Gets Set Baby : ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച മികച്ച മെഡിക്കൽ ഫാമിലി ഡ്രാമ; ഗെറ്റ് സെറ്റ് ബേബി തിയറ്ററുകളിൽ മുന്നേറുന്നു

Gets Set Baby Movie Review : കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഒരു ലൈറ്റ് ഹാർട്ടട് ഫൺ ഫീൽഗുഡ് വിരുന്നാണ് തിയറ്ററുകളിൽ പ്രേക്ഷകർക്കായി സംവിധായകൻ സമ്മാനിച്ചിരിക്കുന്നത്

Gets Set Baby : ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച മികച്ച മെഡിക്കൽ ഫാമിലി ഡ്രാമ; ഗെറ്റ് സെറ്റ് ബേബി തിയറ്ററുകളിൽ മുന്നേറുന്നു

Get Set Baby

Published: 

23 Feb 2025 | 08:40 PM

ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍ മാറുന്ന കാലത്തിന്‍റെ കഥ പറയുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍ മികച്ച പ്രതികരണം ലഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ ഉണ്ണി മുകുന്ദൻ ചിത്രത്തിന് 9.6 റേറ്റിങ് നേടിയ ട്രെൻഡിങ്ങിലേക്ക് കുതിക്കുകയാണ്. ഈ ലൈറ്റ് ഹാർട്ട് ചിത്രം കാണുന്നതിനായി ഏറെയും കുടുംബപ്രേക്ഷകരാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ലഭിച്ച ഒരു മികച്ച മെഡിക്കൽ ഫാമിലി ഡ്രാമയാണ് ഗെറ്റ് സെറ്റ് ബേബിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ആസിഫ് അലി നായകനായി എത്തിയ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഒരു ലൈറ്റ് ഹാർട്ടട് ഫൺ ഫീൽഗുഡ് വിരുന്നാണ് തിയറ്ററുകളിൽ പ്രേക്ഷകർക്കായി സംവിധായകൻ സമ്മാനിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ കോളേജിൽ ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു ആൺകുട്ടി ഗൈനക്കോളജി പഠിക്കാനെത്തുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാതന്തു. തുടർന്ന് നായകൻ IVF സ്പെഷലിസ്റ്റായി വളരുകയും ശേഷം നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് സിനിമ പറയുന്ന കഥ.

ആദ്യമായി ഉണ്ണി മുകുന്ദൻ്റെ നായികയായി നിഖില വിമൽ എത്തുന്നതും ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഉണ്ണി ഡോ. അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഉണ്ണിയും ക്ലൗഡ് കിച്ചൻ നടത്തുന്ന സ്വാതി യുവതിയായട്ടാണ് നിഖില ചിത്രത്തിൽ എത്തുന്നത്.

ALSO READ : Unni Mukundan: ഒടുവിൽ ഉണ്ണി മുകുന്ദനും പെട്ടു! ‘ബേസിൽ യൂണിവേഴ്സി’ലേക്ക് പുതിയൊരാൾ കൂടി; വീഡിയോ വൈറൽ

ഉണ്ണിക്കും നിഖിലയ്ക്ക് പുറമെ സുധീഷ്, ജോണി ആൻ്റണി, ചെമ്പൻ വിനോദ് ജോസ്, സുരഭിലക്ഷ്മി, ഗംഗ മീര, ഫറ ഷിബ്‍ല, മീര വാസുദേവ്, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, ദിനേഷ് പ്രഭാകർ, മുത്തുമണി, ജുവൽ മേരി, പുണ്യ എലിസബത്ത്, ശ്യാം മോഹൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം. അർജു ബെന്നാണ് എഡിറ്റർ. കൈതി, ആർഡിഎക്സ് എന്നീ സിനിമകൾക്ക് സംഗീതം നൽകിയ സാം സിഎസ് ഗെറ്റ് സെറ്റ് ബേബിയുടെയും സംഗീത സംവിധായകൻ.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്