Actress Sonia: ആ സംഭവമാണ് എന്നെ മൈ ഡിയർ കുട്ടിച്ചാത്തനിൽ എത്തിച്ചത്; നടി സോണിയ
Actress Sonia about My Dear Kuttichathan:മാസ്റ്റർ സുരേഷ്, മാസ്റ്റർ അരവിന്ദ്, സോണിയ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കുട്ടിത്താരങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴത്തെ മൈ ഡിയർ കുട്ടിച്ചാത്തനുമായി ഉള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടി സോണിയ.മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയാണ് തന്നെ മൈ ഡിയർ കുത്തിച്ചാത്തനിൽ എത്തിച്ചത് എന്നാണ് സോണിയ പറയുന്നത്............

Actress Sonia
മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1984ൽ റിലീസ് ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ. ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസ് ആണ്. ഇന്നും ഏത് പ്രായക്കാരും വളരെ ആകാംക്ഷയോടെയാണ് മൈഡിയർ കുട്ടിച്ചാത്തനെ കാണുന്നത്. കാരണം ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. സിനിമ പോലും ആളുകൾക്കിടയിൽ അത്ര പരിചിതമില്ലാത്ത ഒരു കാലത്താണ് ത്രീഡി സിനിമ ആളുകൾ കണ്ണട എല്ലാം വെച്ച് തീയേറ്ററിൽ പോയിരുന്നു കണ്ടത്. അതിനാൽ തന്നെ ഈ സിനിമയും അതുമായി ബന്ധപ്പെട്ട ഓർമ്മകളും പലരുടെയും മനസ്സിൽ എന്നും ആകാംക്ഷയുള്ളതും സന്തോഷമുള്ളതുമാണ്.
ഒരു ഫോട്ടോ അയച്ചു തരണമെന്ന് പറഞ്ഞു…
മാസ്റ്റർ സുരേഷ്, മാസ്റ്റർ അരവിന്ദ്, സോണിയ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കുട്ടിത്താരങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴത്തെ മൈ ഡിയർ കുട്ടിച്ചാത്തനുമായി ഉള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടി സോണിയ.മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയാണ് തന്നെ മൈ ഡിയർ കുത്തിച്ചാത്തനിൽ എത്തിച്ചത് എന്നാണ് സോണിയ പറയുന്നത്. മാമാട്ടിക്കുട്ടിയമ്മയിലെ കുട്ടി കഥാപാത്രത്തിന്റെ ഡബ്ബിങ് ചെയ്തത് താനായിരുന്നു. സാധാരണയായി ഭാഗ്യലക്ഷ്മി, ശ്രീജ ചേച്ചിയെ പോലെയുള്ള ആളുകളാണ് കുട്ടികളുടെ ശബ്ദവും ഡബ്ബ് ചെയ്തിരുന്നത്. എന്നാൽ അന്ന് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് താനായിരുന്നു. മൊത്തം സിനിമ രാവിലത്തെ തൊട്ട് വൈകുന്നേരം വരെ ഇരുന്നപ്പോഴേക്കും എല്ലാം ഡബ്ബ് ചെയ്തു കഴിഞ്ഞു.
ALSO READ:നമുക്ക് നല്ല നടന്മാരുണ്ട് പക്ഷേ..! മോഹൻലാലിനെ കുറിച്ച് ബോണി കപൂർ പറഞ്ഞത് കേട്ടോ?
ഇത് സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇടയിൽ താനൊരു സ്മാർട്ട് ആണ് എന്ന രീതിയിലുള്ള ഒരു ചർച്ചയാണ് ഉണ്ടായത് അതാണ് തന്നെ ഈ സിനിമിൽ എത്തിച്ചത്. ഈ സിനിമയിലെ ഡബ്ബിങ് എല്ലാം കഴിഞ്ഞ് പിന്നാലെ തന്നെ മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് അവസരം വരുകയായിരുന്നു. തന്റെ ഒരു ഫോട്ടോ അയച്ചു തരണമെന്ന് പറഞ്ഞു. സിനിമ എന്താണെന്നോ അതിന്റെ പ്രത്യേകതകൾ എന്താണെന്ന് ഒന്നും എനിക്കറിയില്ല. താനും അമ്മയും കത്ത് കിട്ടി ഉടനെ തന്നെ അവിടെ എത്തി. പിന്നീടാണ് മനസ്സിലായത് ഇതൊരു ത്രീഡി ചിത്രമാണ് അമേരിക്കയിൽ നിന്നുള്ള ലെൻസ് ഒക്കെ വന്നിട്ടുണ്ട് എന്നൊക്കെയുള്ളത്. പിന്നെ അഭിനയിച്ചു പ്രധാനമായും മൂന്നു തവണയാണ് ആ സിനിമ കണ്ടിട്ടുള്ളത്. ഒന്ന് തന്റെ ചെന്നൈയിലെ സ്കൂളിൽ നിന്നും തീയറ്ററിൽ കൊണ്ടുപോയി കാണിച്ചപ്പോൾ പിന്നീട് അവ പലതവണ റിലീസ് ചെയ്തപ്പോഴും ഒരു സിനിമ മേളയിൽ വച്ചും ഈ സിനിമ കണ്ടു എന്നും സോണിയ പറയുന്നു.
ENGLISH SUMMARY
My Dear Kuttichathan released in 1984 was a milestone in the history of Malayalam cinema. The film is directed by Jijo Punnoos. Even today, people of all ages look forward to seeing the Midear elf. Because My Dear Kuttichathan is India’s first 3D film.