Karuppu Movie OTT Release : തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?

ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായ കറുപ്പ് ഒടിടി റിലീസിനെത്തുന്നു. ആര്‍. ജെ ബാലാജിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് വലിയ ബോക്‌സ് ഓഫീസ് ഹിറ്റാണ് സമ്മാനിച്ചത്. ഈ വര്‍ഷം തമിഴില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് കറുപ്പ്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.

Karuppu Movie OTT Release : തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?

Karuppu Movie Ott Release

Published: 

09 Jun 2026 | 07:08 PM

Suriya’s Karuppu Movie OTT Release date : ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായ കറുപ്പ് ഒടിടി റിലീസിനെത്തുന്നു. ആര്‍. ജെ ബാലാജിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് വലിയ ബോക്‌സ് ഓഫീസ് ഹിറ്റാണ് സമ്മാനിച്ചത്. ഈ വര്‍ഷം തമിഴില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് കറുപ്പ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.

കറുപ്പു സ്വാമിയായി സൂര്യ

തമിഴ് നാട്ടിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ കറുപ്പു സ്വാമിയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ തന്നെയാണ് കറുപ്പുസ്വാമിയായി എത്തുന്നത്. മാസ്-ആക്ഷന്‍-ഫാന്റസി സ്വഭാവത്തിലാണ് സിനിമ. ഒന്നിലധികം ഗെറ്റപ്പുകളിലാണ് നായകനായ സൂര്യ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഒരു കോടതിയാണ് ചിത്രത്തിലെ കഥാ കേന്ദ്രം. സാധാരണക്കാര്‍ക്ക് കോടതിയില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അവരെ രക്ഷിക്കാനായി കറുപ്പു സ്വാമി എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു പക്ഷേ വിക്രം സിനിമയിലെ റോളക്‌സായുള്ള ചെറിയ ഗെസ്റ്റ് അപ്പിയറന്‍സിന് ശേഷം സൂര്യയ്ക്ക് അതിനേക്കാള്‍ വലിയ സ്‌ക്രീന്‍ പ്രസന്‍സ് ലഭിക്കുന്നത് കറുപ്പിലായിരിക്കും.

ALSO READ:മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ

തമിഴകത്തെയും വിസ്മയിപ്പിച്ച് ഇന്ദ്രന്‍സ്

മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സാണ് സൂര്യക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അച്ഛന്‍ വേഷത്തിലെത്തുന്ന ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ സൂര്യ തന്നെ ഇന്ദ്രന്‍സിന്റെ അഭിനയത്തെയും പെരുമാറ്റത്തെയും കുറിച്ച് എടുത്ത് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ രീതികളും അഭിനയവും കണ്ട് ഏറെ ഇന്‍സ്പയറായി. പേര് പോലെ തന്നെ അത്രയ്ക്കും നിഷ്‌കളങ്കമായ ഒരു കലാകാരനാണ് അദ്ദേഹം. ഇത്ര വലിയ നടനായിട്ടും അദ്ദേഹം തനിക്ക് കാരവാന്‍ ഉണ്ടോ മറ്റ് പ്രത്യേക സൗകര്യങ്ങളുണ്ടോ എന്നൊന്നും തിരക്കാന്‍ നില്‍ക്കില്ല. ഒരു സീനില്‍ വന്ന് നിന്നാല്‍ അദ്ദേഹത്തിന് മുകളില്‍ പെര്‍ഫോം ചെയ്യുക എന്നത് പ്രയാസമാണ്. എല്ലാ സീനിലും അദ്ദേഹം നമ്മളെ ഞെട്ടിക്കും. ഇത്രയും ഊര്‍ജ്ജത്തോടെ എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും സൂര്യ പറഞ്ഞിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ദ്രന്‍സിന് പുറമെ സ്വാസിക, അനഘ മായ രവി, ശിവദ തുടങ്ങിയ മലയാളി താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ ഏകദേശം 300 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. തമിഴ് നാട്ടില്‍ മാത്രം 175 കോടിയോളമാണ് ചിത്രം നേടിയത്.

English Summary

After the box office success, Superstar Suriya’s Karuppu movie is getting an OTT release. Directed by R. J. Balaji, the film has given Suriya a big box office hit after a long gap. Karuppu is the highest-grossing film released in Tamil this year. The film will start streaming on Amazon Prime from June 12.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്