AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Srikant Murali: ‘ഇങ്ങനെ പോയാൽ കേരളം വൃദ്ധന്മാരുടെ മാത്രം സംസ്ഥാനമായി മാറും’; ശ്രീകാന്ത് മുരളി

Actor Srikant Murali About Unemployment: ഡോക്ടറോ വക്കീലോ പോലീസോ ഏതുവേഷവും ശ്രീകാന്തിൻ്റെ കൈയ്യിൽ സുരക്ഷിതമാണ്. ഇപ്പോഴിതാ ശ്രീകാന്ത് മുരളി കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുമ്പോഴും യുവതലമുറ നാടുവിടുന്നതിലെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് നടൻ.

Srikant Murali: ‘ഇങ്ങനെ പോയാൽ കേരളം വൃദ്ധന്മാരുടെ മാത്രം സംസ്ഥാനമായി മാറും’; ശ്രീകാന്ത് മുരളി
Srikant MuraliImage Credit source: Instagram (Srikant Murali)
Neethu Vijayan
Neethu Vijayan | Published: 08 Apr 2026 | 01:52 PM

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. 2017ൽ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംവിധാന രം​ഗത്തേക്ക് ഇറങ്ങിയത്. ഡോക്ടറോ വക്കീലോ പോലീസോ ഏതുവേഷവും ശ്രീകാന്തിൻ്റെ കൈയ്യിൽ സുരക്ഷിതമാണ്.

ഇപ്പോഴിതാ ശ്രീകാന്ത് മുരളി കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുമ്പോഴും യുവതലമുറ നാടുവിടുന്നതിലെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് നടൻ. കേരളത്തിൽ ദേശീയ പാതയടക്കമുള്ള വൻകിട വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും യുവ തലമുറ നാട്ടിൽ നിൽകുന്നില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

ALSO READ: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം; നടൻ ജിബിൻ ഗോപിനാഥ്

ജോലിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം യാത്ര ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. അപ്പോൾ നമ്മൾ ജീവിക്കുന്നത് സ്വർ​ഗത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളത്തിൽ ഈ പുരോ​ഗതിയെല്ലാം ഉണ്ടാകുമ്പോഴും, നമ്മുടെ നാട്ടിലെ ചെറുപ്പകാർ, അതും വിദ്യാസമ്പന്നരായിട്ടുള്ളവർക്ക് ഇവിടെ അവസരം കിട്ടുന്നില്ല എന്നതാണ് സത്യം.

അതുകൊണ്ട് തന്നെ അവരെല്ലാം പുറത്തേക്ക് പോകാനാണ് ആ​ഗ്രഹിക്കുന്നത്. ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വൃദ്ധന്മാരുടെ മാത്രം സംസ്ഥാനമായിട്ട് മാറുന്നത് കാണേണ്ടി വരും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മൾ തന്നെയാണ് ശ്രമിക്കേണ്ടത്. നമ്മുടെ നാട്ടിലുള്ള റിസോർസുകളെ അങ്ങനെ മാറ്റിയെടുക്കണം, അതാണ് ചെയ്യേണ്ടത്.

നമ്മുടെ നാട്ടിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. അതിന് വേണ്ട ഇൻഫ്രാസ്ട്രെക്ചറുകൾ എന്തെല്ലാമാണെന്ന് ചിന്തിക്കുന്ന രീതിയിലേക്ക് നമ്മുടെ ​ഗവർണൻസ് മാറണം. അത്തരം കാര്യങ്ങൾ പൊതുജനങ്ങളായ നമ്മൾ ഡിമാൻഡ് ചെയ്യണം. ഇത്തരം വികസനത്തിന് എല്ലാ ജാതിമത വ്യാത്യാസമോ തടസങ്ങളോ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാനും കഴിയണം. ആ നിലയ്ക്ക് ചിന്തിക്കുന്ന ഒരു സമൂഹമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Follow Us