AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Swasika Vijay: സീരിയൽ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള അത്തരം ചിന്തകൾ മാറ്റണം; സ്വാസിക വിജയ്

ഇതിനുദാഹരണമായി ബീന ആന്റണി തസ്നി ഖാൻ, ദേവി ചന്ദന എന്നിവരെയൊക്കെ സ്വാസിക എടുത്തു കാണിക്കുന്നുമുണ്ട്. അതിന് പിന്നാലെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ബീന ആന്റണിയുടെ ഏഴ് അയലത്ത് വരുമോ സ്വാസികയുടെ അഭിനയം എന്നാണ് ഒരു ഉപയോക്താവ് സ്വാസികയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്..........

Swasika Vijay: സീരിയൽ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള അത്തരം ചിന്തകൾ മാറ്റണം; സ്വാസിക വിജയ്
Swasika Vijay
Ashli C
Ashli C | Published: 25 Nov 2026 | 12:50 PM

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതയിൽ നിന്നും തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരമായി വളർന്ന അഭിനയത്രിയാണ് സ്വാസിക വിജയ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സ്വാസിക സിനിമാലോകത്ത് തന്റേതായ ഒരു ഇടം കെട്ടിപ്പടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സീരിയൽ ആർട്ടിസ്റ്റുകൾ ഉള്ള നമ്മളുടെ മനോഭാവം മാറണമെന്നാണ് സ്വാസിക വിജയ് പറയുന്നത്.

സീരിയൽ ആർട്ടിസ്റ്റുകൾ അഭിനയിക്കില്ല അവരുടെ അഭിനയം കൊള്ളില്ല എന്നുള്ള ചിന്തകൾ ഒക്കെ മാറ്റണം. സീരിയലിൽ അവർക്ക് ഏൽപ്പിച്ചിരിക്കുന്ന ഒരു രീതിയിൽ ആ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതി ആയിരിക്കാം ഒരുപക്ഷേ അങ്ങനെ. എന്നാൽ ഒരുപാട് കഴിവുകളുള്ള ആർട്ടിസ്റ്റുകൾ സീരിയൽ അഭിനയിക്കുന്നുണ്ട് എന്നാണ് സ്വാസിക പറയുന്നത്.

ബീന ആന്റണി തസ്നി ഖാൻ, ദേവി ചന്ദന…

ഇതിനുദാഹരണമായി ബീന ആന്റണി തസ്നി ഖാൻ, ദേവി ചന്ദന എന്നിവരെയൊക്കെ സ്വാസിക എടുത്തു കാണിക്കുന്നുമുണ്ട്. അതിന് പിന്നാലെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ബീന ആന്റണിയുടെ ഏഴ് അയലത്ത് വരുമോ സ്വാസികയുടെ അഭിനയം എന്നാണ് ഒരു ഉപയോക്താവ് സ്വാസികയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഇതിനു മറുപടിയായി താരം പറയുന്നത് അത് ശരിയാണ് എന്ന് തന്നെയാണ്. എന്നാൽ ചിലർ സ്വാസിക ബീന ആന്റണിക്കാള്‍ മികച്ച അഭിനേത്രിയാണ് എന്നും അഭിപ്രായപ്പെടുന്നുണ്ട്.അതേസമയം 2019ൽ പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് നടി സിനിമയിൽ അരങ്ങേറ്റം കുറയ്ക്കുന്നത്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് അമ്പതാമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടിച്ച അവാർഡും നടിയെ തേടിയെത്തി.

കൂടാത അടുത്തിടെ തമിഴ് സിനിമയിലുണ്ടാക്കിയ വമ്പൻ മുന്നേറ്റമാണ് സ്വാസികയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ ‘ലബ്ബർ പന്തി’ലെ ‘യശോദ’ എന്ന കഥാപാത്രം തമിഴകത്ത് സ്വാസികയ്ക്ക് വലിയ ജനപ്രീതിയും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടിക്കൊടുത്തു. സിനിമയിൽ പോലെ നടി സീരിയലും സജീവമാണ്.

ENGLISH SUMMARY

Swasika Vijay suggests that our attitude toward serial actors needs to change. We must move past the notion that serial actors cannot act or that their performances are poor. It is possible that the way they portray their characters is simply a result of the specific approach required by the serial itself; in reality, many highly talented artists work in television serials.

Follow Us