AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trisha Krishnan: വിജയിന്റെ നമ്പര്‍ സേവ് ചെയ്തത് ഇങ്ങനെ… ശാലിനി രക്ഷപ്പെട്ടെന്ന് ആരാധകർ, തൃഷ അന്ന് പറഞ്ഞത്

Trisha Krishnan's Viral Interview: നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സം​ഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. പിന്നാലെ നടി തൃഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്.

Trisha Krishnan: വിജയിന്റെ നമ്പര്‍ സേവ് ചെയ്തത് ഇങ്ങനെ… ശാലിനി രക്ഷപ്പെട്ടെന്ന് ആരാധകർ, തൃഷ അന്ന് പറഞ്ഞത്
Trisha KrishnanImage Credit source: Instagram
Nithya Vinu
Nithya Vinu | Updated On: 07 Mar 2026 | 02:02 PM

തെന്നിന്ത്യൻ സിനിമാലോകത്തെയും തമിഴ്നാട് രാഷ്ട്രീയത്തെയും ഞെട്ടിച്ചുകൊണ്ടാണ് വിജയ് – സം​ഗീത വിവാഹമോചന വാർത്ത പുറത്ത് വന്നത്. നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സം​ഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. പിന്നാലെ നടി തൃഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. ഇപ്പോഴിതാ, താരത്തിന്റെ പഴയ അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തുമായും വിജയ്ലുമായുമുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും അവരുടെ ഫോൺ നമ്പറുകളെക്കുറിച്ചുമുള്ള തൃഷയുടെ വെളിപ്പെടുത്തലുകളാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. തന്റെ ഫോണില്‍ ഓരോ താരങ്ങളുടെയും പേര് സേവ് ചെയ്തിരിക്കുന്നത് എങ്ങനെയാണെന്നാണ് തൃഷ അഭിമുഖത്തിൽ പറഞ്ഞത്.

‘ചിമ്പുവിന്റെ പേര് സിം എന്നാണ് സേവ് ചെയ്തിരിക്കുന്നത്. സിലമ്പരസന്‍ എന്ന ചിമ്പുവിന്റെ പേര് ചുരുക്കി വിളിച്ചതാണ് സിം. അതുപോലെ വിജയ്യുടെ പേര് വി എന്നാണ് സേവ് ചെയ്തിരിക്കുന്നത്. വി എന്നല്ലാതെ വിജയ്ക്ക് മറ്റൊരു പേര് വയ്ക്കണമെങ്കില്‍, ചീറ്റ എന്ന പേര് വയ്ക്കും. ഗില്ലി സിനിമയുടെ ഷൂട്ടിങ് സമയത്ത് അദ്ദേഹം ഇട്ട ജാക്കറ്റില്‍ അങ്ങനെ ഒരു പേരുണ്ടായിരുന്നു. അതുകൊണ്ട് ചീറ്റ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.

ALSO READ: അച്ഛന്റെ എതിർപ്പ് വകവച്ചില്ല, വിവാഹ നിശ്ചയവും കഴിഞ്ഞു; പക്ഷേ ആ ബന്ധത്തിന് സംഭവിച്ചത് മറ്റൊന്ന്

ധനുഷിന്റെ പേര് ഡി എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ധനുഷിനെ ഡി എന്നാണ് ഞാന്‍ വിളിച്ചുന്നത്. ചില സമയങ്ങളില്‍ പ്രഭു എന്നും വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അതാണല്ലോ. അതുപോലെ വിജയ് വി എന്നാണെങ്കിൽ വിക്രമിന്റെ നമ്പർ എങ്ങനെ സേവ് ചെയ്യുമെന്ന അവതാരികയുടെ ചോദ്യത്തിന് വി 2 എന്നോ കെന്നെഡി എന്നോ ആയിരിക്കുമെന്നും തൃഷ തമാശയായി പറഞ്ഞു.

എന്നാൽ അജിത്തിന്റെ നമ്പർ തന്റെ കൈയിൽ ഇല്ലെന്ന തൃഷയുടെ വെളിപ്പെടുത്തലും ചർച്ചയായി. ‘കിരീടം’, ‘മങ്കാത്ത’, ‘യെന്നൈ അറിന്താൽ’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്റെ കൈയ്യില്‍ നമ്പറില്ല, ഉണ്ടായിരുന്നെങ്കില്‍ ജെന്റില്‍മാന്‍ എന്ന് സേവ് ചെയ്‌തേനെ എന്നാണ് തൃഷ പറഞ്ഞത്. അതുകൊണ്ട് ശാലിനി രക്ഷപ്പെട്ടെന്ന തരത്തിലാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്.

Follow Us