Siddhi Idnani: ‘ചില സംവിധായകർക്ക് എൻ്റെ നുണക്കുഴി ഇഷ്ടമല്ല’; കരയുമ്പോൾ ചിരിക്കരുതെന്ന് പറയുമെന്ന് സിദ്ധി ഇദ്നാനി
Siddhi Idnani About Her Dimple: സംവിധായകർക്ക് തൻ്റെ നുണക്കുഴി ഇഷ്ടമല്ലെന്ന് സിദ്ധി ഇദ്നാനി. ദി കേരള സ്റ്റോറി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സിദ്ധി.

സിദ്ധി ഇദ്നാനി
ചില സംവിധായകർക്ക് തൻ്റെ നുണക്കുഴി ഇഷ്ടമല്ലെന്ന് തെന്നിന്ത്യൻ നടി സിദ്ധി ഇദ്നാനി. കരയുന്ന സീനുകളിൽ അഭിനയിക്കുമ്പോൾ ചിരിക്കരുതെന്ന് പറയുമെന്നും താൻ ചിരിക്കുകയല്ല, കരയുകയാണെന്ന് പറയുമെന്നും സിദ്ധി പറഞ്ഞു. അരുൺ വിജയ് നായകനാവുന്ന രെട്ട തല എന്ന തൻ്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം.
നുണക്കുഴിയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നാണ് സിദ്ധിയുടെ മറുപടി. നുണക്കുഴിയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അതാണ് ‘സിദ്ധിയിലുള്ള ഏറ്റവും നല്ല ആകർഷണ’മെന്ന് അരുൺ വിജയ് മറുപടി നൽകി. എന്നാൽ, നുണക്കുഴി കൊണ്ട് ഗുണം മാത്രമല്ല, പ്രശ്നവുമുണ്ടെന്ന് സിദ്ധി പറഞ്ഞു. പല സംവിധായകർക്കും തൻ്റെ നുണക്കുഴി പ്രശ്നമാണെന്ന് താരം പ്രതികരിച്ചു.
നുണക്കുഴിയുടെ പേരിൽ ആളുകൾ തന്നെ പ്രശംസിക്കാറുണ്ട്. എന്നാൽ, നുണക്കുഴികൾ വലിയ പ്രശ്നമാണ്. അഭിനയത്തിനിടെ കരയുമ്പോൾ നുണക്കുഴി കാണും. പല സംവിധായകർക്കും അത് ഇഷ്ടമല്ല. താൻ കരയുമ്പോൾ ചിരിക്കുന്നതായി തോന്നും. കരയുമ്പോൾ ചിരിക്കരുതെന്ന് സംവിധായകർ പറയും. എന്നാൽ, താൻ ചിരിക്കുകയല്ല, കരയുകയാണെന്ന് സംവിധായകരോട് വിശദീകരിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യം വിശദീകരിക്കേണ്ടിവരും. തൻ്റെ നിയന്ത്രണത്തിൽ ഇല്ലാത്ത ഒരു കാര്യത്തെ എങ്ങനെ തനിക്ക് നിയന്ത്രിക്കാൻ കഴിയുമെന്നും നടി ചോദിച്ചു.
തമിഴ് – തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സിദ്ധി ഇദ്നാനി. ഗുജറാത്തി സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരം തെലുങ്ക് തമിഴ്, സിനികളിലും അഭിനയിച്ചു. ഹിന്ദിയിൽ വിവാദസിനിമയായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. വെന്ത് തനിന്തത് കാട് എന്ന തമിഴ് സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.