AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജപ്പാന്‍ തെരുവില്‍ ‘കണ്ണാടി’ കുടകളുമായി ഇന്ത്യന്‍ താരങ്ങള്‍; എന്താണ് പ്രത്യേകത?

Indian cricketers with transparent umbrellas in Japan: സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങള്‍ ജപ്പാന്റെ നിരത്തുകളിലൂടെ നടക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ട്രാൻസ്പരന്റ് കുടകള്‍ കൈയില്‍ പിടിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടന്നത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Jayadevan AM
Jayadevan AM | Published: 24 Sep 2026 | 05:13 PM
ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ജപ്പാനിലാണ്. ജപ്പാനെതിരെ നടന്ന സൗഹൃദ ടി20 മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ജാപ്പനീസ് തെരുവുകള്‍ ആസ്വദിച്ചിരുന്നു. സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങള്‍ ജപ്പാന്റെ നിരത്തുകളിലൂടെ നടക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി  (Image Credit Source: Instagram).

1 / 5
ട്രാൻസ്പരന്റ് കുടകള്‍ കൈയില്‍ പിടിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടന്നത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സുതാര്യമായ പ്ലാസ്റ്റിക് കുടകൾ ജപ്പാനിലുടനീളം ഒഴിവാക്കാനാവാത്ത ഒരു കാഴ്ചയാണ്. ലളിതമായ ഡിസൈൻ, കുറഞ്ഞ വില, എളുപ്പത്തിലുള്ള ലഭ്യത എന്നിവയ്ക്ക് പേരുകേതാണ് ഇത്തരം കുടകള്‍. ജപ്പാനിലെ കടകളില്‍ കാണുന്നതാണ് ഇത്തരം കുടകള്‍.

2 / 5
അതുകൊണ്ട് തന്നെ മഴ പെയ്യുമ്പോള്‍ ജപ്പാന്‍കാര്‍ പ്രധാനമായും ഉപയോഗിക്കുന്നതും ഇത്തരം കുടകളാണ്. എന്നാല്‍ കുടകള്‍ ട്രാന്‍സ്പരന്റായതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുമുണ്ട്. ജപ്പാനിലെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ പലപ്പോഴും ആളുകൾ നിറഞ്ഞ തെരുവുകളും ഇടുങ്ങിയ നടപ്പാതകളുമാണുള്ളത്. നടക്കുമ്പോള്‍ മുന്നിലെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ സുതാര്യമായ കുടകള്‍ സഹായിക്കുന്നു.

3 / 5
മറ്റുള്ളവരുമായി കൂട്ടിമുട്ടുന്നതിനോ കാഴ്ച തടസ്സപ്പെടുത്തുന്നതിനോ ഉള്ള സാധ്യത കുറയ്ക്കുന്നു. സാധാരണയായി ഈ കുടകൾ നിർമ്മിക്കുന്നത് മഴയിൽ നിന്ന് സംരക്ഷണം നൽകുന്നതോടൊപ്പം ചുറ്റുപാടുകൾ വ്യക്തമായി കാണാനും സഹായിക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ വിനൈൽ ഉപയോഗിച്ചാണ്. ലളിതമായ ഡിസൈനും താരതമ്യേന കുറഞ്ഞ വിലയും ഇവയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.

4 / 5
ജപ്പാനിൽ സുതാര്യമായ കുടകളുടെ ജനപ്രീതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ആദ്യകാല മോഡലുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിന്റെ ഉപയോഗം വ്യാപകമായി മാറി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉപയോഗിച്ചതോടെ ആരാധകര്‍ക്കും ഈ കുടകള്‍ ചര്‍ച്ചാവിഷയമായി.

5 / 5
Follow Us