Suresh Gopi: വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ചതുപോലെയായിരുന്നു; ‘മന്ത്രിപദവി’യെക്കുറിച്ച് സുരേഷ് ഗോപി

Suresh Gopi about ministerial post: ഒരു ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലായിരുന്നു. പാഷന്‍ സപ്രസ് ചെയ്യേണ്ടി വന്നു. അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നതെന്നും സുരേഷ് ഗോപി

Suresh Gopi: വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ചതുപോലെയായിരുന്നു; മന്ത്രിപദവിയെക്കുറിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി

Updated On: 

08 Jul 2025 | 10:34 AM

നിക്ക്‌ പുതിയതായി കിട്ടിയ ഉത്തരവാദിത്തം വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ച ഒരു അവസ്ഥ പോലെയായിരുന്നുവെന്ന് സുരേഷ് ഗോപി.’മന്ത്രിപദവി’യെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുത്താരംകുന്ന് പിഒ സിനിമയുടെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നതിനും, സംവിധായകന്‍ സിബി മലയിലിനെ ആദരിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താരമെന്ന പദവിയാണോ, സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണോ കൂടുതല്‍ ആസ്വദിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ഒരുപക്ഷേ, വലിയ ഫ്രസ്‌ട്രേഷനിലേക്ക് എന്നെ കൊണ്ടുചെന്ന് ചാടിച്ച ഒരു അവസ്ഥയാണ് എനിക്ക് പുതിയതായി കിട്ടിയ ഉത്തരവാദിത്തം. ഒരു ഡിപ്രഷനിലേക്ക് ഞാന്‍ പോകുന്ന തരത്തിലായിരുന്നു. പാഷന്‍ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. ഞാന്‍ അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നത്. അത് എന്നെ ഡിപ്രഷനിലേക്ക് തള്ളുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്. അതില്‍ ചില കാര്‍ക്കശ്യങ്ങളും കര്‍ശനതകളും ഒക്കെ ഉണ്ടായിരുന്നു”-സുരേഷ് ഗോപി പറഞ്ഞു.

പിന്നീട് രണ്ടാമത്തെ നേതാവ് (അമിത് ഷാ) അതില്‍ ഇളവുകള്‍ നല്‍കി. ഇപ്പോള്‍ തനിക്ക് എന്റെപാഷനില്‍ ഏര്‍പ്പെട്ടുകൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ സ്വഭാവ ഗുണങ്ങളൊക്കെ എല്ലാവര്‍ക്കും അനുഭവത്തില്‍ വരുന്നുണ്ട്. ഇപ്പോള്‍ സന്തോഷമാണ്. താന്‍ രണ്ടും ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also: Union Minister Suresh Gopi: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് അന്വേഷണസംഘം

അതേസമയം, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അതീവ രഹസ്യമായിട്ടാണ് മൊഴിയെടുത്തത്. തിരുവനന്തപുരത്ത് വച്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുടെ മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടത് തന്നെ അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ