Shamna Kasim: “ഭർത്താവുമായി അകന്നു എന്ന് ആളുകൾ പറഞ്ഞു; അത് കേട്ട് വീട്ടുകാർ പോലും ഞെട്ടി”; ആ സംഭവം ഓർത്തെടുത്ത് ഷംന കാസിം

"My Mother-in-Law Was Shocked": Shamna Kasim Reacts to False Divorce Reports: തങ്ങൾ ഇരുവരും അകൽച്ചയിലായിരുന്നുവെന്നും അകൽച്ച മാറി വിണ്ടും ഒരുമിക്കുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റ് എന്ന തരത്തിലായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. “ഭർഭിണിയായി എന്നതാണ് ഞങ്ങൾ രണ്ടുപേരും വീണ്ടും ഒന്നിക്കാൻ കാരണം എന്ന തരത്തിൽ പോലും പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിരുന്നു”

Shamna Kasim: “ഭർത്താവുമായി അകന്നു എന്ന് ആളുകൾ പറഞ്ഞു; അത് കേട്ട് വീട്ടുകാർ പോലും ഞെട്ടി”; ആ സംഭവം ഓർത്തെടുത്ത് ഷംന കാസിം

ഷംന കാസിം

Updated On: 

05 Nov 2026 | 12:49 PM

ജെയ്‌ലർ സിനിമയുടെ ഷൂട്ടിന് പോയി മടങ്ങി വന്നതിനെ കുറിച്ച് തൻ്റെ ഭർത്താവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ തങ്ങൾ പിരിഞ്ഞു എന്ന് തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായി എന്ന് ഷംന കാസിം. ഇത്തരം പ്രചരണങ്ങൾ നിരന്തരം കേട്ടതോടെ വീട്ടുകാർ പോലും ആശയക്കുഴപ്പത്തിലായി എന്നും താരം വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവിൻ്റെ കുറിപ്പിനെ തെറ്റായി വ്യാഖ്യാനിച്ചതിനെ കുറിച്ച് ഷംന കാസിം തുറന്ന് സംസാരിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിൽ അത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുകയോ, സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളല്ല തൻ്റെ ഭർത്താവ്. എയർപോർട്ടിൽ നിൽക്കുന്ന സമയത്ത് തൻ്റെ സുഹൃത്താണ് അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ സ്ക്രീൻ ഷോട്ട് അയച്ച് നൽകിയത്. ‘ഭർത്താവ് നിന്നെ കുറിച്ച് എഴുതിയിരിക്കുന്നത് എന്താണെന്ന് നോക്കു’ എന്നായിരുന്നു സുഹൃത്തിൻ്റെ വക്കുകൾ. അപ്പോഴാണ് ഭർത്താവിൻ്റെ പോസ്റ്റ് താൻ ശ്രദ്ധിക്കുന്നത്. എന്നാൽ അളുകൾ അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റുകയും, തെറ്റായ പ്രചരണങ്ങൾ നടത്തുകയുമായിരുന്നു എന്ന് ഷംന കാസിം പറയുന്നു.

Also Read: Bachelor Party D’eux Trailer : കുറെ വെടിയും പൊകയും മാത്രം, ഒരു Aura ഇല്ല; ബാച്ച്ലർ പാർട്ടി D’eux ട്രെയിലർ പ്രതികരണം

തങ്ങൾ ഇരുവരും അകൽച്ചയിലായിരുന്നുവെന്നും അകൽച്ച മാറി വിണ്ടും ഒരുമിക്കുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റ് എന്ന തരത്തിലായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. “ഗർഭിണിയായി എന്നതാണ് ഞങ്ങൾ രണ്ടുപേരും വീണ്ടും ഒന്നിക്കാൻ കാരണം എന്ന തരത്തിൽ പോലും പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിരുന്നു” ഷംന പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ കണ്ട് തൻ്റെ ഭർത്താവിൻ്റെ അമ്മ ഞെട്ടിപോയി എന്നും താരം പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ പിന്നീട് എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പം ഭർത്താവിൻ്റെ അമ്മയ്ക്ക് പോലും തോന്നുന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ എന്ന് ഷംന വ്യക്തമാക്കി.

ഭർത്താവിനെ ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഷംന അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. തങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാരേജ് ആയിരുന്നു എന്ന് പറയാം. ഒരു പരിപാടിയിൽ വച്ചാണ് അദ്ദേഹത്ത് ആദ്യമായി കാണുന്നത്. പിന്നീട് ബന്ധുക്കൾ വഴി വിവാഹാലോചന വരികയായിരുന്നു. തങ്ങൾ ഇരിവർക്കും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു ബന്ധുക്കൾക്കും സമ്മതമായിരുന്നു എന്നതിനാൽ പിന്നീട് വളരെ പെട്ടന്ന് വിവാഹത്തിലേക്ക് കാര്യങ്ങൾ നീങ്ങി എന്നും ഷംന കാസിം പറഞ്ഞു.

English Summary

Actress Shamna Kasim clarified fake separation rumors sparked by a misinterpreted social media post from her husband, revealing that the false news shocked even her own family.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി