Supriya Menon: കുലസ്ത്രീ സെലിബ്രിറ്റികൾ ഇങ്ങനേ! പുരുഷന്മാരുടെ സ്ത്രീ വസ്ത്രധാരണ ചിന്താഗതിയെകുറിച്ചുള്ള റീൽ പങ്കുവെച്ച് സുപ്രിയ
സ്ത്രീകളുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷന്റെ ചിന്താഗതികൾ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചും ആണ് പറയുന്നത്.

Supriya Menon (1)
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സുപ്രിയ മേനോൻ. നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി തന്റെ വ്യക്തിത്വം കൊണ്ടും വിവിധ വിഷയങ്ങളിലുള്ള നിലപാട് കൊണ്ടും സുപ്രിയ എന്നും വേറിട്ട് നിൽക്കും. മാധ്യമപ്രവർത്തക കൂടിയായിരുന്ന സുപ്രിയ ഇപ്പോൾ സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ വിമർശിച്ചു കൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ.
സ്ത്രീകളുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷന്റെ ചിന്താഗതികൾ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചും ആണ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഫ്രീന അഷ്റഫ് ആണ് ഈ റീൽ പങ്കുവെച്ചത്. ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇപ്രകാരമായിരിക്കുമെന്ന ക്യാപ്ഷനോടെയാണ് റീൽ പങ്കിട്ടത്.
ഇതിനു താഴെ അവരെ അഭിനന്ദിച്ച് കമന്റും ഇട്ടിട്ടുണ്ട് സുപ്രിയ. ചില താരങ്ങളുടെ കാഴ്ചപ്പാടിനെ ഹാസ്യ രൂപേണ വിമർശിക്കുന്നതാണ് റീൽ. നമ്മൾ എന്തു ധരിക്കുന്നു എന്നത് വിലയിരുത്തി മറ്റുള്ളവർ നമ്മളെ കമന്റ് അടിക്കുന്നത് കുറ്റമാണെന്നും സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത് പുരുഷന്റെ കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷനില്ല കാരണം സ്ത്രീയിൽ നിന്നാണല്ലോ പുരുഷൻ വരുന്നത് എന്നല്ലാമാണ് വീഡിയോയിൽ പറയുന്നത്. നമ്മൾ എന്ത് ധരിക്കണമെന്ന് വീട്ടിലുള്ള അച്ഛനോടും ആങ്ങളയോടും ഭർത്താവിനോടും ചോദിച്ചിട്ടു മതി.
കാരണം പുരുഷന്മാരെ പുരുഷന്മാർക്ക് നന്നായി അറിയാം. അപ്പോൾ അപ്രകാരം വസ്ത്രം ധരിച്ചാൽ വലിയ കുഴപ്പം ഉണ്ടാകില്ല. താൻ ബിക്കിനി ഇട്ടാൽ ആൾക്കാർ എന്ത് പറയും അത് അവരുടെ സ്വാതന്ത്ര്യം ആണ്. സ്ത്രീകൾ എന്ത് ധരിക്കണം എന്ന് പുരുഷന്മാരാണ് തീരുമാനിക്കേണ്ടത് കാരണം അത് കാണുന്നത് അവരാണല്ലോ. പുരുഷന്മാർ കൂടി തീരുമാനിച്ച ഒരു ഡ്രസ്സ് നമ്മൾ ധരിച്ചാൽ നമുക്ക് എത്ര പ്രശ്നം ഉണ്ടാകില്ല എന്നാണ് അഫ്രിന റീലിൽ പറയുന്നത്. സുപ്രിയ കൂടാതെ നിരവധി താരങ്ങളാണ് ഈ റീലിന്റെ താഴെ പിന്തുണച്ചുള്ള കമന്റുകളുമായി എത്തുന്നത്.