AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Siragadikka Aasai Serial Actress: അമിത അളവില്‍ ഗുളിക കഴിച്ചു; തമിഴ് സീരിയൽ താരം ജീവനൊടുക്കി; ഞെട്ടലിൽ ആരാധകർ

Serial Actress Rajeshwari Passes Away: വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സിരാഗതിക ആസയ് എന്ന പരമ്പരയിൽ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുകയാണ് നടി.

Siragadikka Aasai Serial Actress: അമിത അളവില്‍ ഗുളിക കഴിച്ചു;  തമിഴ് സീരിയൽ താരം ജീവനൊടുക്കി; ഞെട്ടലിൽ ആരാധകർ
Siragadikka Aasai Serial Actress
sarika-kp
Sarika KP | Updated On: 12 Dec 2025 15:21 PM

ചെന്നൈ: തമിഴ് സീരിയല്‍ നടി രാജേശ്വരി ജീവനൊടുക്കി. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ചികിത്സയിലിരിക്കെയാണ് നടി മരിച്ചത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സിരാഗതിക ആസയ് എന്ന പരമ്പരയിൽ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുകയാണ് നടി. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് നടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ നടിയും ഭർത്താവായ സതീഷും തമ്മിൽ വഴക്കുണ്ടായതായും ഇതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച നടി ഭർത്താവിനോട് ദേഷ്യപ്പെട്ട് സ്വന്തം വീടായ സൈദാപേട്ട് വിഐപി റോഡിലുള്ള വീട്ടിലേക്ക് പോയിരുന്നു. ഇവിടെയെത്തിയ നടി കടുത്ത വിഷാദത്തിലായിരുന്ന. തുടർന്ന് ഇന്നലെ രാത്രിയിൽ അമിത അളവിൽ ഉറക്ക ​ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

Also Read: ‘ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി’, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

പിന്നാലെ അബോധാവസ്ഥയിൽ കണ്ടെത്തിയ നടിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദ​ഗ്ദ ചികിത്സയ്ക്കായി കെഎംസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നടി മരണപ്പെടുകയായിരുന്നു.

ചെന്നൈ സ്വദേശിനിയായ രാജേശ്വരിക്കും സതീഷിനു ഹേമന്ത്, താനി എന്ന രണ്ട് മകളുമുണ്ട്. ഭർത്താവ് സതീഷ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരുടെയും പ്രണയവിവാഹമാണ്.