AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: ‘താലിമാല വാങ്ങാന്‍ പണം തന്നിട്ടും കല്യാണത്തിന് വരേണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു; കാരണം വെളിപ്പെടുത്തി നടൻ ശ്രീനിവാസന്‍

Sreenivasan Reveals Mammootty Financial Support: അവിടെ ആള്‍ കൂടിയാല്‍ ഒരുപാട് പേര്‍ തന്നെ കാണും. കല്യാണം കലങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നാണ് ശ്രീനിവാസൻ പറയുന്നത്.

Sreenivasan: ‘താലിമാല വാങ്ങാന്‍ പണം തന്നിട്ടും കല്യാണത്തിന് വരേണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു; കാരണം വെളിപ്പെടുത്തി നടൻ ശ്രീനിവാസന്‍
Sreenivasan
sarika-kp
Sarika KP | Updated On: 28 Nov 2025 08:37 AM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും അഭിനയം കൊണ്ടും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ശാരീരീക ബുദ്ധിമുട്ടുകളെ തുടർന്ന് സിനിമയില്‍ അത്ര സജീവമല്ല താരം. എന്നാൽ പൊതുവേദിയിൽ മക്കൾക്കും ഭാര്യക്കും ഒപ്പം താരം എത്താറുണ്ട്. ഇപ്പോഴിതാ കോമഡി മാസ്‌റ്റേഴ്‌സ് എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ശ്രീനിവാസനും വിമലയും.

തന്റെ വിവാഹ സമയത്ത് താലിമാല വാങ്ങാന്‍ പണം തന്നത് മമ്മൂട്ടിയാണെന്ന് നേരത്തെ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ച് അവതാരക ചോ​ദിച്ചപ്പോൾ ശ്രീനിവാസനും വിമലയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്നോടങ്ങനെയാണ് പറഞ്ഞതെന്നാണ് ഭാര്യ വിമല പറഞ്ഞത്. താലിമാല വാങ്ങിക്കൊണ്ട് വന്നപ്പോള്‍ പൈസ എവിടെ നിന്നാണെന്ന് ചോദിച്ചിരുന്നു. മമ്മൂക്ക തന്നതാണെന്നാണ് തന്നോട് പറഞ്ഞതെന്നാണ് വിമല പറയുന്നു. ഇക്കാര്യം സത്യമാണോ എന്ന് ചോദിച്ചപ്പോൾ. അതെ, അത് ഉള്ളതാണ് എന്നാണ് ശ്രീനിവാസൻ മറുപടി നൽകിയത്.

Also Read:‘മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’; കൗമാരകാല സുഹൃത്തിനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

ഇതിനു പിന്നാലെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം തന്നിട്ടും മമ്മൂക്കയോട് പറഞ്ഞത് എന്തായിരുന്നു എന്നാണ് ശ്വേത മേനോന്‍ ചോദിച്ചത്.അവിടെ ആള്‍ കൂടിയാല്‍ ഒരുപാട് പേര്‍ തന്നെ കാണും. കല്യാണം കലങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നാണ് ശ്രീനിവാസൻ പറയുന്നത്. മമ്മൂട്ടിയെ അന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ തന്നെ അന്ന് ആളുകള്‍ക്ക് അത്ര അറിയില്ല. കല്യാണത്തിന് താൻ വരണ്ടേ എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു. ദയവ് ചെയ്ത് നിങ്ങള്‍ വരരുത് എന്നായിരുന്നു താന്‍ പറഞ്ഞത് എന്നാണ് ശ്രീനിവാസൻ പറഞ്ഞു.