സുരേഷ് ഗോപി
അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ മികവ് പുലർത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. 1965ൽ ഓടയിൽനിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമാരംഗത്തേയ്ക്കുള്ള സുരേഷ് ഗോപിയുടെ പ്രവേശനം. രാജാവിന്റെ മകൻ (1986) എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറി. പിന്നീട് സിനിമാ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ അഭിനയിച്ചു.
2014-ൽ ബിജെപിയിൽ ചേർന്നതോടെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്. 2016ൽ സുരേഷ് ഗോപിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയെന്ന പ്രത്യേകതയും അതിനുണ്ട്. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദേശിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നും 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.
തുടർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് സുരേഷ് ഗോപി.
Suresh Gopi: ‘തൃശൂരിനോട് എന്തിനാണ് വൈരാഗ്യം, അതിൽ കടുത്ത രാഷ്ട്രീയമുണ്ട്’; സുരേഷ് ഗോപി
Union Minister Suresh Gopi Criticize Government: കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
- Neethu Vijayan
- Updated on: Jan 3, 2026
- 11:38 am
Suresh Gopi on PM Shri Scheme: ‘രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് ഗുണഭോക്താക്കൾ, അവര്‍ക്ക് ഗുണം ചെയ്യട്ടെ’; പിഎം ശ്രീ വിവാദത്തിൽ സുരേഷ് ഗോപി
Suresh Gopi Welcomes Kerala Joining PM Shri Scheme: ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വീഴാതെ ഇരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
- Sarika KP
- Updated on: Oct 25, 2025
- 12:02 pm
Suresh Gopi: ‘എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം’; സുരേഷ് ഗോപി
Suresh Gopi Denies AIIMS Tamil Nadu Claim: എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
- Sarika KP
- Updated on: Sep 30, 2025
- 11:22 am
Suresh Gopi Controversy: ആനന്ദവല്ലിക്ക് ‘ആശ്വാസം’; പണം നല്‍കി കരുവന്നൂര്‍ ബാങ്ക്; സുരേഷ് ഗോപിക്ക് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നുവെന്ന് വയോധിക
Karuvannur Bank Gave Money to Anandavally: തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്നും പണം കിട്ടിയ ആനന്ദവല്ലി പറഞ്ഞു.
- Sarika KP
- Updated on: Sep 19, 2025
- 17:45 pm
Suresh Gopi: ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ; നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’; വയോധികയോട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
Suresh Gopi’s Controversial Reply to Woman: നിങ്ങൾ തങ്ങളുടെ മന്ത്രിയല്ലേ സർ എന്ന് വയോധിക ചോദിച്ചപ്പോൾ അല്ലെന്നും താൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
- Sarika KP
- Updated on: Sep 17, 2025
- 18:16 pm
Suresh Gopi: എൻ്റെ ജീവിതത്തിൽ കയറി നിങ്ങൾ കൊത്തി, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്?: സുരേഷ് ഗോപി
Suresh Gopi Responds: തനിക്കും ഒരു കുടുംബം ഉണ്ടെന്ന് അവർ മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും അവർ ഇടപെട്ടുവെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി ആരോപിച്ചു. താൻ മന്ത്രിയാണെന്നും വോട്ടർ പട്ടിക ആരോപണങ്ങിൽ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു.
- Neethu Vijayan
- Updated on: Aug 22, 2025
- 18:54 pm
Suresh Gopi: വലിയ ഫ്രസ്‌ട്രേഷനിലേക്ക് കൊണ്ടുചെന്ന് ചാടിച്ചതുപോലെയായിരുന്നു; ‘മന്ത്രിപദവി’യെക്കുറിച്ച് സുരേഷ് ഗോപി
Suresh Gopi about ministerial post: ഒരു ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലായിരുന്നു. പാഷന്‍ സപ്രസ് ചെയ്യേണ്ടി വന്നു. അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നതെന്നും സുരേഷ് ഗോപി
- Jayadevan AM
- Updated on: Jul 8, 2025
- 10:34 am
Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി
Suresh Gopi About Thrissur Pooram Festival: നിയന്ത്രണങ്ങള്‍ നല്ലതാണെങ്കിലും ആചാരവുമായി ചേര്‍ന്ന അവകാശങ്ങള്‍ക്ക് തടസമാകരുത്. ദേവസ്വം മന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന പൂരത്തില്‍ അച്ചടക്കം പാലിക്കുന്നത് നല്ലതാണ്. ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് അതിര് നിശ്ചയിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
- Shiji M K
- Updated on: May 4, 2025
- 18:07 pm
Suresh Gopi: ‘കുട മാത്രമാണോ ഉമ്മ കൂടി കൊടുത്തോ സുരേഷ് ഗോപി?’; ആശാവര്‍ക്കര്‍മാര്‍ക്ക് സിഐടിയുവിന്റെ അധിക്ഷേപം
Asha Workers Protest: കുട കൊടുക്കുന്നതിന് പകരം ഓണറേറിയം നല്‍കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നല്ലോ എന്നും ഗോപിനാഥ് ചോദിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിലാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.
- Shiji M K
- Updated on: Mar 4, 2025
- 07:43 am
Suresh Gopi: ആദിവാസി വകുപ്പിന്റെ തലപ്പത്ത് ഉന്നതകുലജാതര്‍ വരണം: സുരേഷ് ഗോപി
Suresh Gopi About Tribal Welfare: 2016 ല്‍ എംപിയായത് മുതല്‍ മോദിജിയോട് ആവശ്യപ്പെടുന്നതാണ് തനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ വകുപ്പ് മതിയെന്ന്. നമ്മുടെ നാടിന്റെ ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ട്രൈബ് അല്ലാത്ത ആളാകാറില്ല. തന്റെ ആഗ്രഹമാണത്. ഒരു ഉന്നതകുലജാതന്‍ ട്രൈബുകളുടെ ഉന്നമനത്തിന് വേണ്ടി മന്ത്രിയാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
- Shiji M K
- Updated on: Feb 2, 2025
- 13:38 pm
Suresh Gopi: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗികാതിക്രമം; അന്വേഷണം സുരേഷ് ഗോപി തടയുന്നതായി ആരോപണം
Allegations Against Suresh Gopi on Satyajit Ray Film Institute Assault Case: ക്യാമ്പസിലെ മുന്‍ അധ്യാപകനെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥിയും അസി. പ്രൊഫസറുമായ യുവതിയെ ശാരീരികമായി ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു, ജാതീയമായി അധിക്ഷേപിച്ചു എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്.
- Shiji M K
- Updated on: Jan 20, 2025
- 10:08 am
Suresh Gopi: ‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ഗോപി; അഭിനയത്തിന്റെ ഇടവേളകളില്‍ മന്ത്രി
Suresh Gopi Film Ottakomban: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തിരുവനനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പിലായിരുന്നു ആദ്യ ഷൂട്ടിങ്. സിനിമാഭിനയത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് ഏറെ നാളായി ചര്‍ച്ചയായിരുന്ന 'ഒറ്റക്കൊമ്പന്‍' ചിത്രീകരണം ആരംഭിച്ചത്.
- Sarika KP
- Updated on: Dec 31, 2024
- 08:21 am