Ahaana Krishna: അമ്മു എന്നെ പിന്നിൽ നിന്ന് കുത്തിയ ഉറ്റവരിൽ നിന്ന് രക്ഷിച്ചതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്; അഹാനയെക്കുറിച്ച് കുറിപ്പുമായി സിന്ധു കൃഷ്ണ

Sindhu Krishna about Ahaana Krishna: സിന്ധു കൃഷ്ണയുടെ അമ്മയായ വസന്തയുമായുള്ള കുടുംബ തർക്കമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ അഹാന കൃഷ്ണ ചർച്ചയാക്കപ്പെടാൻ കാരണം. ഇതിനിടയിൽ അഹാന കൃഷ്ണയെ പിന്തുണച്ചുകൊണ്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു മകൾക്ക് വൈകാരികമായ പിന്തുണ അറിയിച്ചിരിക്കുന്നത്. അഹാന കൊച്ചു കുഞ്ഞായിരുന്നപ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ച്...........

Ahaana Krishna: അമ്മു എന്നെ പിന്നിൽ നിന്ന് കുത്തിയ ഉറ്റവരിൽ നിന്ന് രക്ഷിച്ചതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്; അഹാനയെക്കുറിച്ച് കുറിപ്പുമായി സിന്ധു കൃഷ്ണ

Sindhu Krishna With Ahaana

Updated On: 

01 Jul 2026 | 12:39 PM

നടി അഹാന കൃഷ്ണയും കുടുംബവും ഇപ്പോൾ മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഹാനയുടെ അമ്മയുടെ സഹോദരി മകൾ തൻവി അവരെക്കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ അഹാന സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കപ്പെടാൻ കാരണം. സിന്ധു കൃഷ്ണയുടെ അമ്മയായ വസന്തയുമായുള്ള കുടുംബ തർക്കമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ അഹാന കൃഷ്ണ ചർച്ചയാക്കപ്പെടാൻ കാരണം. ഇതിനിടയിൽ അഹാന കൃഷ്ണയെ പിന്തുണച്ചുകൊണ്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു മകൾക്ക് വൈകാരികമായ പിന്തുണ അറിയിച്ചിരിക്കുന്നത്. അഹാന കൊച്ചു കുഞ്ഞായിരുന്നപ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു പഴയകാല ചിത്രത്തിനൊപ്പം ആണ് സിന്ധു കൃഷ്ണ ഈ ഹൃദയഹാരിയായ കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. തന്റെ ഉറ്റവരിൽ നിന്നും തന്നെ പിന്തുണച്ചതിനും തനിക്ക് തുണ ആയതിനും വേണ്ടിയാണ് നീ ഇപ്പോൾ ഇത്രയും വെറുപ്പ് ആളുകൾക്കിടയിൽ നിന്നും നേരിടുന്നത് എന്നാണ് സിന്ധു കൃഷ്ണ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ALSO READ:അടിക്കാൻ വന്നു, അഹാന അമ്മൂമ്മയെ പരസ്യമായി ചീത്തവിളിക്കും! തെളിവു സഹിതം തൻവിയും അമ്മൂമ്മയും

സിന്ധു കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

അമ്മു എനിക്ക് താങ്ങായി നിന്നതിനും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നെ പിന്നിൽ നിന്നും കുത്തിയ ഉറ്റവരിൽ നിന്നും എന്നെ സംരക്ഷിച്ചതിനും ആണ് നീ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇത്രയും വിദ്വേഷങ്ങളെല്ലാം നേരിടേണ്ടി വരുന്നത്. ഞാൻ അതിനെ ഹൃദയംപൂർവ്വം ക്ഷമ ചോദിക്കുന്നു. നീ ഒരു തെറ്റും ചെയ്തിട്ടില്ല ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അത് അറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിക്കുന്നവർ എന്തും പറഞ്ഞോട്ടെ നീ തളർന്നു പോകരുത് എന്നാണ് സിന്ധു കൃഷ്ണ പങ്കുവെച്ച കുറിപ്പ് പറയുന്നത്.

അതേസമയം തനിക്കെതിരെ സൈബർ ഇടങ്ങളിൽ ഇത്രയും വലിയ രീതിയിലുള്ള മോശം പ്രചാരണങ്ങളും ചർച്ചകളും നടക്കുമ്പോഴും അമ്മയിൽ നിന്നും ലഭിച്ച ഈ പിന്തുണ തന്നെയാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലുതെന്നാണ് ആഹാരയും പ്രതികരിച്ചിരിക്കുന്നത്. സിന്ധു കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഷെയർ ചെയ്തു കൊണ്ടാണ് എനിക്ക് ഇതാണ് ഏറ്റവും പ്രധാനമെന്ന് ആനയും സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുന്നത്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തൻവിയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നത്. കാനഡയിൽ സെറ്റിൽഡായിരുന്ന തൻവി ഒരു സുപ്രഭാതത്തിൽ നാട്ടിലേക്ക് വരാനുള്ള കാരണം തന്റെ അമ്മൂമ്മ അവിടെ ഒറ്റപ്പെട്ടു പോയതുകൊണ്ടാണ് എന്നും അവരെ നോക്കാൻ നാട്ടിൽ ആരും ഇല്ല എന്ന് പറഞ്ഞുകൊണ്ട് നാട്ടിലേക്ക് എത്തിയതും ആണ്.

പിന്നാലെ പങ്കുവെച്ച വീഡിയോകളിൽ അഹാനയെയും കുടുംബത്തെയും ലക്ഷ്യം വെക്കുന്ന രീതിയിലുള്ള ചില പരാമർശങ്ങളും ഉണ്ടായി ഇതോടെ സൈബർ ഇടങ്ങളിൽ കുടുംബവും അമ്മൂമ്മയെ നോക്കുന്നില്ല പരിചരിക്കുന്നില്ല എന്ന രീതിയിൽ ചർച്ചകളും എത്തി. ഇതിന് പിന്നാലെ അതിനൊരു വിശദീകരണം എന്നോണം അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ വന്ന് ഒരു ബ്ലോഗും പങ്കിട്ടു. തന്റെ അമ്മൂമ്മ ഒരു പ്രശ്നക്കാരിയാണ് എന്നും എപ്പോഴും തങ്ങൾ അവരോട് തർക്കിക്കാർ ഉള്ളത് മുത്തശ്ശന്റെ കാര്യം പറഞ്ഞാണ്. അവർക്ക് നല്ല രീതിയിലുള്ള പരിചരണമോ ചികിത്സയോ ലഭ്യമാക്കാൻ പോലും മുത്തശ്ശി സമ്മതിക്കാറില്ലായിരുന്നു ഇതൊക്കെയാണ് തങ്ങൾ അവരോട് തർക്കിക്കാൻ ഉണ്ടായ കാരണം.

പിന്നെ ഒരു അമ്മൂമ്മയും ഒരു കൊച്ചു മക്കളോട് അല്ലെങ്കിൽ ഒരു വ്യക്തിയും മറ്റൊരു വ്യക്തിയോട് പറയാനോ പാടില്ലാത്ത രീതിയിൽ തന്നോട് ചില പരാമർശങ്ങൾ നടത്തി അന്നുമുതലാണ് താൻ അവരെ വെറുത്തു പോയത് എന്നും അതൊന്നും ഇവിടെ താൻ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു പറഞ്ഞത്. ഇതിന് പിന്നാലെ തൻവി അമ്മൂമ്മയെ വച്ചുകൊണ്ട് മറ്റൊരു വീഡിയോയും പങ്കിട്ടു. അതിൽ അഹാന കൃഷ്ണ തന്നെ അടിക്കുവാൻ വന്നു തന്നെ ആരും പറയാത്ത രീതിയിലുള്ള തെറികൾ വിളിച്ചു എന്നിങ്ങനെയൊക്കെയാണ് അമ്മുമ്മയുടെ പ്രതികരണം.

ENGLISH SUMMARY

Actress Ahana Krishna and her family are currently facing another crisis. The reason why Ahana is now the talk of the town on social media is due to some revelations made about her by her maternal sister, Tanvi.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി