UAE Rain alert: വീണ്ടും ശക്തിപ്രാപിച്ച് മഴ, ഒപ്പം പൊടിക്കാറ്റും കടൽക്ഷോഭവും, പ്രവാസികൾ സൂക്ഷിക്കുക
UAE Rain Alert, Thunderstorms, and Dust Storms Forecast: ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും അമിതവേഗത ഒഴിവാക്കുകയും വേണം. ശക്തമായ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള ഭാരം കുറഞ്ഞ സാധനങ്ങൾ ബാൽക്കണികളിൽ നിന്നോ ടെറസ്സുകളിൽ നിന്നോ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 8 മുതൽ കാലാവസ്ഥാ വ്യതിയാനം സജീവമാകുമെന്നും വെള്ളിയാഴ്ചയോടെ രാജ്യം പൂർണ്ണമായും മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ ഇന്ന് രാത്രിയോടെ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുകയും കാഴ്ചാപരിധി കുറയുകയും ചെയ്യും.
ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും അമിതവേഗത ഒഴിവാക്കുകയും വേണം. ശക്തമായ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള ഭാരം കുറഞ്ഞ സാധനങ്ങൾ ബാൽക്കണികളിൽ നിന്നോ ടെറസ്സുകളിൽ നിന്നോ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ALSO READ: വീണ്ടും ശക്തിപ്രാപിച്ച് മഴ, ഒപ്പം പൊടിക്കാറ്റും കടൽക്ഷോഭവും, പ്രവാസികൾ സൂക്ഷിക്കുക
കടൽ പ്രക്ഷുബ്ധമാകും
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വിനോദസഞ്ചാര ബോട്ടുകളിലും മറ്റും കടലിൽ പോകുന്നത് ഒഴിവാക്കണം. മത്സ്യബന്ധനത്തിന് പോകുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണം. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും താപനില 29°C മുതൽ 33°C വരെയായിരിക്കും. എന്നാൽ പർവ്വതപ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെടും. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പൊടിക്കാറ്റ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം.
കഴിഞ്ഞ ദിവസങ്ങളിലെ മഴ ഗതാഗത തടസ്സങ്ങൾ ഉൾപ്പെടെ സൃഷ്ടിച്ചതിനാൽ, ഇത്തവണ കൂടുതൽ മുന്നൊരുക്കങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ താമസക്കാർ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കർശന ജാഗ്രതാ നിർദ്ദേശം
- മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്
- ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക.
- താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ (വാഡികൾ), വെള്ളക്കെട്ടുള്ള റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
- കനത്ത മഴയിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
- മുനിസിപ്പാലിറ്റിയുടെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും ഏകോപിത നീക്കത്തിലൂടെ മഴക്കെടുതികൾ നഗരത്തെ ബാധിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.