Girish Puthenchery: ഗിരീഷ് പുത്തഞ്ചേരി ‘കൊള്ളില്ലെന്ന്’ പറഞ്ഞ് ചുരുട്ടിക്കൂട്ടിയെറിഞ്ഞത്, അതിൽ നിന്നു കമൽ കണ്ടെത്തിയത് സൂപ്പർഹിറ്റ്​ഗാനം

The Story Behind Devakanyaka Surya Thamburu Song : ജോൺസൺ മാഷിന്റെ ട്യൂണിന് വരികൾ എഴുതാനിരുന്ന ഗിരീഷ്, കുറച്ചു സമയത്തിന് ശേഷം നിരാശനായി ചില കടലാസുകൾ ചുരുട്ടിയെറിഞ്ഞു. "തുടക്കം ശരിയാവുന്നില്ല" എന്ന് പറഞ്ഞ് ഗിരീഷ് ഉപേക്ഷിച്ച ആ കടലാസുകളിലൊന്ന് നിവർത്തി വായിച്ച കമൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

Girish Puthenchery: ഗിരീഷ് പുത്തഞ്ചേരി കൊള്ളില്ലെന്ന് പറഞ്ഞ് ചുരുട്ടിക്കൂട്ടിയെറിഞ്ഞത്, അതിൽ നിന്നു കമൽ കണ്ടെത്തിയത് സൂപ്പർഹിറ്റ്​ഗാനം

കമല്‍, ഗിരീഷ് പുത്തഞ്ചേരി

Published: 

26 Feb 2026 | 06:20 PM

മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണകാലത്ത് ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭയുടെ മാന്ത്രികത വെളിവാക്കുന്നതായിരുന്നു ഈ പുഴയും കടന്ന് (1996) എന്ന ചിത്രത്തിലെ ഗാനങ്ങൾ. പാട്ടെഴുത്തിൽ 87 സിനിമകൾ പിന്നിട്ടിട്ടും തന്നെ സഹകരിപ്പിക്കാതിരുന്ന സംവിധായകൻ കമലിന്റെ ക്ഷണം ലഭിച്ചപ്പോൾ, “കുഞ്ഞാക്കാ നിങ്ങൾ കളിയാക്കുവാണോ?” എന്നായിരുന്നു ഗിരീഷിന്റെ ആദ്യ പ്രതികരണം.

ചെന്നൈയിലെ കംപോസിംഗ് റൂമിൽ എത്തിയ ഗിരീഷ് തന്റെ ബാഗിൽ നിന്നും കുറച്ച് പേനകൾ പുറത്തെടുത്ത് കമലിന് നേരെ നീട്ടി. “വയലാറിനെ ധ്യാനിച്ചെഴുതാൻ ഈ പേന, ഭാസ്കരൻ മാഷിനായി ഇതൊരെണ്ണം; ഇതിൽ ഏത് വേണം?” എന്ന ഗിരീഷിന്റെ തമാശ കലർന്ന ചോദ്യം കമലിനെ അതിശയിപ്പിച്ചു. ഒടുവിൽ കമൽ തിരഞ്ഞെടുത്ത ഒരു പ്രത്യേക പേനയിലാണ് പിൽക്കാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ വരികൾ കുറിക്കപ്പെട്ടത്.

ജോൺസൺ മാഷിന്റെ ട്യൂണിന് വരികൾ എഴുതാനിരുന്ന ഗിരീഷ്, കുറച്ചു സമയത്തിന് ശേഷം നിരാശനായി ചില കടലാസുകൾ ചുരുട്ടിയെറിഞ്ഞു. “തുടക്കം ശരിയാവുന്നില്ല” എന്ന് പറഞ്ഞ് ഗിരീഷ് ഉപേക്ഷിച്ച ആ കടലാസുകളിലൊന്ന് നിവർത്തി വായിച്ച കമൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതിൽ എഴുതിയിരുന്നത് ഇന്നും മലയാളികളുടെ പ്രഭാതങ്ങളെ ധന്യമാക്കുന്ന ഈ വരികളായിരുന്നു: “ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ.. സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..”

ഈ മനോഹര വരികൾ ‘കൊള്ളില്ലെന്ന്’ കരുതി മാറ്റിവെച്ച ഗിരീഷിന്റെ വിനയവും പ്രതിഭയും കമലിനെ വിസ്മയിപ്പിച്ചു. ബേഗഡ രാഗത്തിൽ ജോൺസൺ മാഷ് ഈ വരികൾക്ക് ഈണം നൽകിയപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈറ്റിൽ ഗാനമാണ്. നിളയുടെ സൗന്ദര്യവും ഗ്രാമീണ നന്മയും തുളുമ്പുന്ന ആ തൂലികയോട് ഇത്രകാലം പുലർത്തിയ നിസ്സംഗതയിൽ കമൽ പിന്നീട് പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പാതിവഴിയിൽ പാടി നിർത്തി കവി യാത്രയായെങ്കിലും, അദ്ദേഹം ബാക്കിവെച്ച കാവ്യകല്പനകൾ ഇന്നും മരണമില്ലാതെ തുടരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ