TVK Kerala Office: കേരളത്തിൽ ടിവികെയുടെ ആദ്യ ഓഫീസ് തുറന്നു
ടിവിക്കെയ്ക്ക് വേണ്ടി വിവിധ ജീവകാരുണ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിജയ് ഫാൻസ് പങ്കാളികളാവാറുണ്ട്. അതേസമയം ബിജെപി പോലെ തന്നെ ടിവിക്കെയും ഒരു നാലാം, മൂന്നാം മുന്നണി എന്ന നിലയിലേക്ക് ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ടിവികെ നിരീക്ഷകർ വിലയിരുത്തുന്നത്. എന്തായാലും പുതിയ ഒഫീസ് വന്നതോടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് പ്രവർത്തകർ.
പാലക്കാട്: തമിഴക വെട്രി കഴകത്തിൻ്റെ കേരളത്തിലെ ആദ്യ ഓഫീസ് തുറന്നു. കുറച്ച് ദിവസങ്ങളായി തന്നെ ടിവികെ കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ പോവുകയാണെന്നുള്ള വാർത്തകൾ എത്തിയിരുന്ന, ഇതിന് പിന്നാലെയാണ് പുതിയ ഓഫീസ് തുറന്നതും. പാലക്കാട് ആലത്തൂര്‍ കടമ്പിടിയിലാണ് പുതിയ ഒഫീസ് തുറന്നത്. ഇത് മേലാർകോട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഓഫീസാണ്.
കേരളത്തിൽ വിജയ്ക്ക് ഇതിനകം തന്നെ വലിയൊരു ആരാധകവൃന്ദമുണ്ടെന്നതും ടിവിക്കെയ്ക്ക് വേണ്ടി വിവിധ ജീവകാരുണ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ പങ്കാളികളുമാവാറുണ്ട്. അതേസമയം ബിജെപി പോലെ തന്നെ ടിവിക്കെയും ഒരു നാലാം, മൂന്നാം മുന്നണി എന്ന നിലയിലേക്ക് ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ടിവികെ നിരീക്ഷകർ വിലയിരുത്തുന്നത്.
പാലക്കാട്ടേത് ആദ്യ പടിയോ?
പാലക്കാട്ടെ ടിവികെയുടെ ഓഫീസ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ടിവിക്കെയുടെ ആദ്യ ചവിട്ട് പടിയായി പോലും ആളുകൾ കണക്കാക്കുന്നു. എന്നാൽ തുടർന്ന് എന്തൊക്കെയാണ് കേരളത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ എന്നതിൽ വ്യക്തതയില്ല.അതിനിടയിൽ നടൻ ദേവൻ ബിജെപി വിട്ട് കേരളത്തിൽ ടിവിക്കെയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് ചില വാർത്തകളുണ്ടായിരുന്നു. ഇതും കേരളത്തിൽ ടിവിക്കെയുടെ സ്വാധീനം സംബന്ധിച്ച് കൂടുതൽ സൂചനകളെന്നതിൻ്റെ തെളിവാണ്. എന്തായാലും വരുന്ന ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ ഇത് സംബന്ധിച്ച് വന്നേക്കുമെന്നാണ് സൂചന.
English Summary
TVK’s first Kerala Office Started in Palakkad Alathur. Actor Turned Politician Devan likely to Lead the Party in Kerala.