TVK Vijay: വിജയിക്ക് തിരഞ്ഞെടുപ്പിൽ പ്രാധാന്യമില്ല, ജനനായകൻ സിനിമയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാൻ ആകില്ല;ശരത് കുമാർ
TVK Vijay Tamilnadu Elections:ജനനായകൻ എന്ന സിനിമ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തമിഴ്നാട് അഴിമതി കലർന്ന സംസ്ഥാനമായി മാറി. സംസ്ഥാനത്ത് കടബാധ്യത വർധിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പോകുമ്പോൾ അവർ അഭിപ്രായപ്പെടുന്നത്. തമിഴ്നാട് ഭരിക്കുന്നത് അഴിമതി നിറഞ്ഞ സർക്കാരാണ് എന്നാണ്. തമിഴ്നാട് എന്ന് കേൾക്കുമ്പോൾ തന്നെ അഴിമതി എന്നാണ് ഇപ്പോൾ ആളുകൾ മനസ്സിലാക്കുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കും ടിവികെയ്ക്കും വലിയ പ്രാധാന്യമൊന്നുമില്ല എന്ന് നടനും ബിജെപി നേതാവുമായ ശരത് കുമാർ. ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല എന്നും മത്സരം നടക്കുന്നത് എൻഡിഎയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു . ഇരു മുന്നണികളുടെയും വോട്ടുകൾ ഒരുപക്ഷേ വിജയ് നേടിയേക്കാം എന്നും ശരത് കുമാർ പ്രതികരിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ജനനായകൻ എന്ന സിനിമ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തമിഴ്നാട് അഴിമതി കലർന്ന സംസ്ഥാനമായി മാറി. സംസ്ഥാനത്ത് കടബാധ്യത വർധിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പോകുമ്പോൾ അവർ അഭിപ്രായപ്പെടുന്നത്. തമിഴ്നാട് ഭരിക്കുന്നത് അഴിമതി നിറഞ്ഞ സർക്കാരാണ് എന്നാണ്. തമിഴ്നാട് എന്ന് കേൾക്കുമ്പോൾ തന്നെ അഴിമതി എന്നാണ് ഇപ്പോൾ ആളുകൾ മനസ്സിലാക്കുന്നത്. അത് മാറണം.
ALSO READ:ജനനായകൻ ചോർച്ച: 6 പേർ അറസ്റ്റിൽ; 300 ലിങ്കുകൾ നീക്കം ചെയ്തു
കേന്ദ്രസർക്കാർ തമിഴ്നാടിന് 11 വർഷത്തേക്ക് 11 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് . ഈ പണം വന്നിട്ടില്ല എന്നാണോ പറയുന്നത് എന്നും ശരത് കുമാർ ചോദിച്ചു. ഈ ഭരണത്തിൽ സംസ്ഥാനത്ത് മയക്കുമരുന്ന് മദ്യപാനവും വർദ്ധിച്ചു. ഭരണം മുന്നണി വാഗ്ദാനം ചെയ്തത് ഒന്നും തന്നെ പാലിച്ചിട്ടില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്ന ഒരു സർക്കാർ തിരിച്ചുവരണമെങ്കിൽ ജനാധിപത്യസഖ്യം വിജയിക്കണം. നമ്മുടെ സത്യം വിജയിക്കുകയാണെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം മികച്ചതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശരത് കുമാർ പര്യടനത്തിൽ
தீவிர பிரச்சாரம் மேற்கொண்டேன்.
திருமதி.வானதி சீனிவாசன் அவர்கள் விரைந்து பூரண நலம் பெற்று, தொகுதியில் மக்களின் வரவேற்புடனும், ஆதரவுடனும் வெற்றி பெறுவது உறுதி
.
.
.
I campaigned for the NDA for our BJP candidate Smt.Vanathi srinivasan at coimbatore north constituency in pic.twitter.com/JBJ1eqhSpO— R Sarath Kumar (@realsarathkumar) April 16, 2026