‘ശംഖുമുഖത്തെ ആ കാഴ്ചയിൽ നിന്നുമാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ ഉണ്ടായത്’; കഥ പറഞ്ഞ് അനൂപ് മേനോൻ
From a Sunset View to a Box-Office Hit: The Untold Story Behind 'Trivandrum Lodge': ‘നമുക്ക് പാർക്കാൻ’ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഒരു കോൾ വരുന്നത്. വി.കെ.പി വരുന്നുണ്ട്. ഒരു സിനിമക്കായി അവരിൽ നിന്നും അഡ്വാൻസ് വാങ്ങിയ കാര്യം അപ്പോഴാണ് ഓർമ്മവന്നത്. അഭിനയതാക്കളുടെയെല്ലാ ഡേറ്റും ഉറപ്പിച്ചാണ് അവർ വരുന്നത്. പത്ത് ദിവസത്തിനകം ഷൂട്ടും തുടങ്ങണം. എന്നാൽ വെറുതെ പറയാൻ പോലും ഒരു കഥ അപ്പോൾ തൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല

അനൂപ് മേനോൻ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അനുപ് മേനോൻ സിനിമകളിൽ ഒന്നാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ സിനിമ സിനിമ സംസാരിച്ച വിഷയവും അത് അവതരിപ്പിച്ച രീതിയുമെല്ലാം വിമർശിക്കപ്പെടുകയും ചെയ്തിരുന്നു എങ്കിലും ചിത്രം ബോക്സ് ഓഫീസിൽ വിജയം തന്നെയായിരുന്നു. അന്നോളം കണ്ട് പരിചയിക്കാത്ത രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് വി.കെ പ്രകാശ് ആയിരുന്നു. തിരക്കഥ അനൂപ് മേനോൻ്റേത് തന്നെ. തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഇന്ത്യൻ കോഫി ഹൗസിൽ ഇരിക്കുമ്പോൾ താൻ കണ്ട കാഴ്ചയിൽ നിന്നുമാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന സിനിമയുടെ തുടക്കം എന്നാണ് ഇപ്പോൾ അനൂപ് മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ചിരം’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ‘നമുക്ക് പാർക്കാൻ’ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഒരു കോൾ വരുന്നത്. വി.കെ.പി വരുന്നുണ്ട്. ഒരു സിനിമക്കായി അവരിൽ നിന്നും അഡ്വാൻസ് വാങ്ങിയ കാര്യം അപ്പോഴാണ് ഓർമ്മവന്നത്. അഭിനയതാക്കളുടെയെല്ലാ ഡേറ്റും ഉറപ്പിച്ചാണ് അവർ വരുന്നത്. പത്ത് ദിവസത്തിനകം ഷൂട്ടും തുടങ്ങണം. എന്നാൽ വെറുതെ പറയാൻ പോലും ഒരു കഥ അപ്പോൾ തൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല എന്ന് അനൂപ് മേനോൻ പറയുന്നു.
വി.കെ.പിയോട് എന്ത് കഥ പറയും എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ശംഖുമുഖത്തെ കോഫി ഹൗസിൽ ഇരിക്കുകയായിരുന്നു താൻ. ബാൽക്കണി പോലെ ഒരു ഭാഗമുണ്ട് കോഫി ഹൗസിന്. നോക്കി നിൽക്കെ വൈറ്റ് ഫ്ലോറൽ സ്കേർട്ട് ധരിച്ച സുന്ദരിയായ ഒരു പെൺകുട്ടി സൺ സെറ്റ് കാണാൻ ബാൽക്കണിയി അവിടെ വന്ന് നിന്നു. ഇതോടെ താഴെ തട്ടുകടയിൽ ഉണ്ടായിരുന്ന കൗമാരക്കാരായ കൂട്ടികളാകെ ഇതോടെ മേലോട്ട് നോക്കി നിൽപ്പായി. തൊട്ടുപിന്നാലെ അൽപ്പം പ്രായമുള്ള ഒരാൾ വയലിൻ വായിച്ചുകൊണ്ട് അവിടേക്ക് വന്നു. ആ മനുഷ്യൻ്റെ കൂടെ അദ്ദേഹത്തിൻ്റെ ഭാര്യയും ഉണ്ടായിരുന്നു. അവരാണ് സിനിമയിലെ ജനാർദ്ദനൻ ചേട്ടനും സുകുമാരി ചേച്ചിയും എന്ന് അനൂപ് മേനോൻ പറയുന്നു.
മുന്നിൽ നിന്ന പെൺകുട്ടിയെയാണ് ധ്വനി എന്ന കഥാപാത്രമാക്കിയത്. താഴെ നോക്കി നിന്നവരിൽ നിന്നും ജസയുര്യയുടെ അബ്ദു എന്ന കഥാപാത്രത്തെയും കണ്ടെത്തി. അരികിലുള്ള ലോഡ്ജ് പോലെ കിടക്കുന്ന വലിയ ആർച്ചുളുള്ള കടലിനഭിമുഖമായുള്ള കോഫി ഹൗസിൻ്റെ കെട്ടിടവും. മുന്നിൽ കണ്ട കാഴ്ചകളും എല്ലാം ചേർന്നതോടെ മനസ്സിൽ ഒരു സിനിമ തെളിഞ്ഞു. ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന പേരിലേക്ക് അപ്പോൾ തന്നെ എത്തുകയായിരുന്നു എന്ന് അനുപ് മേനോൻ പറയുന്നു.
English Summary
Anoop Menon shared that the hit Malayalam film Trivandrum Lodge was inspired by a real scene he witnessed at the Shangumugham Indian Coffee House.