Vijay Jananayagan: ” ഞങ്ങൾ ഞെട്ടിയില്ല, പ്രതീക്ഷിച്ചിരുന്നു”; ജനനായകന്റെ ലീക്കിൽ വിജയിയുടെ അച്ഛൻ

Vijay Father abiut Jananayagan Release: എന്നാൽ സിനിമയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെയും വിജയിയോ കുടുംബമോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മൗനം വെടിഞ്ഞുകൊണ്ട് വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്. എ ചന്ദ്രശേഖർ ജനനായകൻ എന്ന സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ഇന്റർനെറ്റിൽ പ്രചരിച്ച ന്യൂസുകൾ എത്തിയപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല അത് പ്രതീക്ഷിച്ചിരുന്നതാണ്..........

Vijay Jananayagan:  ഞങ്ങൾ ഞെട്ടിയില്ല, പ്രതീക്ഷിച്ചിരുന്നു; ജനനായകന്റെ ലീക്കിൽ വിജയിയുടെ അച്ഛൻ

Chandra Sekhar, Vijay

Edited By: 

Arun Nair | Updated On: 22 Apr 2026 | 02:53 PM

ദളപതി വിജയ് നായകനായ ജനനായകൻ എന്ന സിനിമ തുടക്കം മുതൽ തന്നെ പലതരത്തിലുള്ള വെല്ലുവിളികൾ ആണ് നേരിട്ടിരുന്നത്. അതിൽ പ്രധാനമാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം. പല കാരണങ്ങൾ കൊണ്ട് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ആവുകയും സിനിമയുടെ റിലീസ് തീയതി നീണ്ടു പോകുകയും ചെയ്തത് സിനിമയുടെ അണിയറ പ്രവർത്തകർക്കിടയിലും ആരാധകർക്കിടയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് സിനിമയുടെ റിലീസ് തീയതി മാറ്റി വയ്ക്കുമ്പോഴും ആരാധകരും അണിയറ പ്രവർത്തകരും ഉടനെ റിലീസ് ചെയ്യാം എന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ഇതിനെയെല്ലാം തകിടം മറിച്ചു കൊണ്ടായിരുന്നു ഏപ്രിൽ ഒമ്പതാം തീയതി ജനനായകന്റെ വീഡിയോ ലീക്ക് ചെയ്തത്.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പല ഭാഗങ്ങളായി കട്ട് ചെയ്ത് ഇന്റർനെറ്റ് വ്യാപകമായി പ്രചരിച്ചു. കൂടാതെ ഒരു ലോക്കൽ കേബിൾ ടിവിയിലൂടെയും സിനിമ പ്രചരിച്ചതായി റിപ്പോർട്ടുകൾ എത്തുന്നുണ്ട്. സിനിമയുടെ റിലീസ് തീയതി പോലും പ്രഖ്യാപിക്കുന്നതിന് മുൻപ് സിനിമ ഇപ്രകാരം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് സിനിമാ മേഖലയെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. പ്രമുഖ താരങ്ങൾ അടക്കം ജനനായകന്റെ വീഡിയോകൾ ലീക്ക് ചെയ്തതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. പിന്നാലെ സിനിമാ നിർമാതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചതിനെ തുടർന്ന് മുഖ്യപ്രതിയെ അടക്കം സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ:കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ… ആ 100 കോടി എവിടെ? വിജയിക്ക് ഹൈക്കോടതി നോട്ടീസ്

എന്നാൽ സിനിമയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെയും വിജയിയോ കുടുംബമോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മൗനം വെടിഞ്ഞുകൊണ്ട് വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്. എ ചന്ദ്രശേഖർ ജനനായകൻ എന്ന സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ഇന്റർനെറ്റിൽ പ്രചരിച്ച ന്യൂസുകൾ എത്തിയപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല അത് പ്രതീക്ഷിച്ചിരുന്നതാണ് എന്നാണ് വിജയുടെ അച്ഛൻ പറയുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തടസ്സങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നതായും ഇതിൽ ഒന്നും താങ്കൾക്ക് പ്രത്യേകമായി ഞെട്ടൽ ഉണ്ടായില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.

റിലീസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകൾ

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. അതേസമയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപാടുകളെ കുറിച്ച് അദ്ദേഹം വിശദമായി ഒന്നും പറഞ്ഞില്ലെങ്കിലും ചെറിയ സൂചനകൾ നൽകുന്ന രീതിയിലും പ്രതികരണം നടത്തി. എന്നാൽ ഇതിനെക്കുറിച്ച് ഒന്നും വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിൽ താനൊന്നും വിശദീകരിച്ച് പറയുന്നില്ല എന്നും അദ്ദേഹം പരാമർശിച്ചു. വിജയ് നായകനാകുന്ന ജനനായകൻ സിനിമ പൊങ്കൽ റിലീസ് റിലീസ് ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് പല കാരണങ്ങളാൽ സിനിമയുടെ റിലീസ് തീയതി നീട്ടി പോവുകയായിരുന്നു.

അതിനിടെ വിജയിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുകൾ എ റിപ്പോർട്ട്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി വിജയിക്ക് നോട്ടീസ് അയച്ചു. തമിഴ്നാട് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്. പെരമ്പൂർ, ട്രിച്ചി മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന വിജയി രണ്ട് സ്ഥലങ്ങളിലും നൽകിയ തന്റെ സ്വത്ത് വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ആദായനികുതി വകുപ്പ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.

Follow Us
Related Stories
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
Actor Salim Kumar: മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ
Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ