AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bethlehem Kudumba Unit: ഹെഡ് റെസ്റ്റില്ല… കല്ലുകടി തോന്നുന്നു, ബെത്ലഹേം കുടുംബയൂണിറ്റിലെ നിവിന്റെ കാറിനെന്ത് പറ്റി

Bethlehem Kudumba Unit Movie Netizen's Review: നിവിൻ പോളി നായകനായ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ബേത്ലഹേം കുടുംബയൂണിറ്റ് കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ റിവ്യൂ ചെയ്യപ്പെടുകയാണ് ഇപ്പോൾ. സിനിമയിലെ ഷോട്ടുകളും ഡയലോഗുകളും ചെറിയ മാനറിസങ്ങൾ‌ വരെ സിനിമ പേജുകളിൽ സീരിയസ് ആയി റിവ്യൂ ചെയ്യപ്പെടുന്നു. ഈ റിവ്യൂസിൽ ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റ് കഴിഞ്ഞദിവസം വന്നിരുന്നു.

Bethlehem Kudumba Unit: ഹെഡ് റെസ്റ്റില്ല… കല്ലുകടി തോന്നുന്നു, ബെത്ലഹേം കുടുംബയൂണിറ്റിലെ നിവിന്റെ കാറിനെന്ത് പറ്റി
Bethlehem Kudumba Unit MovieImage Credit source: Social Media
Amal KV
Amal KV | Published: 07 Oct 2026 | 09:27 PM

നിവിൻ പോളി നായകനായ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ബേത്ലഹേം കുടുംബയൂണിറ്റ് കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ റിവ്യൂ ചെയ്യപ്പെടുകയാണ് ഇപ്പോൾ. സിനിമയിലെ ഷോട്ടുകളും ഡയലോഗുകളും ചെറിയ മാനറിസങ്ങൾ‌ വരെ സിനിമ പേജുകളിൽ സീരിയസ് ആയി റിവ്യൂ ചെയ്യപ്പെടുന്നു. ഈ റിവ്യൂസിൽ ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റ് കഴിഞ്ഞദിവസം വന്നിരുന്നു. അത് നിവിൻ പോളി സിനിമയിൽ ഉപയോഗിക്കുന്ന ഫോർഡ് ഐക്കൺ കാറുമായി ബന്ധപ്പെട്ടതായിരുന്നു.

പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ് – എല്ലാവരും ബേത്ലഹേം കുടുംബയൂണിറ്റിനെപ്പറ്റി ബ്രില്യൻസ് പോസ്റ്റുകളിട്ട് എഫ്ബി നിറയ്ക്കുമ്പോൾ ആ സിനിമയിലെ ഒരു കാര്യം കല്ലുകടിയായി തോന്നി എന്നും അത് നിവിന്റെ കാറായി ഉപയോഗിച്ചിരിക്കുന്ന ഫോർഡ് ഐക്കണിന്റെ മുൻസീറ്റുകൾക്ക് ഹെഡ്റെസ്റ്റില്ല എന്നതുമാണ്. ഇന്ത്യയിൽ ഈ സെഗ്മെന്റിലിറങ്ങിയ കാറുകളിൽ ഏറ്റവും നല്ല സീറ്റുകളുള്ള കാറായിരുന്നു ഐക്കൺ, അതിലെ സീറ്റുകളും ഏറെ മികച്ചതായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

Also Read: യവന കഥയിൽ ഇനി പാട്ടായി മാത്രം ഒതുങ്ങില്ല, ബി.കെ.യുവിലൂടെ അന്നയ്ക്കും പുനർജന്മം

എന്തുകൊണ്ടാണ് ഇങ്ങനെ ഹെഡ്റെസ്റ്റ് ഇല്ലാതെ കാർ ഉപയോ​ഗിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ സിനിമയിൽ മാത്രമല്ല കാറുകളിൽ സീൻ വരുന്ന മിക്ക ചിത്രങ്ങളിലും മുൻ സീറ്റുകളിലെ ഹെഡ് റെസ്റ്റ് കാണാറില്ല. കാരണം മറ്റൊന്നുമല്ല സിനിമയിലെ ക്യാമറയുടെ ആംഗിളിൽ ഹെഡ് റെസ്റ്റുകൾ വരുമ്പോൾ പുറകിലിരുന്ന് യാത്ര ചെയ്യുന്നതോ, അല്ലെങ്കിൽ പുറകിൽ നിന്നും മുൻപിലേക്ക് ഷോട്ട് വയ്ക്കുമ്പോഴും ഹെഡ് റെസ്റ്റ് തടസ്സമായി വരാറുണ്ട്.

അപ്പോൾ ഒരു ചോദ്യം വന്നേക്കാം നിവിൻ പോളിയും മമിത ബൈജുവും മുൻ സീറ്റിലിരുന്നാണല്ലോ യാത്ര ചെയ്യുന്നത്, അപ്പോൾ പുറകിലെ സീറ്റിൽ ഇരിക്കുന്നവരെ കാണിക്കേണ്ട ആവശ്യമില്ലല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ടിൽ ഹെഡ്റെസ്റ്റ് ഊരി മാറ്റിയിരിക്കുന്നത് എന്ന്. ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിൽ ഈ കാറിൽ ഒട്ടേറെ സീനുകൾ വരുന്നുണ്ട്. അത്തരത്തിൽ വരുന്ന ഒന്നിലധികം സീനുകളിൽ ഈ കാറിന്റെ പിൻനിരയിൽ യാത്രക്കാർ ഉണ്ട്. അവരെ കൃത്യമായി കാണിക്കണം എങ്കിൽ ഹെഡ്റെസ്റ്റ് ഊരിയെ മതിയാകൂ. അങ്ങനെ വരുമ്പോൾ ചില സീനുകളിൽ ഹെഡ് റെസ്റ്റ് ഇല്ലാതെയും മറ്റു ചില സീനുകളിൽ ഹെഡ് റെസ്റ്റോടെയും ഷോട്ടുകൾ വരും. ഇത് കാഴ്ചക്കർക്ക് എളുപ്പത്തിൽ മനസ്സിലാവുകയും കല്ലുകടി തോന്നുകയും ചെയ്യും. അതുകൊണ്ടായിരിക്കാം സിനിമയിൽ മുഴുവൻ ഒരേ കണ്ടിന്യൂവിറ്റി എന്ന നിലയിൽ ഹെഡ് റെസ്റ്റ് പൂർണമായും നീക്കം ചെയ്തിരിക്കുന്നത്.

English Summary

The box-office hit film starring Nivin Pauly was released on an OTT platform recently. Following the OTT release, even the smallest details of the movie are being reviewed on social media; everything from shots and dialogues to subtle mannerisms is being seriously analyzed on film-related pages.

Follow Us