാധകരിൽ ഒരു വിഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെ ന്യായീകരിച്ചുകൊണ്ടും രം​ഗത്തെത്തുന്നുണ്ട്.

എന്നാൽ പ്രായോഗികമായി ചിത്രീകരിക്കാൻ കഴിയുമായിരുന്ന ഒരു ലളിതമായ ഷോട്ടിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുകയും അത് ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും കാണുന്നതിലാണ് വലിയൊരു വിഭാഗം പൊതുജന പ്രേക്ഷകരും അതൃപ്തരായിരിക്കുന്നത്. പോസ്റ്റ്-പ്രൊഡക്ഷൻ സമയത്തെ ഗുണനിലവാര നിയന്ത്രണത്തെക്കുറിച്ച് ഈ വീഴ്ച ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിമർശനങ്ങളോട് നിർമ്മാതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ തെലുങ്ക് ഹിറ്റ് ഭഗവന്ത് കേസരിയുടെ റീമേക്കാണ് എന്നും വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിൽ വിജയുടെ രാഷ്ട്രീയ ഇമേജിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയെന്നു മാത്രം ബാക്കിയെല്ലാം റിപ്പോർട്ടുണ്ട്. പൂജ ഹെഗ്‌ഡെ നായികയായി അഭിനയിക്കുന്നു, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.കെവിഎൻ പ്രൊഡക്ഷൻസിന്റെ പിന്തുണയോടെ അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രം 2026 ജനുവരി 9 ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിയേറ്റർ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.