Mohanlal: നമുക്ക് നല്ല നടന്മാരുണ്ട് പക്ഷേ..! മോഹൻലാലിനെ കുറിച്ച് ബോണി കപൂർ പറഞ്ഞത് കേട്ടോ?
Bony Kapoor about Mohanlal:ഒരു പ്രമോഷൻ പരിപാടിയുടെ ഭാഗമായി ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബോണി കപൂർ അഭിപ്രായം പറഞ്ഞത്. നമ്മുടെ രാജ്യം ജന്മം നൽകിയ ഏറ്റവും മികച്ച ആ നടൻ മലയാളത്തിൽ നിന്നാണുള്ളത് അത് മോഹൻലാലാണ് മോഹൻലാലിനേക്കാൾ ഇന്ത്യയിൽ മറ്റാരുമില്ല.നല്ല നടന്മാരുണ്ട് പക്ഷേ മോഹൻലാലിനെക്കാൾ മികച്ചതായി....
മലയാളത്തിന്റെ താരരാജാവിനെ പ്രശംസിച്ച് നിർമ്മാതാവ് ബോണി കപൂർ. മോഹൻലാലിനെക്കാൾ മികച്ച നടന്മാർ ഈ രാജ്യത്ത് വേറെയില്ല എന്നാണ് ബോണിയുടെ അഭിപ്രായം. ഒരു പ്രമോഷൻ പരിപാടിയുടെ ഭാഗമായി ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബോണി കപൂർ അഭിപ്രായം പറഞ്ഞത്. നമ്മുടെ രാജ്യം ജന്മം നൽകിയ ഏറ്റവും മികച്ച ആ നടൻ മലയാളത്തിൽ നിന്നാണുള്ളത് അത് മോഹൻലാലാണ് മോഹൻലാലിനേക്കാൾ ഇന്ത്യയിൽ മറ്റാരുമില്ല.
നല്ല നടന്മാരുണ്ട് പക്ഷേ മോഹൻലാലിനെക്കാൾ മികച്ചതായി ആരുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമ വ്യവസായങ്ങൾ മികച്ച പ്രതിഭകൾ ഉണ്ടെന്നും അവർ അംഗീകരിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ രാം ഗോപാൽ വർമ ചിത്രം കമ്പനി നിർമിച്ചത് ബോണി കപൂർ ആണ്. ബോളിവുഡിന് പുറമേ ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളും ബോണി നിർമിച്ചിട്ടുണ്ട്.
ALSO READ:ഞാൻ പൊട്ടൻ, അവൾ എന്നെ വെച്ച് ഗെയിം കളിച്ചു; ഷിജിനോട് സങ്കടം പറഞ്ഞു കൊമ്പൻ
അതേസമയം പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് ബോണി കപൂർ. ബോളിവുഡ് സിനിമ ലോകത്ത് നിരവധി വിജയം നേടിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേന്ദ്ര കപൂറിന്റെ മകനാണ് അദ്ദേഹം. നടന്മാരായ അനിൽ കപൂർ സഞ്ജയ് കപൂർ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. സിനിമാ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്ത് നിർമ്മാതാവായി തന്നെയാണ് തന്റെ കരിയർ ആരംഭിച്ചത്.
പരേതയായ പ്രശസ്ത നടി ശ്രീദേവിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഈ ബന്ധത്തിന് അവർക്ക് ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് പെൺമക്കളുമുണ്ട്. ഇരുവരും ഇന്ന് ബോളിവുഡിലെ ശ്രദ്ധേയമായ നടിമാരാണ് ശ്രീദേവി. മോണ ഷൂരിയെയായിരുന്നു അദ്ദേഹം ആദ്യം വിവാഹം കഴിച്ചിരുന്നത്. ആ ബന്ധത്തിലുള്ള മക്കളാണ് നടൻ അർജുൻ കപൂറും അൻഷുല കപൂറും.
ENGLISH SUMMARY
Producer Boney Kapoor has praised the ‘Star King’ of Malayalam cinema. He holds the view that there is no better actor in the country than Mohanlal. Boney Kapoor made these remarks while discussing South Indian cinema during a promotional event.