Thoppi Associate Mammu: ‘നശിപ്പിച്ചില്ലേടാ നീ’ എന്ന് തൊപ്പി; നിർത്താതെ കരഞ്ഞ് മമ്മു; ലൈവ് സ്ട്രീമിൽ നാടകീയ രംഗങ്ങൾ
Thoppi Associate Mammu Controversy Live Stream: വിവാദ അഭിമുഖത്തിൻ്റെ പശ്ചാത്തലത്തിൽ മമ്മുവിനെ ലൈവ് സ്ട്രീമിൽ വച്ച് കുറ്റപ്പെടുത്തി വ്ലോഗർ തൊപ്പി. മമ്മു നിർത്താതെ കരയുന്നതും വിഡിയോയിൽ കാണാം.
വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മമ്മുവിനെ ലൈവ് സ്ട്രീമിൽ ശകാരിച്ച് വ്ലോഗർ തൊപ്പി. നശിപ്പിച്ചില്ലേടാ നീ എന്നാണ് തൊപ്പി മമ്മുവിനോട് ചോദിക്കുന്നത്. ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് മമ്മു കരയുന്നുണ്ടെങ്കിലും തൊപ്പി അത് അംഗീകരിക്കുന്നില്ല. മമ്മുവിനെ എംആർസെഡ് ഗ്യാങിൽ നിന്ന് പുറത്താക്കിയെന്നാണ് സൂചനകൾ.
“നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും നീ കരയുന്നത് കണ്ടിട്ടും പുറത്താക്കാനാണ് പറയുന്നത്. ഞാൻ എന്ത് ചെയ്യാനാ? ചാറ്റ് പറയുന്നതിനപ്പുറം എനിക്കൊന്നും ചെയ്യാനാവില്ല മമ്മൂ.”- തൊപ്പി പറയുന്നു. അതിന് കരഞ്ഞുകൊണ്ട് “ഇനി ഞാൻ ഒന്നും ചെയ്യില്ല” എന്ന് മമ്മു പലതവണ പറയുന്നു. എന്നാൽ, തൊപ്പി അതിന് വഴങ്ങുന്നില്ല. “ഞാൻ പറയട്ടെ, ഒരു നല്ല ബോർഡിങിൽ ഞാൻ ആക്കിത്തരാം. ചിലവെല്ലാം ഞാൻ നോക്കിക്കോളാം. ബോർഡിങിൽ പോയിട്ട് കുറച്ചുകാലം നിൽക്ക്. മൈൻഡൊക്കെ ഒന്ന് ശരിയാവട്ടെ. നിൻ്റെ ഈ മൈൻഡ് വച്ചിട്ട് സീനാടാ.”- തൊപ്പി പറയുന്നു.
വൈറൽ വിഡിയോ
“ഞാൻ ഇവിടെ നിന്നോളാം, ഇനി ഇങ്ങനെയൊന്നും കാണിക്കില്ല, പെണ്ണുങ്ങളെപ്പറ്റി ഒന്നും പറയില്ല” എന്ന് മമ്മു കരഞ്ഞുകൊണ്ട് പറയുമ്പോൾ “ഇവിടെ നിൽക്കാൻ പറ്റില്ല” എന്നാണ് തൊപ്പിയുടെ പ്രതികരണം. “വിദ്യാഭ്യാസമില്ലാത്തതിൻ്റെ പ്രശ്നമാണ് മമ്മൂ. വിവരമില്ലാത്തതിൻ്റെ പ്രശ്നമാണ്. നീ ആലോചിച്ചുനോക്ക്, പണ്ടത്തെപ്പോലെയാണോ ഇപ്പോൾ? ഇപ്പോൾ പുറത്തുപോകുമ്പോൾ അഞ്ച് വയസുള്ള പൈതൽ മുതൽ 70 വയസുള്ള ഉമ്മാമ്മമാർ വരെ നമ്മുടെ അടുത്തേക്ക് വരുന്നുണ്ട്. അങ്ങനെ ആൾക്കാർ കാണുന്ന സ്ഥലത്ത്, അവരെല്ലാം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താടാ. എന്നിട്ട് നീ എന്താ അവിടെപ്പോയി പറഞ്ഞത്. നശിപ്പിച്ചില്ലേടാ നീ.”- തൊപ്പി ലൈവ് സ്ട്രീമിൽ കുറ്റപ്പെടുത്തി.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മു പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിലായത്. കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയിട്ടുണ്ടെന്നും മറ്റ് വീടുകളുടെ ജനലിൽ കല്ലെറിഞ്ഞിട്ടുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.