AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

EP Jayarajan: ഡാഷ് മോനെ ആവില്ല വിളിച്ചത് പൊന്നു മോനേ എന്നാകാം, രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം – ഇ.പി. ജയരാജൻ

EP Jayarajan Defends CM Pinarayi’s Remark: നേമത്ത് യുഡിഎഫ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ പോ മോനെ വിജയാ എന്ന സിനിമാ ഡയലോഗ് ഉപയോഗിച്ച് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്നലെ കണ്ണൂരിൽ നടന്ന 'മീറ്റ് ദ ലീഡർ' പരിപാടിക്കിടെ പിണറായി വിജയൻ "ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട്" എന്ന് ആക്രോശിച്ചത്.

EP Jayarajan: ഡാഷ് മോനെ ആവില്ല വിളിച്ചത് പൊന്നു മോനേ എന്നാകാം, രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം – ഇ.പി. ജയരാജൻ
Pinarayi Vijayan, Ep JayarajanImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 25 Apr 2026 | 07:19 PM

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇ.പി. ജയരാജൻ. ഡാഷ് മോനെ എന്ന് മുഖ്യമന്ത്രി വിളിച്ചത് ഒരുപക്ഷേ പൊന്നുമോനെ എന്ന അർത്ഥത്തിലാകാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ നടത്തിയ പ്രയോഗങ്ങൾക്ക് അർഹമായ മറുപടി തന്നെയാണ് ലഭിച്ചതെന്നും ജയരാജൻ കൂട്ടിചേർത്തു.

മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല. രേവന്ത് റെഡ്ഡി ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നിലവാരം പുലർത്തിയില്ലെന്ന് ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. ഒരു സീനിയർ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്തിയപ്പോൾ സ്വാഭാവികമായ മറുപ്രതികരണം മാത്രമാണ് ഉണ്ടായത്. സിനിമയിലെ ഡയലോഗുകൾ മുഖ്യമന്ത്രിക്ക് എതിരെ പ്രയോഗിക്കാൻ രേവന്ത് റെഡ്ഡിക്ക് ആരാണ് അധികാരം നൽകിയതെന്നും, ആരെങ്കിലും രേവന്തിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതാകാം എന്നും ജയരാജൻ ആരോപിച്ചു.

ALSO READ: സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല

നേമത്ത് യുഡിഎഫ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ പോ മോനെ വിജയാ എന്ന സിനിമാ ഡയലോഗ് ഉപയോഗിച്ച് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്നലെ കണ്ണൂരിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിക്കിടെ പിണറായി വിജയൻ “ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട്” എന്ന് ആക്രോശിച്ചത്. ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം.

രേവന്ത് റെഡ്ഡിയുടെ ട്വീറ്റ്

Follow Us