Shane Nigam: പറയാത്തത് തെളിവുകൾ കിട്ടാത്തതുകൊണ്ട്; വിശ്വസിക്കാൻ പറ്റുന്ന ആൾക്കാർ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്; ഷെയ്ൻ നിഗം
വ്യക്തിപരമായ എന്തോ സംഭവമാണ് എന്നും നടൻ പറഞ്ഞു. ഏതായാലും ഈയൊരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടി ബൾട്ടി നിർമാതാവായ സന്തോഷ് സാറ് കേസുമായി മുന്നോട്ടു പോകുമെന്നാണ് തന്റെ അടുത്ത് പറഞ്ഞതെന്നും ഷൈൻ നിഗം വ്യക്തമാക്കി.

Shane Nigam
വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് ഷെയ്ൻ നിഗം. കലാഭവൻ അഭിയുടെ മകനായ ഷെയ്ൻ തന്റേതായ ഒരു ഇടം സിനിമ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട്. വിവിധ വിഷയത്തിലുള്ള തന്റെ നിലപാടുകൾ കാരണവും വ്യക്തിപരമായ ചില പ്രശ്നങ്ങളും നടനെ പലപ്പോഴും വിവാദങ്ങൾക്ക് പാത്രമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ടാർജറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുകയാണ് ഷെയ്ൻ നിഗം.
അങ്ങനെ ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണ്ണമായും തോന്നിയിട്ടുണ്ടെന്നോ ഇല്ലെന്നോ പറയാൻ സാധിക്കില്ല എന്നാണ് നടൻ പറയുന്നത്. അത്തരത്തിൽ വ്യക്തമായ ഒരു മറുപടി പറയാൻ സാധിക്കാത്തത് തെളിവുകൾ ലഭിക്കാത്തത് കൊണ്ടാണ്. നമ്മൾക്ക് തെളിവില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കാൻ പാടില്ല എന്നാണല്ലോ. പക്ഷേ നമുക്ക് വിശ്വസിക്കാൻ സാധിക്കുന്ന ആൾക്കാർ പറഞ്ഞു തന്നിട്ടുണ്ട് എന്നും ഷെയ്ൻ.
നമ്മൾക്ക് തെളിവില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കരുത്. താൻ ടാർജറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന് പൂർണമായി വിശ്വസിക്കാൻ ഒരു തെളിവ് വേണം. അങ്ങനെ തനിക്കറിയില്ല. ഓൺലൈനിൽ ഉള്ള ഒരു ഗുണ്ടായിസം വരുന്നത് എന്താണ് അതിന്റെ യഥാർത്ഥ ഉറവിടം എന്താണ് സോഴ്സ് എന്താണെന്ന് നമുക്ക് അറിയില്ല. ഇതൊക്കെ കാണാറുണ്ട്. ഒരു പടം നന്നായാൽ അതിന്റെ താഴെപോലും ചില സമയത്ത് ഇത്തരത്തിലുള്ള പ്രവണതകൾ ഉണ്ടാകാറുണ്ട്.
സിനിമയുടെ പോസ്റ്ററിൽ തന്റെ തല മാത്രം കട്ട് ചെയ്തു കളയുക അത് ബൾട്ടിയുടെ മാത്രമല്ല തന്റെ ഹാൽ എന്ന സിനിമയുടെ പോസ്റ്ററിലും അത്തരത്തിൽ ആളുകൾ ചെയ്തിട്ടുണ്ട്. അതെന്തായാലും വ്യക്തിപരമായ എന്തോ സംഭവമാണ് എന്നും നടൻ പറഞ്ഞു. ഏതായാലും ഈയൊരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടി ബൾട്ടി നിർമാതാവായ സന്തോഷ് സാറ് കേസുമായി മുന്നോട്ടു പോകുമെന്നാണ് തന്റെ അടുത്ത് പറഞ്ഞതെന്നും ഷൈൻ നിഗം വ്യക്തമാക്കി.