Sreenivasan: ‘എന്റെ കല്യാണത്തിന് ശ്രീനിയേട്ടൻ പണം തന്നു, ഇതൊന്നും ആരോടും പോയി പറയണ്ടെന്നും നിർദ്ദേശിച്ചു’; മണികണ്ഠൻ ആചാരി
Manikandan shared how Sreenivasan: പണം നൽകിയ വിവരം ആരോടും പറയേണ്ടെന്ന് നിർദേശിച്ചെന്നും സാധാരണ സിനിമക്കാരൻ, നടൻ,എഴുത്തുകാരന്‍, സംവിധായകൻ എന്നതിന് അപ്പുറത്തേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹമെന്നും നടൻ പറഞ്ഞു.
അതുല്യ കലാകാരൻ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. പലർക്കും പലതരത്തിലുള്ള ഓർമകളാണ് അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത്. ഇപ്പോഴിതാ ശ്രീനിവസാന്റെ ഓർമകൾ പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി.
വിവാഹ സമയത്താണ് തന്നെ സഹായിച്ചതെന്നും ആരോടും പറയരുതെന്ന് പറഞ്ഞിരുന്നുവെന്നും മണികണ്ഠൻ പറയുന്നു. തന്റെ വിവാഹത്തിന് സഹായം ചോദിച്ചപ്പോൾ പണം നൽകി സഹായിച്ചുവെന്നും വിവാഹ ചെലവിനായുള്ള തുക സർക്കാർ ഫണ്ടിലേക്ക് നൽകാനുള്ള ആശയവും അദ്ദേഹത്തിന്റേതായിരുന്നു എന്നും മണികണ്ഠൻ പറയുന്നു.‘അമ്മ’ അസോസിയേഷന്റെ ശ്രീനിവാസൻ അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മണികണ്ഠൻ.
പണം നൽകിയ വിവരം ആരോടും പറയേണ്ടെന്ന് നിർദേശിച്ചെന്നും സാധാരണ സിനിമക്കാരൻ, നടൻ,എഴുത്തുകാരന്‍, സംവിധായകൻ എന്നതിന് അപ്പുറത്തേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹമെന്നും നടൻ പറഞ്ഞു. നന്മ നിറഞ്ഞവനായിരുന്നു ശ്രീനിയേട്ടൻ എന്നാണ് മണികണ്ഠൻ പറയുന്നത്.
തന്നെ പോലുള്ള അല്ലേങ്കിൽ ഇനി സിനിമയിലേക്ക് വരാൻ പോകുന്ന ഒരുകൂട്ടം തലമുറയ്ക്ക് പ്രചോദനം നൽകിയ ആളാണ് അദ്ദേഹം. നടന് വേണ്ട ക്വാളിഫിക്കേഷൻ എന്താണ് എന്ന് ചോദിച്ചാൽ അത് അഭിനയം തന്നെയാണ് അല്ലെങ്കിൽ അത് കാണിച്ചുതന്ന ഒരുപാട് നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ ചേട്ടൻ. നടന്റെ സൗന്ദര്യം നടനത്തിലാണെന്നും ശരീരത്തിലല്ലെന്ന് കാണിച്ച് തന്നത് അദ്ദേഹമാണെന്നും നടൻ പറയുന്നു.മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചത്. അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ചിരിയാണെങ്കിൽ ഇനി മുതൽ ഒരു വിഷമമായിരിക്കുമെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.