Tovino Thomas: ഫിനാന്‍ഷ്യല്‍ സര്‍വൈവലിന് വേണ്ടിയല്ല സിനിമ; എല്ലാം നിര്‍ത്തി ചില്ലാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്: ടൊവിനോ

Tovino Thomas Opens Up on Pallichattambi Promotions Not Acting for Money: ചിത്രത്തിന്റെ റിലീസിന് മുമ്പേയുള്ള പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ താരം. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും വ്യക്തി ജീവിതവും സിനിമയും തമ്മില്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചുമെല്ലാം അഭിമുഖങ്ങളില്‍ താരം സംസാരിക്കുന്നുണ്ട്.

Tovino Thomas: ഫിനാന്‍ഷ്യല്‍ സര്‍വൈവലിന് വേണ്ടിയല്ല സിനിമ; എല്ലാം നിര്‍ത്തി ചില്ലാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്: ടൊവിനോ

ടൊവിനോ തോമസ്

Published: 

08 Apr 2026 | 05:48 PM

ടൊവിനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകിയേക്കുമെന്നാണ് വിവരം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് വെല്ലുവിളിയാകുന്നത്. ചരിത്രകഥാപാത്രങ്ങളെ ഒട്ടേറെ പ്രേക്ഷകരിലേക്ക് എത്തിച്ച ടൊവിനോയുടെ പള്ളിച്ചട്ടമ്പിയിലെ വേഷവും വളരെ മികച്ചതാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പേയുള്ള പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ താരം. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും വ്യക്തി ജീവിതവും സിനിമയും തമ്മില്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചുമെല്ലാം അഭിമുഖങ്ങളില്‍ താരം സംസാരിക്കുന്നുണ്ട്.

എന്നാല്‍ ഗലാട്ട പ്ലസിന് അനുവദിച്ച അഭിമുഖത്തില്‍ സാമ്പത്തിക ഭദ്രതയെ കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനെ കുറിച്ചും തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകുന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്.

“സിനിമ നിര്‍ത്തി ചില്‍ ചെയ്ത് ജീവിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്, പക്ഷെ സിനിമയുമായി ബന്ധപ്പെട്ട പ്രോസസ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ ഒന്നും സമ്പാദിക്കുന്നില്ലെങ്കില്‍ എനിക്ക് എന്റെ വീട്ടിലേക്ക് കൊടുക്കാനായി ഒന്നും തന്നെ ഉണ്ടാകില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ളയാളാണ് താനെങ്കില്‍ ഫാമിലിക്ക് വേണ്ടി പ്രത്യേകം സമ്പാദിക്കേണ്ടതായി വരില്ല. എനിക്ക് നല്ല സാമ്പത്തികസ്ഥിതിയാണെങ്കില്‍, സിനിമയിലെ എല്ലാ കാര്യങ്ങളിലും ഞാന്‍ ചിലപ്പോള്‍ ഇടപെട്ടേക്കാം.

Also Read: Pallichattambi Movie : സെൻസർ സർട്ടിഫിക്കേറ്റ് കിട്ടിയില്ല; ടൊവിനോയുടെ പള്ളിച്ചട്ടമ്പി റിലീസ് നീട്ടി

സിനിമ ചെയ്യുന്നത് ഒരിക്കലും ഫിനാന്‍ഷ്യല്‍ സര്‍വൈവലിന് വേണ്ടിയല്ല, ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റിയാണ് ലക്ഷ്യം. ആവശ്യത്തിന് പണം കയ്യിലായാല്‍ ലൈഫ് വെറുതെ ചില്‍ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും അതിജീവനത്തിനായിട്ടല്ല. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി പണം സ്വരൂപിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഞാനിപ്പോള്‍ പറയുകയാണ് റിട്ടയര്‍ ചെയ്യാന്‍ പോകുന്നുവെന്ന്, എന്നാല്‍ അതിനര്‍ത്ഥം ഒരിക്കലും കട്ടിലില്‍ സുഖമായി കിടന്ന് വിശ്രമിക്കാന്‍ പോകുന്നുവെന്നല്ല. അതിന് ശേഷം ഫാമിങ്, ട്രാവലിങ്, ട്രക്കിങ് എല്ലാം ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. വെറുതെയിരിക്കുന്നതിനോട് തനിക്ക് താത്പര്യമില്ല,” ടൊവിനോ പറഞ്ഞു.

Follow Us
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
വോട്ട് ചെയ്യേണ്ടത് എങ്ങനെ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിയമസഭയിലെ ഈ അപൂർവ്വ റെക്കോഡുകാരെ അറിയുമോ?
ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ...
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ
എന്തിനാ ഇത്ര ധൃതി, കോട്ടയത്ത് നടന്ന അപകടം കണ്ടോ